ക്രിസ്തീയ ഭക്തിഗാനങ്ങൾ

ജീവിതഗർത്തത്തിൽ അലയും

ജീവിത ഗർത്തത്തിൽ അലയും എന്മനം കാരുണ്യ രാജനെ പുൽകിടുമ്പോൾ
കനിവിന്റെ നാഥൻ അലിവോടെന്നും ശാശ്വത സൗഭാഗ്യം പകർന്നരുളി

നീർപ്പോളകൾ പോലെ നിഴൽ മായും പോലെ മനുജനീ മഹിയിൽ മണ്ണടിയുമ്പോൾ (2)
സ്വർഗ്ഗ പിതാവേ നിൻ മുന്നിൽ ചേരാൻ സന്തതമെന്നേ അനുഗ്രഹിക്കൂ..
(ജീവിത ഗർത്തത്തിൽ അലയും)

മാനവ മോഹങ്ങൾ വിനയായ് ഭവിക്കും നിരുപമ സൂക്തങ്ങൾ ത്യജിച്ചിടുമ്പോൾ
ക്രിസ്തു ദേവാ എൻ മിഴികൾക്കങ്ങേ കൽപ്പനയെന്നും പ്രഭ തൂകണമെ
(ജീവിത ഗർത്തത്തിൽ അലയും)

Submitted by Kiranz on Mon, 06/29/2009 - 21:49

ദൈവം നിരുപമസ്നേഹം

ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയൂം നിർജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം

കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)

ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)

Submitted by Kiranz on Mon, 06/29/2009 - 21:47

ദൈവം പിറക്കുന്നു

ദൈവം പിറക്കുന്നു മനുഷ്യനായി ബെത്‌ലഹേമിൽ.
മഞ്ഞുപെയ്യുന്ന മലമടക്കിൽ ..ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ... ( ദൈവം പിറക്കുന്നു )

പാതിരാവിൻ മഞ്ഞേറ്റീറനായ് ..പാരിന്റെ നാഥൻ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണമീട്ടൂ..ദൈവത്തിൻ ദാസരെ ഒന്നു ചേരൂ (2)
(ദൈവം പിറക്കുന്നു )

പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലെ ശ്രീയേകസൂനുവാമുദയസൂര്യൻ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥൻ (2)

(ദൈവം പിറക്കുന്നു )

Submitted by Kiranz on Mon, 06/29/2009 - 21:43

കാവൽമാലാഖമാരേ

കാവൽമാലാഖമാരേ..കണ്ണടക്കരുതേ..
താഴെയീ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
ഉണ്ണീയുറങ്ങ്..ഉണ്ണീയുറങ്ങ്..ഉണ്ണീയുറങ്ങുറങ്ങ്..

തളിരാര്‍ന്ന പൊന്മേനി നോവുമേ..കുളിരാര്‍ന്ന വൈക്കോലിൻ തൊട്ടിലല്ലേ..(2)
സുഖസുഷുപ്തി പകര്‍ന്നീടുവാൻ തൂവൽ കിടക്കയൊരുക്കൂ..(2)
(കാവൽമാലാഖമാരേ..കണ്ണടക്കരുതേ..‌)

നീലനിലാവല നീളുന്ന ശാരോൻ താഴ്വര തന്നിലേ പനിനീര്‍പ്പൂവേ (2)
തേൻ തുളുമ്പും ഇതളുകളാൽ നാഥനു ശയ്യയൊരുക്കൂ..(2)
(കാവൽമാലാഖമാരേ..കണ്ണടക്കരുതേ..)

Submitted by Kiranz on Mon, 06/29/2009 - 21:41

രാത്രി രാത്രി രജതരാത്രി

രാത്രി രാത്രി രജത രാത്രി രാജാധിരാജൻ പിറന്ന രാത്രി (2)

ദുഖങ്ങളെല്ലാം അകലുന്ന രാത്രി ..ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി (2)
നീഹാര ശീതള രാത്രി ..സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..ഇൻ എക്സൽസിസ് ദേവൂ..
..( രാത്രി രാത്രി)

താരാകുമാരികൾ തൻ സംഗീത മാധുരി (2)
താരാപഥങ്ങളിൽ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി..സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..ഇൻ എക്സൽസിസ് ദേവൂ..( രാത്രി രാത്രി)
..( രാത്രി രാത്രി)

Submitted by Kiranz on Mon, 06/29/2009 - 21:40

യഹോവയാം ദൈവമെൻ

യഹോവയാം ദൈവമെൻ ഇടയനത്രേ..ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിൻ മൃദുശയ്യകളിൽ അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു..നീതിപാതയിൽ നടത്തുന്നു
കൂരിരുൾ താഴ്വരേൽ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ..തന്നിടുന്നാശ്വാസം തൻ വടിമേൽ (2)
യഹോവയാം ദൈവമെൻ ഇടയനത്രേ...

Submitted by Kiranz on Mon, 06/29/2009 - 21:39

ഉണരൂ മനസ്സേ

ഉണരൂ മനസ്സേ പകരൂ ഗാനാമൃതം
തെളിയൂ തിരികളേ..രാജരാജസന്നിധിയിൽ
(ഉണരൂ മനസ്സേ ‌)

പനിനീര്‍ പൂവിതളിൽ പതിയും തൂമഞ്ഞുപോൽ
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയിൽ
തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ
(ഉണരൂ മനസ്സേ ‌)

മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു
യേശുവേ ദേവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ..പദതാരിലെന്നഭയം
(ഉണരൂ മനസ്സേ ‌)

Submitted by Kiranz on Mon, 06/29/2009 - 21:38

യഹൂദിയായിലെ

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്
വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..
അന്നു തിങ്കൾ കലപാടി ഗ്ലോറിയ..

Submitted by Kiranz on Mon, 06/29/2009 - 21:36

ദൈവസ്നേഹം നിറഞ്ഞു

ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ
തളരുമെൻ മനസ്സിന്നു പുതുജീവൻ നൽകും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2)
(ദൈവസ്നേഹം നിറഞ്ഞു )

ക്രോധ മോഹ മത മാത്സര്യങ്ങൾ തൻ ഘോരമാമന്ധത നിറയും എൻ മനസ്സിൽ (2)
ദൈവസ്നേഹത്തിൻ മെഴുതിരിനാളം (2)
ദേവാ...നീ കൊളുത്തണേ
(ദൈവസ്നേഹം നിറഞ്ഞു )

നിന്നെ ഉൾക്കൊണ്ടൊരെൻ മനതാരിൽ നന്മകൾ മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെൻ ഹൃദയത്തിൽ (2)
നാഥാ നീ വസിക്കണേ..
(ദൈവസ്നേഹം നിറഞ്ഞു )

Submitted by Kiranz on Mon, 06/29/2009 - 21:34

അലകടലും

അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു (2)
കുളിര്‍ ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകൾ വാഴ്ത്തുന്നു (2) (അലകടലും )

അനന്ത നീലാകാശ വിതാനം കന്യാ തനയാ നിൻ കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിൻ വരദാനം അല്ലേ...അല്ലേ (അലകടലും )

ഈ ലോക മോഹത്തിൻ മായാ വലയം നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )

Submitted by Kiranz on Mon, 06/29/2009 - 21:33