പമ്പേ നദിയാമംബേ

പമ്പേ നദിയാമംബേ, പാപമമ്പേ തീർക്കുമൻപേ

നിന്നേനമിച്ചെത്ര നിരവധി ജന്മങ്ങൾ

നിർമ്മലമാകുന്നൂ, ഇഹപര

നിർവൃതിനേടുന്നൂ



നിന്നിളം കാറ്റേറ്റാൽ പരിമളം തൂകാത്ത

നിർഗന്ധസൂനങ്ങളുണ്ടോ

നിന്നിൽ നീരാടിയാൽ നിർവാണമടയാത്ത

ദേഹവും ദേഹിയുമുണ്ടോ

അയ്യപ്പ ചരിതത്തിൻ ആർദ്രതയിൽ നീയും

അനശ്വരയാകുന്നൂ, ആശ്രിതർ-

ക്കാശ്രയമാകുന്നു



നിൻ ദിവ്യതീർത്ഥംതൻ നിറുകിൽ തളിക്കാതെ

നിസ്വനു സ്വപ്നങ്ങളുണ്ടോ

നിന്നേവണങ്ങാതെ പൊന്നമ്പലം വാഴും

അയ്യനെക്കാണുവാനാമോ

കാലങ്ങളായ്സ്വാമിസേവയാൽനീയൊരു

പാലാഴിയാകുന്നൂ, ഭക്തനു

ഭാഗീരഥിയായിടുന്നു