ഇന്ന് സാധു ബുദ്ധിജീവിയാണ്! പന്ത്രണ്ടു കൊല്ലം മുൻപ് വരെ തികച്ചും മണ്ടനായിരുന്നു. തൊടുപുഴ പോയി സാറാമ്മയെ പെണ്ണ് കണ്ട്, കെട്ടി, ഹൈറേഞ്ചിൽ കമ്പിളി മടക്കി അലമാരിയുടെ പുറത്തു വച്ച് അവളേം കെട്ടിപ്പിടിച്ചു കിടന്ന്, അവൾ നാലെണ്ണത്തിനെ പെറ്റുവളര്ത്തുമന്നത് കണ്ടപ്പോൾ, സാധുവിന്റെ ആഗോള പ്രശ്നങ്ങൾ പുല്ലു പോലെ സാറാമ്മ സോൾവ് ചെയ്തു തന്നപ്പോൾ സാധുവിന് ബുദ്ധി വച്ചു. ഇന്ന് സാധു ബുദ്ധിയുള്ള ജീവിയാണ്, അതായതു ബുദ്ധിജീവി.
ആണും പെണ്ണും ലോകം നോക്കി കാണുന്നതിൽ ഒരു വ്യത്യാസവും ഇല്ല എന്നായിരുന്നു സാധുവിന്റെ ധാരണ. അത് മാറ്റിയത് സാറാമ്മ ആണ്. അമേരിക്കയിൽ നിന്ന് വരുത്തിവായിച്ച പുസ്തകത്തിൽ പറഞ്ഞതൊക്കെ സാറാമ്മ ഒന്നും വായിക്കാതെ സാധുവിന് പഠിപ്പിച്ചു തന്നു. ഈ ലോകത്ത് 'male gaze' എന്നും 'female gaze ' എന്നും രണ്ട് ഉണ്ട്. ആണ് ലോകം കാണുന്ന പോലെ അല്ല പെണ്ണ് കാണുന്നത്. ഒരു പരിധി വരെ പ്രകൃതി നിയമം. 'The society that we live in may not be male centered but definitely it is male oriented ' . തര്ജ്ജ മ - അച്ചിക്ക് ഇഞ്ചി പക്ഷവും നായർക്ക് കൊഞ്ചു പക്ഷവും ആവാം, പക്ഷെ ഊണിനു കറി കൊഞ്ചു തന്നെ! - എന്ന് ഒരു രാജ്യസഭ മെമ്പർ പറയുന്നത് കേട്ടപ്പോൾ സാധു എഴുന്നേറ്റു കയ്യടിച്ചു. താങ്ക്സ് റ്റു സാറാമ്മ.
ഇനി നമുക്ക് 'ഉഡായിപ്പു സംവിധായിക' ശ്രീമതി അഞ്ജലി മേനോന്റെ നായികമാരെ ഒന്ന് പരിചയപ്പെടാം.
1. നായിക നമ്പർ 1 - നസ്രിയ : സാധുവിന് ഇഷ്ടപ്പെട്ട പടം ആയിരുന്നു ഓം ശാന്തി ഓശാന. അതിലെ നായികയുടെ കാലു ഉളുക്കി, എനെര്ജിസ ലെവൽ ഒരു രണ്ടര പോയിന്റ് കുറഞ്ഞാൽ എങ്ങനെ ഇരിക്കുമോ അതാണ് ഈ പടത്തിലെ നസ്രിയ. ബി എ നല്ല മാർക്കിൽ ജയിച്ച്, IIM-ൽ MBA പഠിക്കാൻ ആഗ്രഹം ഉള്ള കൊച്ചിനെ വീട്ടുകാർ കല്യാണം കഴിപ്പിക്കുന്നു. അതിനു ഞാൻ കൊച്ചിനെ കുറ്റം പറയില്ല. പിന്നെ കൊച്ചു ഇംഗ്ലീഷും മലയാളവും പാട്ട് മാറി മാറി പാടി നടക്കുവാണ്, അതുകൊണ്ട് കൊച്ചിന്റെ മനസ്സ് മൊത്തം അങ്ങോട്ട് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ച് ഭർത്താവിനെ 'നോക്കൂ... നോക്കൂ' എന്ന് വിളിക്കാൻ തുടങ്ങും. പിന്നെ ആത്മഗതമെന്നോണം തർക്കുത്തരം പറയാൻ തുടങ്ങും. കുറച്ചു കൂടി കഴിയുമ്പോൾ കൊച്ചിന്റെ മുൻപിൽ ഭര്ത്താതവ് ദേഷ്യത്തിൽ വാതിൽ കൊട്ടി അടയ്‌ക്കും. കണ്ടിരുന്ന എല്ലാവരും ഹാപ്പി. സാധു ഹാപ്പി അല്ല. ഇത് പോലെ കുറേയെണ്ണത്തിനെ സാധു കണ്ടിട്ടുണ്ട്, മലയാള സിനിമയിൽ! പടം കണ്ട് പത്തു മണിക്കൂറിനുള്ളിൽ മറന്നു പോവുന്ന നായിക!
2. നായിക നമ്പർ 2 - ഇഷ തൽവാർ: പണ്ട്, തികച്ചും സമാധാനപരമായി KSRTC ബസ് കത്തിച്ച പിള്ളേരെ യാതൊരു പ്രോകോപനവും കൂടാതെ പോലീസ് തല്ലി എന്ന് കേട്ടിട്ടുണ്ട്! അതു പോലെയാണ് ഈ നായിക. നിവിൻ പോളിയെ ബാൽക്കണിയിൽ ഇരുത്തി തന്റെ പൂർവ കാമുകൻ കാണും വിധം ഈ നായിക മസ്സാജ് ചെയ്യും. അടുത്ത സീനിൽ വീട്ടില് വന്ന പൂർവ കാമുകനെ യാതൊരു പ്രോകോപനവും കൂടാതെ ഉമ്മ വെക്കും! നിവിൻ പോളി അങ്ങനെ ഔട്ട്. സിനിമയുടെ അവസാനം, ഈ നായിക വീണ്ടും നിവിൻ പോളിയെ കാണും, അപ്പോൾ ഇഷ തൽവാർ തന്നെക്കൊണ്ട് ആവും വിധം 'ക്ഷമിക്കൂ' എന്നൊരു എക്സ്പ്രഷന്റെ പ്രാകൃതരൂപം മുഖത്ത് വരുത്തും. അപ്പോൾ നിവിൻ പോളി അടുത്ത് ചെല്ലും, BG കഥകളി മ്യൂസിക്. തിരിച്ചു വന്നു പറയും, 'അവൾക്കു ഞാൻ കുറച്ചു മലയാളം പറഞ്ഞു കൊടുത്തു'. തീയേറ്ററിൽ ജനം ഹാപ്പി, കൈയ്യടി. ഇത് തന്നെയല്ലേ, ഈ കാലം മുഴുവനും സിബി കെ തോമസും, ഉദയകൃഷണനും ചെയ്തത്? അതെ. അവര്ക്ക്മ കഥകളി അറിയാത്ത കാരണം മായും പൂവും ഒക്കെ ചേർത്ത് അവരങ്ങ് വിളിച്ചു. അപ്പോൾ അതാണ് നമ്മുടെ അഞ്ജലി മേനോന്റെ രണ്ടാം നായിക.
3. നായിക നമ്പർ 3 - പാർവതി: ഇനിയും മികച്ച അവസരങ്ങൾ കിട്ടിയിട്ടില്ലാത്ത ഒന്നാംതരം നടി എന്നാണ് ഇവരെ കുറിച്ച് സാധുവിന്റെ അഭിപ്രായം. അത് അവിടെ നിക്കട്ടെ, അഞ്ജലി മേനോൻ ഇവരെ എന്ത് ചെയ്തു എന്ന് നോക്കാം. കൂടുതൽ ഒന്നും ചെയ്തില്ല. നായകന് വിദ്യാഭ്യാസം ഇല്ല, അത് കൊണ്ട് അവന്റെഎ കാമുകി മെൽബോർണിൽ പോയി സ്കോളര്ഷിടപ്പോടുകൂടി കൂടുതൽ ഒന്നും പഠിക്കണ്ട. അവൾ കല്യാണം കഴിച്ചു വീട്ടില് ഇരിക്കട്ടെ. വെരി ഗുഡ്!
4. നായിക നമ്പർ 4 - നിത്യ: ഒരു പാട്ടിൽ വരും, പോവും. ട്രാഫിക് ലൈറ്റിൽ നിർത്തി ഇട്ട വണ്ടി മുന്നോട്ടു എടുക്കാൻ പറയും (യാതൊരു പ്രോകോപനവും കൂടാതെ). അങ്ങനെ അങ്ങ് ചാവും. അല്ലേലും പെണ്ണുങ്ങൾ സിനിമയിൽ മണ്ടികൾ ആവണം. ഇവിടെയും അത് തന്നെ അവസ്ഥ. നായികയുടെ മരണത്തിനു കാരണം നായകൻ അല്ല എന്ന് നിങ്ങള്ക്ക്ു പൂര്ണ്ണങമായും മനസ്സിലാവാൻ വേണ്ടി 'പാവം' നായകനെ നായികയുടെ തന്ത തല്ലുന്നതും കാണിക്കും. അവള്‍ വണ്ടി എടുക്കാൻ പറഞ്ഞപ്പോ പിന്നെ നിന്റെ വായിൽ _______ ആയിരുന്നോ?! വേണ്ട, സാധുവിന്റെ ഭാഷയെക്കുറിച്ച് ആര്ക്കുംി വലിയ മതിപ്പ് ഇല്ല!
5. നായകൻ നമ്പർ 1 ന്റെ അമ്മ - കല്പന: 100% വിഷം. കോമാളി.
6. നായകൻ നമ്പർ 1 ന്റെ മേമ - പ്രവീണ: ജാതകത്തിൽ വിശ്വസിക്കുന്ന 100% മണ്ടി.
7. നായകന്റെ നമ്പർ 2 ന്റെ വീട് വേലക്കാരി - എക്സ്ട്രാ നടി: 100% പരദൂഷണക്കാരി.
8. നായിക നമ്പർ 3 ന്റെ അമ്മ - രേഖ : മകളുടെ ഇഷ്ടം എന്തെന്ന് ചോദിക്കാനോ, തിരക്കാനോ താല്പര്യമില്ലാത്ത, അവളുടെ പരിമിതികളറിഞ്ഞും അവളെ സ്നേഹിക്കുന്ന നായകനെ ഒഴിവാക്കാൻ ശ്രമിക്കുന്ന കണ്ണില്‍ ചോര ഇല്ലാത്ത ഒരു സ്ത്രീ.
9. നായകൻ നമ്പർ 3 യുടെ അമ്മ: ഭാഗ്യം! സിനിമയിൽ കാണിക്കുന്നില്ല. പക്ഷെ പണ്ടേ ആ വൃത്തികെട്ട സ്ത്രീ കൊച്ചിനെ കളഞ്ഞിട്ടു പോയതാണ്.
ഇത്രയും ആണ് ഈ മഹത്തായ പടത്തിലെ സ്ത്രീ കഥാപാത്രങ്ങൾ.
നായകർ ഒക്കെ സല്സ്വഭാവികളും, സമ്പന്നരും, സൂക്ഷിച്ചു നോക്കാതെ തന്നെ സുമുഖന്മാരും ആണെന്ന് എടുത്തു പറയണ്ട കാര്യം ഇല്ലല്ലോ. നിവിൽ പോളി ക്യൂട്ട് ആണ്, ഫഹദ് സ്നേഹം മുഴുവനും മനസ്സില് പൊതിഞ്ഞു വയ്ക്കുന്ന ആളാണ്, ദുല്ഖിർ പിന്നെ നന്മയുടെ ഒരു ചെറിയ ബാങ്ക് തന്നെ ആണ്! എന്തിനേറെ, വാഴ വെട്ടുന്നത് കാണുമ്പോൾ ആ വേലക്കാരന്റെന കണ്ണുനിറയുന്ന ഒരു സീനുണ്ട്... അല്ലേല്ലും ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെയാ, തൊട്ടാവാടികൾ!
ബാംഗ്ലൂര്‍ ഡേയ്സ് മോശം സിനിമ തന്നെ ആണ്. ഇനി അത് ആര്ക്കെരങ്കിലും അങ്ങ് ഇഷ്ടപ്പെട്ടാൽ ഒന്നും പറയാനില്ല.
അല്ല, ഒന്നുണ്ട്. അഞ്ജലി മേനോൻ ശൈലിയിൽ ഒരു നോസ്റ്റാല്ജിഅയ പ്രയോഗം. ഇപ്പോൾ, ടീ വിയിൽ പരസ്യം കാണാറില്ല, ഒരു പതിനഞ്ചു കൊല്ലം മുൻപ് സ്ഥിരം കാണുന്ന ഒരു സാധനം ആയിരുന്നു, 'ഡാബർ ച്യവനപ്രാശം'. കിട്ടുമെങ്കിൽ മേടിച്ചു ഓരോ സ്പൂണ് കഴിക്കുക. സാധു ബുദ്ധി ജീവി ആണ് എന്ന് പറഞ്ഞു മേലോട്ട് നോക്കി ഇരിക്കാതെ ശൂന്യബുദ്ധികൾ ബുദ്ധി കൂട്ടാനുള്ള വഴികൾ നോക്കുക. കാരണം, "ആരും ബുദ്ധി ഉള്ളവർ ആയി ജനിക്കുന്നില്ല, പക്ഷെ മണ്ടൻ ആയി മരിക്കുന്നത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടാണ്!".