Director | Year | |
---|---|---|
പോക്കിരി രാജ | വൈശാഖ് | 2010 |
സീനിയേഴ്സ് | വൈശാഖ് | 2011 |
മല്ലൂസിംഗ് | വൈശാഖ് | 2012 |
സൗണ്ട് തോമ | വൈശാഖ് | 2013 |
വിശുദ്ധൻ | വൈശാഖ് | 2013 |
കസിൻസ് | വൈശാഖ് | 2014 |
പുലിമുരുകൻ | വൈശാഖ് | 2016 |
മധുരരാജ | വൈശാഖ് | 2019 |
വൈശാഖ്
കോളേജ് പഠനം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോളേജിലെ നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ബിരുദാനന്തര ബിരുദത്തിനു വീണ്ടും അതേ കോളേജിലെത്തുന്നതാണ് മുഖ്യ പ്രമേയം. അതോടൊപം 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയിക്കുന്നതും.
ചിത്രത്തിലെ ഒരു സ്ത്രീ കഥാപാത്രത്തെ രാത്രി വുമൻസ് ഹോസ്റ്റലിൽ നിന്നും മയക്കിക്കിടത്തി കൊണ്ടുവരുന്ന സീനിനു മലയാളത്തിലെത്തന്നെ (ലാൽ ജോസ് സംവിധാനം ചെയ്ത) "ക്ലാസ്മേറ്റ്സ്" എന്ന കാമ്പസ് ചിത്രത്തിലെ ഒരു സീനിനോട് നന്നായി സാമ്യമുണ്ട്.
Attachment | Size |
---|---|
പ്രദീപ് മലയിൽക്കടയുടെ ശേഖരത്തിൽ നിന്നും | 158.58 KB |
കോളേജ് പഠനം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോളേജിലെ നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ബിരുദാനന്തര ബിരുദത്തിനു വീണ്ടും അതേ കോളേജിലെത്തുന്നതാണ് മുഖ്യ പ്രമേയം. അതോടൊപം 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയിക്കുന്നതും.
മലയാള സിനിമയിലെ രണ്ടാം നിര നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്ന ജയറാം, ബിജു മേനോൻ, മനോജ് കെ ജയൻ, കുഞ്ചാക്കോ ബോബൻ എന്നിവർ തുല്യപ്രാധാന്യമുള്ള നാലു വേഷത്തിൽ അഭിനയിച്ചു.
ജാസി ഗിഫ്റ്റ്, അലക്സ് പോൾ, അല്ഫോൺസ് ജോസഫ് എന്നീ സംഗീത സംവിധായകർ ഇതിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തു.
പപ്പു എന്ന പത്മനാഭനും (ജയറാം) ഇടിക്കുള(ബിജു മേനോന്‍)യും മുന്ന(മനോജ് കെ ജയന്‍)യും റെക്സും(കുഞ്ചാക്കോ ബോബന്‍) ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ മഹാത്മാ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുമായിരുന്നു. ആ പഠനകാലത്ത് സഹ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മി(മീരാ നന്ദന്‍)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന പപ്പു ജയില്‍ മോചിതനായി തിരികെയെത്തി. അപ്പോഴേക്കും ഇടിക്കുളയും മുന്നയും വിവാഹിതനായിക്കഴിഞ്ഞിരുന്നു. ശാരിരിക വൈകല്യമുള്ള സഹോദരിക്കു വേണ്ടി റെക്സ് അവിവാഹിതനായി തുടര്‍ന്നു. തിരിച്ചുവരവിന്റെ ഉദ്ദേശ്യം പപ്പു തന്റെ കൂട്ടുകാരോട് അവതരിപ്പിച്ചു. “ മുന്‍പ് പഠിച്ച അതേ കോളേജില്‍ വിദ്യാര്‍ത്ഥികളായി നമ്മള്‍ നാലു പേരും വീണ്ടും പഠിക്കാന്‍ പോകുന്നു”. പപ്പുവിന്റെ നിര്‍ദ്ദേശം മറ്റു മൂന്നുപേരും ആദ്യം നിരസിച്ചെങ്കിലും ആത്മാര്‍ത്ഥതയുള്ള, മുന്‍പ് കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്ത പപ്പുവിന്റെ നിര്‍ദ്ദേശം അവര്‍ അനുസരിച്ചു. നാലുപേരും വിദ്യാര്‍ത്ഥികളായി തിരികെ കോളേജിലെത്തി. പഴയ കാലഘട്ടത്തിലേയും പുതിയ കാലഘട്ടത്തിലേയും കോളേജ് വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകളും പെരുമാറ്റവും ചിത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ്.
കോളേജിലെ വിദ്യാര്‍ത്ഥിനി ജെനി (അനന്യ)യും കൂട്ടുകാരും ഈ നാലുപേരോടും കൂട്ടുകൂടുകയും ജെനിക്ക് പപ്പുവിനോട് സൌഹൃദത്തിനപ്പുറമുള്ള ഒരു ബന്ധമുണ്ടെന്ന് കോളേജില്‍ സംസാരമുണ്ടാവുകയും ചെയ്യുന്നു. പണ്ട് പപ്പുവിന്റെ സഹപാഠിയായിരുന്നു ഇന്ദു (പത്മപ്രിയ) ആ കോളേജില്‍ അദ്ധ്യാപികയാണിപ്പോള്‍. പണ്ട് പപ്പുവിനു ഇന്ദുവിനോട് ഒരു മൌനപ്രണയം ഉണ്ടായിരുന്നു. പക്ഷെ ആ കൊലപാതകത്തിനുശേഷം ഇന്ദു പപ്പുവിനോട് അകല്‍ച്ച പാലിച്ചു.
എന്നാല്‍ നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോളേജില്‍ പഠനത്തിനു വന്ന പപ്പു എന്ന പത്മനാഭനു ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ആ കലോത്സവത്തില്‍ ലക്ഷ്മിയെ കൊന്നത് ആര്‍ എന്നറിയാനുള്ള ലക്ഷ്യം. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകി വീണ്ടും അതേ കോളേജില്‍ ഉണ്ടെന്നുള്ള തിരിച്ചറിവില്‍ നിന്നായിരുന്നു പപ്പുവിന്റെ ആ തീരുമാനം..
കോളേജില്‍ വീണ്ടും കലോല്‍ത്സവം വന്നെത്തി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകശ്രമം വീണ്ടും സംഭവിച്ചു. അന്ന് ലക്ഷ്മിയായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് ജെനിയായിരുന്നു. കോളേജ് മുഴുവന്‍ വീണ്ടും ഈ നാലുപേരെ തന്നെ സംശയിച്ചു. പക്ഷെ നിരപരാധിയായ പപ്പുവിനെ തിരിച്ചറിയുന്ന ഉണ്ണിത്താന്‍ സാറടക്കമുള്ള പലരും ആ കോളേജില്‍ ഉണ്ടായിരുന്നു. അവരെല്ലാവരും പപ്പുവിനോടൊപ്പം ചേര്‍ന്ന് യഥാര്‍ത്ഥ കൊലപാതകിയെത്തേടിയുള്ള തന്ത്രപരമായ നീക്കങ്ങള്‍ തുടങ്ങി.
- 1529 views