ഹിന്ദു ഭക്തിഗാനങ്ങൾ

തിരുവൈക്കത്തപ്പനെ തൃക്കൺ ‌പാർക്കുവാൻ

തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്
വ്യാഘ്രപാദത്തറതന്നിൽ എഴുന്നുള്ളീ വൃശ്ചികമാസത്തിൽ പുണ്യാഷ്‌ടമീ
വൃശ്ചികമാസത്തിൽ ധന്യാഷ്‌ടമീ
തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്

ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആ‍ത്മാധിനാഥനിന്നൂ ഉപവാസം
ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആ‍ത്മാധിനാധനിന്നൂ ഉപവാസം
പ്രാതനുണ്ടാനന്ദ ദര്‍ശനത്തിന്നെത്തീ പ്രാര്‍ത്ഥിക്കുമോരോടോ മന്ദഹാസം
ശങ്കരാഭരണമാം മുഗ്ദഹാസം.
തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്

Submitted by Manikandan on Fri, 06/26/2009 - 23:14

തിരുനക്കരത്തേവരേ

തിരുനക്കരത്തേവരേ
തിരുനെറ്റിക്കണ്ണിലും അമൃതേന്ദുകിരണത്തിൻ തിരിനീട്ടും കരുണാംബുധേ
തരികെന്നും ചരണാഭയം നിത്യ ശരണം നിൻ ചരണാംബുജം
തരികെന്നും ചരണാഭയം നിത്യ ശരണം നിൻ ചരണാംബുജം
തിരുനക്കരത്തേവരേ
തിരുനക്കരത്തേവരേ

നന്ദിതൻ ചാരത്ത് വെൺ‌തെച്ചിത്തണലത്ത് നന്ദിതനായ്‌മേവും ചന്ദ്രാങ്കിതാ
നന്ദിതൻ ചാരത്ത് വെൺ‌തെച്ചിത്തണലത്ത് നന്ദിതനായ്‌മേവും ചന്ദ്രാങ്കിതാ
വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും ആശ്വാസദീപ്തിയും നീയല്ലയോ വിഭോ
ആശ്വാസദീപ്തിയും നീയല്ലയോ

Submitted by Manikandan on Fri, 06/26/2009 - 23:10

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ

Title in English
Thalithorum Olithookum Kanivin Vilakke

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണെ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ

Submitted by Manikandan on Fri, 06/26/2009 - 23:09

ശ്രീകണ്‌ഠേശ്വരാ ശശിധരാ

ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താൽ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ

ആതിരയരുളീ ധനുമാസത്തിൽ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം
ആതിരയരുളീ ധനുമാസത്തിൽ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം
ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിൻ ആറട്ടുനയനാഭിരാമം
ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിൻ ആറട്ടുനയനാഭിരാമം
ആറാകദന വിരാമം
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

Submitted by Manikandan on Fri, 06/26/2009 - 23:07

പ്രഭാതമായ് തൃക്കണിയേകിയാലും

ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ

പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എൻ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ
പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എൻ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ

Submitted by Manikandan on Fri, 06/26/2009 - 22:53

ഋഷിനാഗക്കുളത്തപ്പാ ശരണം

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

Submitted by Manikandan on Fri, 06/26/2009 - 22:52

എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും

എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ
അഷ്ടമൂര്‍‌ത്തേ ചണ്ഡതാണ്ഡവമാടീടും  അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ

മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം
മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം
ഏഴരപ്പൊന്നാ‍നയാനയിക്കും നിന്നെ ഏഴീരുലകും നമിപ്പൂ
നിന്നെ ഏഴീരുലകും നമിപ്പൂ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ

Submitted by Manikandan on Fri, 06/26/2009 - 22:41

ദക്ഷിണകാശിയാം കൊട്ടിയൂർ വാണീടും

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ
അടിയങ്ങൾ‌ക്കോടപ്പൂവായേകണേ

Submitted by Manikandan on Fri, 06/26/2009 - 22:38

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ

Title in English
Oru neramenkilum

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ  കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

ചെമ്പൈക്ക് നാദം നിലച്ചപ്പോൾ

Title in English
Chembaikk nadam

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

Year
1993
Music