കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി (2)
ഉണ്ണായിവാര്യരുടെ ദമയന്തീ നീയെന്റെ
ഉത്സവ കഥകളിയരങ്ങിൽ വരൂ നിന്റെ
ഉജ്ജ്വല നൃത്തകലാവിരുന്നൊരുക്കൂ
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി
സാമ്യമാകുന്നോരുദ്യാനവും അഭിരാമ്യവും
കാമ്യവുമാം യൗവ്വനവും
വിദർഭനന്ദിനി സുന്ദരി സന്തത
രതിപ്രഭാവ വിലാസിനി (2)
അടുത്തുകണ്ടാലതിലും ഭേയം
ആരാണിവൾ തന്നധരം മേയം
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി
ആര്യപുത്രനെ കാത്തുകാത്തിരുന്നു - നിൻ
മാറിലെ മാലേയക്കുറി മാഞ്ഞുവോ
രതിരണ വിവരണ വിതരനുചരനായ്
മദഭര മധുമയാ മലർശരധരനായ് (2)
അവൻ നിന്നെ അടിമുടി പുൽകിയോ....
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി
Film/album
Year
1979
Singer
Music
Lyricist