Director | Year | |
---|---|---|
ജനപ്രിയൻ | ബോബൻ സാമുവൽ | 2011 |
റോമൻസ് | ബോബൻ സാമുവൽ | 2013 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
വികടകുമാരൻ | ബോബൻ സാമുവൽ | 2018 |
അൽ മല്ലു | ബോബൻ സാമുവൽ | 2019 |
ബോബൻ സാമുവൽ
കര്‍ത്താവ് സഹായം' കാറ്ററിങ് സര്‍വീസ് നടത്തുന്ന ആലീസിന്റെ മകനാണ് ആരോണ്‍. ക്രിക്കറ്റ്കളിയില്‍ ഏറെ താത്പര്യമുള്ള ആരോണിന് ഒരപകടത്തിലാണ് വളരെ ചെറുപ്പത്തില്‍ കാഴ്ച നഷ്ടപ്പെട്ടത്. അമ്മ നല്കിയ ആത്മവിശ്വാസത്തില്‍ ആരോണ്‍ വളരുകയായിരുന്നു. അന്ധത ഒരു കുറവായി കാണാതെ മറ്റുള്ളവര്‍ക്കുപോലും ആവേശം പകരുന്ന ആരോണ്‍, ഇപ്പോള്‍ ഈസോപ്പിന്റെ ഹോട്ടലില്‍ തനിക്കു പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് സന്തോഷപൂര്‍വം ജീവിക്കുന്ന ചെറുപ്പക്കാരനാണ്.
അയാളുടെ ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് കൊച്ചിയുടെ പശ്ചാത്തലത്തില്‍, ക്രിക്കറ്റ് കളിയുടെ ആവേശത്തിമിര്‍പ്പില്‍, ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രം ദൃശ്യവത്കരിക്കുന്നത്.
റോമന്‍'സിന്റെ വിജയത്തിനുശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം. മൈല്‍സ്റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ,അപര്‍ണാ ഗോപിനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ലാല്‍, ലാലു അലക്‌സ്, ഇടവേള ബാബു, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, ലെന,സീമാ ജി. നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സംവിധായകന്‍ ബോബന്‍ സാമുവലിന്റെ മകന്‍ നിതീഷ് ബോബനാണ് ജയസൂര്യയുടെ ബാല്യം അവതരിപ്പിക്കുന്നത്.
നടൻ ജയസൂര്യ ഇതിൽ ഒരു ഗാനമാലപിച്ചിരിക്കുന്നു.
ക്രിക്കറ്റ് ആവേശവും സ്വപ്നവുമായ ഒരു അന്ധന്റെ കഥയാണ് ഹാപ്പി ജേർണി. മദ്രാസിലേക്കുള്ള യാത്രയിൽ സഹയാത്രിക(അപർണ്ണ)യോട് അവൻ ജീവിതകഥ പറയുകയാണ് ആരോൺ(ജയസൂര്യ). കുട്ടിക്കാലത്ത് ക്രിക്കറ്റിനോട് കമ്പം കയറിയതും അമ്മ (ലെന) ക്രിക്കറ്റ് കോച്ചിന്റെ അടുത്ത് കൊണ്ടുപോയതും ഒരു ക്രിക്കറ്റ് ടീം സെലക്ഷനു മുൻപ് ആക്സിഡന്റിൽ കാഴ്ച നഷ്ടപ്പെട്ടതും. പിന്നെ അന്ധർക്കുള്ള ക്രിക്കറ്റ് ടീമിൽ പങ്കെടുക്കാനുള്ള പരിശീലനത്തിൽ പങ്കെടുത്തു. അതിന്റെ സെലക്ഷൻ ടീമിൽ എത്തുന്നതിനു മുൻപേ ആരോൺ അനാഥനായി. ഗാമ സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു ജീവിതം മുന്നോട്ട് പോകവേ, ക്രിക്കറ്റിനോടുള്ള അവന്റെ മോഹത്തിനു വീണ്ടൂം ചിറകു മുളച്ചു. അന്ധർക്കുള്ള ക്രിക്കറ്റ് ടീം ഫെഡറേഷന്റെ ഓൾ ഇന്ത്യാ സെലക്ഷൻ ടീമിൽ അവൻ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ആ യാത്രയ്ക്ക് പോകുന്നതിനു മുൻപ് ആരോണിനു അമ്മ നഷ്ടപ്പെട്ടു. പിന്നെ അവന്റെ ജീവിതം മട്ടാഞ്ചേരിയിലെ ഗാമ സ്ട്രീറ്റിലെ വാസ്കോഡ ഗാമാ ഹോട്ടലിലായി. കണ്ണൂകാണില്ലെങ്കിലും അവൻ അവിടത്തെ ജോലികൾ കൃത്യമായി ചെയ്തു. ഒപ്പം കുട്ടികളായ ഒരു ക്രിക്കറ്റ് ടീമിന്റെ പ്രോത്സാഹിപ്പിച്ചും വന്നു.
അതിനിടയിലാണ് മുൻ ക്രിക്കറ്റ് കോച്ചായിരുന്ന ഗോപീ കൃഷ്ണനു (ലാൽ) വീണ്ടും ബ്ലൈൻഡ് ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ജിട്ടുന്നത്. സുഹൃത്തായ ജേക്കബ്ബ് (ലാലു അലക്സ്) ആയിരുന്നു അതിന്റെ പിന്നിൽ. ഗോപി പുതിയ ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഉണ്ടാക്കുന്ന സെലക്ഷൻ ടീമിന്റെ ചുമതല ഏറ്റെടുത്തി. ആ ടീമിൽ മറ്റു സംസ്ഥാനത്തിൽ നിന്നുള്ള ആളുകളൊപ്പം ആരോണും സെലക്റ്റ് ആയി. ആരോൺ ടീം സെലക്ഷനു വേണ്ടി ബാംഗ്ലൂർക്ക് പോകാനൊരുങ്ങി. നാട്ടൂകാരും സുഹൃത്തുക്കളും അവനു യാത്രയയപ്പ് നൽകി. ആ സമയത്താണ് ജയിംസ് ചെമ്മാടൻ(മധുപാൽ) എന്ന ഡോക്ടർ അവനു മുന്നിൽ അവതരിക്കുന്നത്. അയാളുടെ തീരുമാനങ്ങൾ ആരോണിന്റെ സ്വപ്നങ്ങൾക്ക് ഏറ്റ മുറിവായിരുന്നു.

- 1235 views