ക്രിസ്തീയ ഭക്തിഗാനങ്ങൾ

കാനായിലെ കല്യാണനാളിൽ

കാനായിലെ കല്യാണനാളിൽ..കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്‌..(2)
വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന്..
മഹിമ കാട്ടീ യേശുനാഥൻ..(2)
( കാനായിലെ )

കാലികൾ മേയും പുൽത്തൊഴുത്തിൽ മർത്ത്യനായ്‌ ജന്മമേകിയീശൻ (2)
മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ.
(കാനായിലെ )

ഊമയേ സൗഖ്യമാക്കിയിടയൻ..അന്ധനു കാഴ്ചയേകി നാഥൻ (2)
പാരിതിൽ സ്നേഹസൂനം വിതറി ..കാൽവരിയിൽ നാഥൻ പാദമിടറി (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ
(കാനായിലെ )

Submitted by Kiranz on Mon, 06/29/2009 - 22:13

തുണ തേടി അലയുമീ

തുണതേടി അലയുമീ പാപി ഞാൻ പാപി ഞാൻ
നിൻ തിരുക്കരം നീട്ടി നീ താങ്ങണേ..ദേവനേ (2)

ഇരുളിൽ വാതായനം തേടി ഞാൻ
അതിലൊളിയമ്പുകൾ കണ്ടോടി ഞാൻ (2)
എൻപാപക്കറകൾ നീ നീക്കി
മാറോടണച്ചു തലോടീ..ദയയേകു ഇനിമേൽ
പദതാരിലടിയൻ..ശരണം..ശരണം..നാഥാ
(തുണതേടി അലയുമീ)

അകതാരിലായിരം മോഹങ്ങൾ
തിന്മക്കസവേകുമായിരം പാപങ്ങൾ
കനലേറ്റു വാടും എൻ ഹൃദയം
തണലേറ്റു വാഴാൻ എൻ ഉള്ളം
കൊതിക്കുന്നെന്നാളും തുടിക്കുന്നെൻ മാനസം
ശരണം ശരണം നാഥാ..
(തുണതേടി അലയുമീ)

Submitted by Kiranz on Mon, 06/29/2009 - 22:12

കിലുകിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ

കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്‌..ക്രിസ്ത്മസ്‌ ഫാദർ..
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ..ഓടി ഓടി വന്നാട്ടെ..
ഹയ്‌ കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്‌..ക്രിസ്ത്മസ്‌ ഫാദർ..
ഓജൂജു ജൂജു..ഹജൂജുജു..ഹജൂജുജുജുജുജു...

നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമാനം മിന്നുന്നുവോ (2)
രാപ്പാടി പാടുന്ന സ്നേഹത്തിൻ ഗീതവും ക്രിസ്ത്മസിൻ സംഗീതം
ആടിപ്പാടി ചേർന്നു നമ്മൾ സ്തുതിഗീതം പാടീടാം..
ഓജൂജു ജൂജു..ഹജൂജുജു...ഹജൂജുജുജുജുജു...
(കിലുകിലുക്കാം ചെപ്പുകളേ)

Submitted by Kiranz on Mon, 06/29/2009 - 22:11

നിൻ സ്വരം തേടി വന്നു

നിൻ സ്വരം തേടി ഞാൻ വന്നു യേശുവേ,
എന്നാളും തുണയേകി.. കനിവോടെ വരമേകൂ..
സ്നേഹം നീ ഒളിതരും ദീപം നീ (2)
ജീവൻ നീ കരുണാ മേഘം നീ (2)
ദേവദേവൻ ശാന്തശീലൻ രാജരാജനേശുനാഥനെന്റെ പാപം പോക്കിടുന്ന വാരൊളിയായ് പരം പൊരുളേ തിരുസുതനേ..

സ്നേഹം വഴിയും നിൻ പാവനമൊഴിയാലെ തപ്തവിമാനസം ശാന്തമായ് തീര്‍പ്പൂ നീ (2)
ശക്തമാം കരം നീട്ടി നിത്യമാം വഴികാട്ടി (2)
താവക കരതാരിൽ കാത്തുകൊള്ളേണമേ..
ദേവദേവൻ ശാന്തശീലൻ രാജരാജനേശുനാഥനെന്റെ പാപം പോക്കിടുന്ന വാരൊളിയായ് പരം പൊരുളേ തിരുസുതനേ..

(നിൻസ്വരം തേടി ഞാൻ വന്നു )

Submitted by Kiranz on Mon, 06/29/2009 - 22:09

മെറി മെറി ക്രിസ്മസ്

മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌
മേരി സുതൻ യേശുപരൻ അന്നൊരുനാൾ (2)
ബേതലേം പുരിയിൽ മഞ്ഞണിഞ്ഞ രാവിൽ
മംഗളമരുളാൻ പിറന്നു..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌

ഹൃദയങ്ങൾ ഒന്നാക്കി ആനന്ദം പങ്കിടുവിൻ
വാനിടവും ഭൂവനവും മലർ ചൊരിഞ്ഞാനന്ദിപ്പിൻ (2)
തലമുറകൾ തിരുസുതനിൻ സ്നേഹം പകർന്നിടുമേ
പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌

Submitted by Kiranz on Mon, 06/29/2009 - 22:06

എൻ ജീവിതമാം ഈ മരക്കൊമ്പിൽ

എൻ ജീവിതമാം ഈ മരക്കൊമ്പിൽ
നിന്റെ വരവിനായ് കാത്തിരിപ്പൂ
എൻ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാൻ പാര്‍ത്തിരിപ്പൂ..

കദനം തിങ്ങുമെൻ കൂടാരവാതിൽക്കൽ
കരുണ തൻ കടാക്ഷമായൊന്നണയൂ..
പങ്കില നിമിഷങ്ങൾ മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാൻ വിരുന്നൊരുക്കാൻ
നിനക്കായ് വിരുന്നൊരുക്കാൻ വിരുന്നൊരുക്കാന്

സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയിൽ
കൈമുതൽ മുഴുവൻ ഞാൻ പങ്കുവയ്ക്കാം
കൈവിരൽ തുമ്പൊന്നു നീട്ടി നീയെന്നുടെ
കന്മഷമെല്ലാം അകറ്റുകില്ലേ -
ഇന്ന് അകറ്റുകില്ലേ..

Submitted by Kiranz on Mon, 06/29/2009 - 22:00

കർത്താവാം യേശുവേ

കർത്താവാം യേശുവേ മർത്യവിമോചകാ (2)
നീയേകനെൻ ഹൃദയാഥിനാഥൻ(2)
നീ എന്റെ ജീ‍വിത കേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2)
(കർത്താവാം യേശുവേ)

രക്ഷകാ നിന്നിൽ ഞാൻ ആനന്ദം കൊള്ളുന്നു
നിൻ പുകൾ പാടുന്നു നന്ദിയോടെ (2)
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും
നിൻ കയ്യിൽ അർപ്പണം ചെയ്തിടുന്നു
(കർത്താവാം യേശുവേ)

എൻ കൈകൾകൊണ്ടു നീ അദ്ധ്വാനിച്ചീടുക
എൻ പാദം കൊണ്ടു നീ സഞ്ചരിക്ക
എൻ നയനങ്ങളിലൂടെ നീ നോക്കേണം
എൻ ശ്രവണങ്ങളിലൂടെ കേൾക്കേണം നീ
(കർത്താവാം യേശുവേ)

Submitted by Kiranz on Mon, 06/29/2009 - 21:59

നായകാ ജീവദായകാ

Title in English
Nayaka Jeevadayaka

നായകാ ജീവദായകാ
യേശുവേ എൻ സ്നേഹഗായകാ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
യേശുവേ എൻ സ്നേഹഗായകാ

തമസ്സിലുഴലുമെൻ ജീവിതനൌകയിൽ
പ്രകാശമരുലൂ പ്രഭാതമലരേ
പ്രണാമ മുത്തങ്ങൾ ഏകിടാമെന്നുമ്
പ്രണാമ മന്ത്രങ്ങൾ ചൊല്ലിടാം
(നായകാ ജീവദായകാ)

മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ
ആശ്വാസമേകൂ എന്നാത്മനാഥാ (2)
പ്രകാശ ധാരകൾ പൊഴിയുക എന്നിൽ
പ്രപഞ്ച നാഥാ നീ കനിവോടെ
(നായകാ ജീവദായകാ)

Submitted by Kiranz on Mon, 06/29/2009 - 21:58

സ്നേഹസ്വരൂപാ

സ്നേഹസ്വരൂപാ തവദർശനം ഈ ദാസരിലേകിടൂ.. (2)
പരിമളമിയലാൻ ജീവിത മലരിൻ അനുഗ്രഹവർഷം
ചൊരിയേണമേ..ചൊരിയേണമേ..

മലിനമായ ഈ മൺകുടമങ്ങേ..തിരുപാദസന്നിധിയിൽ (2)
അർച്ചന ചെയ്തിടും ദാസരിൽ നാഥാ കൃപയേകിടൂ
ഹൃത്തിൻ മാലിന്യം നീക്കിടുക..

മരുഭൂമിയാം ഈ മാനസം തന്നിൽ നിൻ ഗേഹം തീർത്തിടുക (2)
നിറഞ്ഞിടുകെന്നിൽ എൻ പ്രിയ നാഥാ പോകരുതേ
നിന്നിൽ ഞാനെന്നും ലയിച്ചിടട്ടെ..

Submitted by Kiranz on Mon, 06/29/2009 - 21:55

പുതിയൊരു പുലരി വിടർന്നു

പുതിയൊരു പുലരി വിടർന്നു മന്നിൽ പുതിയൊരു ഗാനമുയർന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ
പിറന്നൊരു മംഗള സുദിനം..പിറന്നൊരു മംഗള സുദിനം
ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.

മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തൻ സൂനുവേ നൽകിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
ജാതനായി വാണിടുന്നു ( പുതിയൊരു പുലരി )

മാനവർ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
പാരിൽ ശാന്തി മാനവർക്ക്.. ( പുതിയൊരു പുലരി )

Submitted by Kiranz on Mon, 06/29/2009 - 21:53