* വീണ യോഗം - അലി തീം സോങ്ങ്
....
- Read more about * വീണ യോഗം - അലി തീം സോങ്ങ്
- Log in or register to post comments
- 5 views
....
....
വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ...
കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ...
മഞ്ഞുതൂവൽ പോലെ...
എൻ നെറുകിൽ കൈതലോടും നേരം...
പിഞ്ചു പൈതലാവും... എൻ മനസറിയാതേ...
ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ...
പകരമീ ഞാനെന്തു നൽകാനെന്നമ്മേ...
കരളുരുകുമ്പോളാ... ചിരി നീട്ടാമോ...
മിഴിനീരെല്ലാം മായുന്നു നിന്നിൽ...
പെരുമഴയെന്നാലും... വെയിലെന്നാലും...
കുടയാകുന്നോരലിവെന്നും നീയേ...
വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ...
കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ...
നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം...
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ...
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ...
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...
നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
കാമുകൻ നീലാകാശം കാതിലായ് പാടവേ...
സാഗരം നാടൻ പെണ്ണായോ...
നീയൊരാൾ കൂടെ കൂടെൻ ജീവനേ നീട്ടവേ...
മാനസം മേഘപ്രാവായോ...
മോഹത്തിൻ ദ്വീപിൻ... മാണിക്യപൂവേ...
കാണുന്നു നിന്നേ... കനവായ് അകമേ...
തൂവെള്ള ശംഖിൻ... മൂളക്കം പോലേ...
കേൾക്കുന്നു നിന്നേ... പതിവായ് ഉയിരേ...
കാമുകൻ നീലാകാശം കാതിലായ് പാടവേ...
സാഗരം നാടൻ പെണ്ണായോ...
നീയൊരാൾ കൂടെ കൂടെൻ ജീവനേ നീട്ടവേ...
മാനസം മേഘപ്രാവായോ...
....
അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...
അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...
കനവില്ലെന്നും മിഴികളാലെ കവിതയെഴുതുന്നു...
നിറനിലാവിന്നലകളായി അഴകിലൊഴുകുന്നു...
മലർപെൺകൊടി... മഴമേഘമായ്...
മണിമുത്തുപൊഴിയുകയായ്...
നിമിഷങ്ങളും... വിരഹാർദ്രമായ്...
എൻ നിനവിൽ അണയുകയായ്...
ആദ്യത്തെ നോക്കിൽ നീ ചന്തക്കാരി...
പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരി...
ആയിരം താരിളം താരക ചേലുള്ളോളേ...
എരിയുന്നു കണ്ണിൽ തൂമെഴുതിരികൾ...
ചെവിയോർത്തിരുന്നു പല മധുമൊഴികൾ...
തനുവോടു തനു ചേർന്നു തളിരാടി ഞൊടികൾ....
ഒരു പ്രണയ നിലാവിലായ്....
നൂറാശകൾ... ഇഴ ചേർന്നൊഴുകും...
പൂന്തെന്നൽ തൂവുന്നു പൂമ്പൊടി...
ദലമർമ്മരമായ്... ശലഭം വരമായ്...
അഴകാർന്ന വാസന്തം അറിയുന്നു നാം...
ഒരു തരള പരാഗമായ്...
ആദ്യത്തെ നോക്കിൽ നീ ജാലക്കാരൻ...
പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരൻ...
ആയിരം താരിളം താരക ചേലുള്ളോളേ...
ന ന ... നാ നാ നനാ....
ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലേ...
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്...
ഒരു നേരം തോരാതെ മഴയാവാം കൂടെ...
പിരിയാതൊരു നാളും തമ്മിലായ്...
ഒരു നോക്കിൽ നാം... പറയാതറിയാം...
വെറുതേ വെറുതേ വഴിനീളേ തണലാവാം...
പല നോവെല്ലാം... അകലേ പൊഴിയാം...
പതിയേ പതിയേ മഴവില്ലിൻ ചിറകാവാം....
ന ന ... നാ നാ നനാ....
...