റെഡ് വൈൻ
നാടക നടനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ അനൂപ് (ഫഹദ്) എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവൻ എന്ന എ സി പി(മോഹൻലാൽ)യുടെ കേസന്വേഷണവുമാണ് പ്രധാന പ്രമേയം. വയനാട് പോലുള്ള ഭൂപ്രദേശങ്ങളിലെ ഭൂമാഫിയ, സ്വകാര്യബാങ്കുകളുടെ അന്യായപ്രവർത്തങ്ങൾ പ്രൊഫഷണൽ കോളേജുകളുടേയും ചാരിറ്റിപ്രവർത്തനത്തിന്റേയും മറവിലുള്ള ധന മാഫിയ പ്രവർത്തനങ്ങൾ എന്നിവയൊക്കെ സിനിമയുടെ പശ്ചാത്തലമാകുന്നു.
അനൂപ് നാടക നടനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേ വയനാട് ജില്ലയിലെ ലോക്കൽ കമ്മറ്റി സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമാണ്. കാക്ഷിരാഷ്ട്രീയഭേദമന്യേ അനൂപ് സർമ്മ സമ്മതനും പ്രിയങ്കരനുമാണ്. എഞ്ചിനീയറിങ്ങ് പഠനം പൂർത്തിയാക്കിയെങ്കിലും കോർപ്പറേറ്റ് ജോലിയും ജീവിതവും തിരഞ്ഞെടുക്കാതെ നാടിനും നാട്ടുകാർക്കും വേണ്ടി രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുകയായിരുന്നു അനൂപ്. കോഴിക്കോട്ടെ നാടക സമിതികളുമായും പ്രവർത്തനങ്ങളുമായും അനൂപിനു ബന്ധമുണ്ട്. അവരുടെ സംഘത്തിലെ നല്ലൊരു നടനാണ് അനൂപ്.
കോഴിക്കോട് നഗരത്തിൽ പി എം താജിന്റെ സ്മരണാർത്ഥമുള്ള ഒരു നാടകം അവതരിപ്പിച്ചതിനു ശേഷം സുഹൃത്ത് നവാസ്(സൈജു കുറുപ്പ്) ആണ് അനൂപിനെ ലോഡ്ജിൽ കൊണ്ടു വിടുന്നത്. എന്നാൽ അടുത്ത ദിവസം പുലർച്ചെ അനൂപിന്റെ മരണവാർത്തയാണ് സുഹൃത്തുക്കളും പാർട്ടി സഖാക്കളും അറിയുന്നത്. വയനാടു നിന്നു സഖാക്കളായ നാരായണനും (ടി ജി രവി) ജോ സെബാസ്റ്റ്യനും (സുരാജ് വെഞ്ഞാറമൂട്) മറ്റുള്ളവരും കോഴിക്കോട്ടെത്തി. അസിസ്റ്റസ്റ്റ് പോലീസ് കമ്മീഷണർ രതീഷ് വാസുദേവനായിരുന്നു കൊലപാതകത്തിന്റെ കേസന്വേഷണ ചുമതല.
നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുകയാണ് ടുവീലർ ഡീലർ കമ്പനിയുടെ എക്സിക്യൂട്ടീവായ രമേശും(ആസിഫ് അലി) ഭാര്യ ദീപ്തിയും(മിയ) പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ആ കാരണത്താൽ വീട്ടുകാരെ പിണങ്ങി ഒറ്റക്ക് ജീവിക്കുകയാണ്. ദീപ്തി പൂർണ്ണ ഗർഭിണിയാണ്. എന്നാൽ രമേശിനു ഭാര്യക്ക് കൂട്ടിരിക്കാനോ അവരോടൊപ്പം ആശുപത്രിയിൽ പോകാനോ ജോലിത്തിരക്ക് മൂലം സാധിക്കുന്നില്ല. മാത്രമല്ല രമേശ് ഒരു സ്വകാര്യ ബാങ്കിൽ നിന്നു എടുത്ത ലോൺ തിരിച്ചടക്കാൻ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ടിൽ പെട്ടിരിക്കുകയാണ്. എത്രയും വേഗം പണം തിരിച്ചടച്ചില്ലെങ്കിൽ അനന്തര നടപടികൾക്കു വിധേയനാകേണ്ടിവരും.
രതീഷ് വാസൂദേവന്റെ അന്വേഷണം അത്ര സുഖകരമായിരുന്നില്ല. എല്ലാവർക്കും പ്രിയങ്കരനായ അനൂപിന്റെ കൊലപാതകിയെ പിടിക്കാൻ രതീഷ് വാസുദേവനും സംഘവും ബുദ്ധിപൂർവ്വം രംഗത്തിറങ്ങുന്നു.
- മോഹന്‍ലാലും ഫഹദ് ഫാസിലും ആസിഫ് അലിയും ഈ ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുകയാണ്
- ലാല്‍ജോസിന്റെ അസോസിയേറ്റായിരുന്ന സലാം ബാപ്പു ആദ്യമായി സംവിധാനം ചെയ്യന്ന സിനിമ
- Read more about റെഡ് വൈൻ
- 1282 views