ഇന്നലെ ഞാൻ കണ്ട സുന്ദര സ്വപ്നമായ്‌

ഇന്നലെ ഞാന്‍ കണ്ട സുന്ദര സ്വപ്നമായ്‌ നീ
ഇന്നെന്റെ ഹൃദയത്തില്‍ വിരുന്നു വന്നു
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന്‍ മനസ്സില്‍ തെളിഞ്ഞുവല്ലോ

അളകങ്ങള്‍ ചുരുളായി അതു നിന്നഴകായി
നിനവില്‍ കണിയായി നീ നിന്നു(2)
മിഴികളില്‍ വിടരും കവിതയും
അതിലുണരും കനവും ഞാന്‍ കണ്ടു
(ഇന്നലെ ഞാൻ‍)

അന്നെന്റെ ജീവനില്‍ പൂന്തേന്‍ തളിച്ചു നീ
പുഞ്ചിരി പൂക്കളാല്‍ നാണം പൊതിഞ്ഞു(2)
പിന്നെയെന്‍ ജീവന്റെ രാഗവും താളവും
നിന്നെകുറിച്ചുള്ളൊരിഷ്ടങ്ങളായ്‌
(ഇന്നലെ ഞാൻ‍)