അജു, കുട്ടന്‍, ദിവ്യ.. ഈ മൂന്നു കസിന്സിന്റെ കഥയാണ് ബാംഗ്ലൂര്‍ഡേയ്സ്.. ഇവരുടെ കഥയില്‍ പിന്നീടു വരുന്ന കഥാപാത്രങ്ങളോടൊപ്പം നമ്മളും ചേരുന്നു..
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്സ്'ല്‍ ഒന്ന് ഇതിന്റെ കാസ്റ്റിംഗ് തന്നെയാണ്.ദുല്ഖര്‍ , നിവിന്‍, ഫഹദ്, നസ്രിയ ,പാര്‍വതി , നിത്യ, ഇഷ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.. പക്ഷെ ഇവര്‍ എല്ലാം ഉണ്ടായിട്ടും ഒരു ഏച്ചുകെട്ടല്‍ എവിടെയും തോന്നിയില്ല.. അത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത..
ദുല്ഖര്‍ സല്മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അജു.. നിവിന്റെ ഡയലോഗുകള്ക്ക് നല്ല കൈയ്യടി ആയിരുന്നു.. പ്രേക്ഷകര്ക്കിടയില്‍ കൂടുതല്‍ സ്വീകാര്യന്‍ ആകുന്നതിന്റെ തെളിവായിട്ട് തന്നെ കരുതാം.. ഫഹദ്,പാര്‍വതി ,നസ്രിയ തുടങ്ങിയവര്‍ തങ്ങളുടെ റോള്‍ ഭംഗിയായി ചെയ്തു..
അഞ്ജലി മേനോന്‍.. അത്ഭുതപെടുത്തുന്നു ഓരോ സിനിമ കഴിയുമ്പോളും.. മഞ്ജാടിക്കുരു , ഉസ്താദ് ഹോട്ടല്‍ അങ്ങനെ ഒടുവില്‍ ഇതാ ബാംഗ്ലൂര്‍ ഡേയ്സും.. ശക്തമായ ഒരു കഥയൊന്നും ഈ സിനിമയ്ക്ക് ഇല്ല.. വളരെ സിമ്പിള്‍ ആയ ഒരു കഥ.. നല്ല തിരക്കഥ.. മികച്ച രീതിയില്‍ ഉള്ള മേക്കിംഗ്.. ആ മേക്കിംഗ് തന്നെയാണ് ബാംഗ്ലൂര്‍ ഡേയ്സ് ഇത്രയും മനോഹരമാക്കിയത്..
സമീര്‍ താഹിര്‍.. ഗംഭീര ഛായാഗ്രഹണം.. ഓരോ ഫ്രെയിമും മനോഹരം.. തുടക്കത്തില്‍ ബാംഗ്ലൂര്‍ സിറ്റി കാണിച്ച ആ ഷോട്ടുകള്‍ ഒക്കെ അസാധ്യ വര്ക്ക് ആയിരുന്നു.. ക്ലൈമാക്സ് രംഗങ്ങളും ഇത്ര മനോഹരമാകാന്‍ കാരണം താങ്കളുടെ ക്യാമറ വര്ക്ക് തന്നെയാണ്.. ഹാറ്റ്സ് ഓഫ്..
ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം.. ഈ സിനിമയുടെ മൂഡിനു ചേര്ന്ന മ്യൂസിക് തന്നെ ഗോപി ചെയ്തു.. ഒട്ടും ഓവര്‍ ആക്കാതെ തന്നെ..
ഫുള്ടൈം എന്ജോയ് ചെയ്തു കാണാന്‍ പറ്റിയ ഒരു പടം.. സിനിമയിലുടനീളം ആ ഒരു ഹാപ്പി മൂഡ് നിലനിര്ത്തിയിട്ടുണ്ട്.. സിനിമ കണ്ടിറങ്ങുമ്പോളും നമ്മുടെ ഉള്ളില്‍ ആ ഒരു സന്തോഷം ഉണ്ടാകും..
Rating : A Complete Entertainer..