ചലച്ചിത്രഗാനങ്ങൾ

ആലോലം

Title in English
Aalolam

തിരി തിരി നറുതിരി 
തിരിയുടെ കതിരൊളിയോമൽ ചേലോടെ.. 
മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ.. 
ചിരി ചിരി ചെറുചിരി 
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ.. 
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ.. 

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ 
ആരോ.. പൊൻതിങ്കളോ 
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും 
താരാജാലങ്ങളോ.. 
ഉയിരിൽ നിറയും അരിയകിനാവുകളെ
ചിറകിൽ ഉയരാൻ കൊതിയായ് 
മധുരം പകരും ഒരുപിടി നിമിഷവുമായ് 
ഇതുവഴി പോരുവതാരാണോ...  

Year
2019
Submitted by Vineeth VL on Tue, 09/03/2019 - 19:03

ഒരു സ്വപ്നം പോലെ

Title in English
Oru Swapnam Pole

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..

അനുരാഗം തോന്നിപ്പോയാൽ 
അവളെന്റേതാകും പോരിൽ 
അപരാധം എന്നൊന്നേ ഇല്ലല്ലോ 
ഒരു ലക്ഷം കള്ളം കൊണ്ടേ 
ഈ ലക്‌ഷ്യം നേടും നേരം 
അവൾ ലക്ഷ്മീദേവിയായ് വന്നിതാ

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..
യാത്രയിൽ..

Year
2019
Submitted by Vineeth VL on Tue, 09/03/2019 - 18:58

നിൻ മന്ദിരം ഈ കൽമന്ദിരം

Title in English
Nin Mandiram

നിൻ മന്ദിരം... ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
എൻ മന്ദിരം... ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
അൾത്താരകളാക്കാം ഓരോ ചിത്തം...
സ്‌നേഹ ചുമരോരോ നിരയായി തീർക്കാം...
പുത്തൻ മണിമേട പൊങ്ങുന്നോളം...
ഞങ്ങൾതൻ നെഞ്ചകം നിന്റെ ആലയം...

Year
2019