ടാ തടിയാ

കഥാസന്ദർഭം

തടിയനായ ലൂക്കാ ജോൺ പ്രകാശിന്റെ (ശേഖർ മേനോൻ) ജീവിതവും സൌഹൃദവും പ്രണയവും പ്രണയ ഭംഗവും കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നു.

U
120mins
റിലീസ് തിയ്യതി
Art Direction
Da thadiya
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
കഥാസന്ദർഭം

തടിയനായ ലൂക്കാ ജോൺ പ്രകാശിന്റെ (ശേഖർ മേനോൻ) ജീവിതവും സൌഹൃദവും പ്രണയവും പ്രണയ ഭംഗവും കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നു.

Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, ഫോർട്ട് കൊച്ചി
കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

വീ ജെ ആയ സണ്ണി ജോസ് പ്രകാശി(ശ്രീനാഥ് ഭാസി)ന്റെ ഓർമ്മകളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സണ്ണിയും സണ്ണിയുടെ പേരപ്പന്റെ മകൻ ലൂക്കാ ജോൺ പ്രകാശും (ശേഖർ മേനോൻ) സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു ചെറുപ്പം മുതൽ. ഇരുവരും ഒരേ സ്ക്കൂളിൽ. മറ്റുകുട്ടികളിൽ നിന്ന് വിത്യാസമായി അമിത തടിയുണ്ടായിരുന്ന ലൂക്കയ്ക്ക് സൌഹൃദങ്ങൾ കുറവായിരുന്നു. സണ്ണിയായിരുന്നു അവന്റെ ആത്മാർത്ഥ കൂട്ടുകാരൻ. സണ്ണിയുടെ അപ്പൻ ജോസ് പ്രകാശും(മണിയൻ പിള്ള രാജു) ലൂക്കയുടെ അപ്പൻ ജോൺ പ്രകാശും(ഇടവേള ബാബു) പ്രകാശ് പാർട്ടിയുടെ നേതാക്കളായിരുന്നു. ഇവരുടെ അപ്പൻ പ്രകാശൻ പാലക്കൽ (എൻ എൽ ബാ‍ലകൃഷ്ണൻ) സ്ഥാപിച്ച പാർട്ടിയാണ് പ്രകാശ് പാർട്ടി കോൺഗ്രസ്. പ്രകാശൻ പാലക്കൽ കൊച്ചി മേയറായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാലശേഷം മക്കളുടെ നേതൃത്വത്തിൽ പാർട്ടിക്ക് കൊച്ചിയിൽ മേയറാകാൻ സാധിച്ചില്ല. പകരം വർഷങ്ങളായി എതിർപാർട്ടിയാണ് കൊച്ചി ഭരിക്കുന്നത്. കോതാട് ദാസൻ (ജയരാജ് വാര്യർ) ആണ് നിലവിൽ മേയർ.

ലൂക്കയുടെ ചെറുപ്പത്തിൽ അപ്പന്റെ സുഹൃത്തും അയൽ വാസിയുമായ റോഷ്വാ താടിക്കാരനും (കുഞ്ചൻ) ഭാര്യ റാണി താടിക്കാരനും (തെസ്നിഖാൻ) മകളും കൂടി ഒരിക്കൽ വീട്ടിൽ വന്നപ്പോഴാണ് ലൂക്ക ആദ്യമായി ആൻ മേരിയെക്കാണുന്നത്. റോഷ്വാ-റാണി താടിക്കാരന്റെ മകൾ ആൻ മേരി താടിക്കാരനോട്(ആൻ അഗസ്റ്റിൻ) ലൂക്കക്ക് അന്നുമുതലേ പ്രണയം തോന്നി. സ്ക്കൂളിൽ വെച്ച് ആദ്യമായി അവൻ ലഞ്ച് അവൾക്ക് പങ്കുവെച്ചു. എന്നാൽ ആ ഇഷ്ടം അധികം നാൾ നീണ്ടുനിന്നില്ല. താടിക്കാരനും കുടൂംബവും മറ്റൊരിടത്തേക്ക് വീടുവിട്ടു പോയി. അങ്ങിനെ സ്ക്കൂൾ പ്രായത്തിലേ ലൂക്കയുടെ പ്രണയം തകർന്നു.

കാലമേറെക്കഴിഞ്ഞ് വിദ്യാഭ്യാസത്തിനു ശേഷം സണ്ണി വീ ജെയും ലൂക്ക പുതിയ പഠന കോഴ്സുകളുമായി മുന്നോട്ട് പോയി. യാദൃശ്ചികമായി താടിക്കാരൻ കുടുംബം ലൂക്കയുടെ നാട്ടിലേക്ക് തിരിച്ചു വന്നു. ആൻ മേരി താടിക്കാരൻ മെലിഞ്ഞ് സുന്ദരിയായിട്ടുണ്ടായിരുന്നു. ലൂക്കയുടെ പ്രണയം വീണ്ടും തളിർത്തു. വീണ്ടും കണ്ടു മുട്ടിയപ്പോൾ ആൻ ലൂക്കക്ക് ഒരു സമ്മാനം നൽകി. ലൂക്കക്ക് ആനിനോടുള്ള പ്രണയം കൂടുകയായിരുന്നു. അവൻ അവളെ സ്വപ്നം കണ്ടു നടന്നു.

എന്നാൽ ലൂക്കയുടെ അമിതമായ തടി ആൻ മേരിക്ക് ഒരു പ്രശ്നമായിരുന്നു. ലൂക്കയും അവന്റെ സുഹൃത്തുക്കളും അവന്റെ തടിയെ സ്നേഹിച്ചപ്പോൾ ആൻ മേരി അവന്റെ തടി കുറക്കാൻ വേണ്ടി ഉപദേശിച്ചു.  ആൻ മേരി നഗരത്തിൽ പ്രശസ്തമായ ആയുർവ്വേദ ക്ലിനിക്ക് ആയ വൈദ്യർ റിസോർട്ടിലെ കുറച്ചു ദിവസത്തെ ചികിത്സക്ക് ലൂക്കയെ നിർബന്ധിച്ചു.ആൻ മേരിയുടെ സ്നേഹപൂർണ്ണമായ നിർദ്ദേശം അവൻ സ്വീകരിച്ചു. വൈദ്യർ മഠത്തിൽ വെച്ചാണ് അതിന്റെ ഉടമ രാഹുൽ വൈദ്യരെ (നിവിൻ പോളി) ലൂക്ക കണ്ടുമുട്ടുന്നത്. രാഹുൽ വൈദ്യർ ലൂക്കയുടെ ജീവിതത്തിൽ ഒരു പ്രശ്നമായി മാറുകയായിരുന്നു പിന്നീട്.

Runtime
120mins
റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം
Submitted by nanz on Sat, 12/22/2012 - 13:08