ശ്രീകണ്‌ഠേശ്വരാ ശശിധരാ

ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താൽ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ

ആതിരയരുളീ ധനുമാസത്തിൽ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം

ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിൻ ആറട്ടുനയനാഭിരാമം

ആറാകദന വിരാമം
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

സര്‍വ്വരക്ഷാര്‍ത്ഥം വാസുകിതൻ‌വിഷം സേവിച്ച നീ ത്യാഗപരിവേഷം

ഗൃദധാരയും യാമപൂജയുമായി ശൃതജനം ഘോഷിപ്പൂ ശിവരാത്രി

വാടാവിളക്കായ് ധരിത്രീ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താൽ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ

Submitted by Manikandan on Fri, 06/26/2009 - 23:07