പൂവോടു പൂവടർന്നു

 

പൂവോടു പൂവടർന്നു പൂഞ്ചില്ലയൊഴിഞ്ഞു
പുളകങ്ങൾ ചാർത്തി നിന്റെ പൂമേനി തളർന്നു
കണ്ണുകൾ കവിഞ്ഞു കവിളാകെ നനഞ്ഞു
കളി കാര്യമായോ പ്രിയദർശിനീ
(പൂവോടു...)

ആദ്യാനുരാഗത്തിൻ അനുഭൂതിജാലം
അഴലായ് നിറഞ്ഞു നിൻ നയനങ്ങളിൽ
ചിരിയും കരച്ചിലും തിരിച്ചറിയാത്തൊരു
കളിക്കുട്ടിയാണു പ്രേമം പ്രിയതോഴീ
(പൂവോടു....)

പൊൻ ശ്രാവണത്തിന്റെ പൂമാലക്കാവിൽ
പൂവിട്ടു നില്പൂ നിൻ നവമോഹങ്ങൾ
ഉണരാനിരിക്കുന്ന ഹൃദയസംഗീതത്തിൻ
ശ്രുതിമീട്ടൽ മാത്രമിതു പ്രിയതോഴീ
(പൂവോടു...)