ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ
എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത്
ഇഹലോകമോ പരലോകമോ
ഇഹലോകമോ.. പരലോകമോ...
മാറിൽ മിന്നും മാല്യം കനലോ..കനകമോ..
ചുണ്ടിൽ കത്തും ഭാവം ചിരിയോ.. കപടമോ..
മുന്നിൽ തെളിയും ചിത്രം നിഴലോ രൂപമോ
ഞാൻ കാണും ഈ ലോകം സത്യമോ വെറും മിഥ്യയോ
വെറും മിഥ്യയോ..
സിരകളിൽ ഒഴുകും രുധിരം മധുവോ.. ലഹരിയോ..
മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ.. നിദ്രയോ..
നാവിതു വരളും ദാഹം ഭയമോ ദുഃഖമോ
ഞാൻ കാണും ഈ ലോകം സത്യമോ വെറും മിഥ്യയോ
വെറും മിഥ്യയോ..
ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ
എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത്
ഇഹലോകമോ പരലോകമോ
ഇഹലോകമോ.. പരലോകമോ...