ക്രിസ്തീയ ഭക്തിഗാനങ്ങൾ

എന്റെ മകനേ എന്തിനായ് നീ

എന്റെ മകനേ എന്തിനായ് നീ
ക്രൂശിലേറി പാപിയേപ്പോൽ
നോക്കി നിൽക്കാൻ പോലും ത്രാണിയില്ലേ
കൂടെ നിൽക്കാൻ പോലും ശക്തിയില്ലേ..

അന്ത്യമൊഴിയായെന്തേലും അമ്മയോട് ചൊല്ലുമോ
ദൈവഹിതമാണോ നിന്റെ പീഢാസഹനമെങ്കിലും
നൊന്തുപെറ്റ സ്നേഹം എങ്ങിനെല്ലാം താങ്ങിടും
ലോകത്തിൽ വേറൊരാൾക്കും ഇതുവരല്ലേ ..
(എന്റെ മകനേ )

ജീവൻ പോലും നമ്മൾക്കായ് കൈവെടിഞ്ഞതാണോ തെറ്റ്
വഴിപോക്കരെല്ലാം നിന്നെ നോക്കി പരിഹസിച്ചൂ
അതു കണ്ട് നിന്ന എന്റെയുള്ളം തേങ്ങിനീറി
സർവ്വതും ഹൃത്തിനുള്ളിൽ സംഗ്രഹിച്ചൂ..
(എന്റെ മകനേ )

Submitted by Kiranz on Tue, 10/27/2009 - 07:34

ബത്‌ലഹേം കുന്നിൻ മടിയിൽ

ബത്‌ലഹേം കുന്നിൻ മടിയിൽ ജാതനായ്
പാർത്തലം തന്നിൽ വാഴും നാഥന്റെ കുഞ്ഞിക്കവിളിൽ
മുത്തം നൽകും മാലാഖ പാടുന്നു..ഉം..ഉം..ഉം...

മഞ്ഞു പെയ്തീടും കുളിരുന്ന രാവിലും
മന്ദഹാസപ്പൂ‍ വിടർത്തീടുന്നാ മുഖം (2)
സ്വർഗ്ഗവും ഭൂമിയും തമ്മിലൊന്നാകുന്നിതാ
വിശ്വത്തിൻ പാപങ്ങളേൽക്കുന്ന കുഞ്ഞാടിതാ
(ബത്‌ലഹേം )

അമ്മതൻ ചാരേ മയങ്ങുന്ന രാത്രിയിൽ
ആയിരം സ്വപ്നങ്ങൾ കാണുന്ന നേരവും (2)
സർവ്വവിജ്ഞാനി തൻ ദിവ്യമാം നയനങ്ങളാൽ
ദർശിപ്പൂ ഈ ലോക ചലനങ്ങൾ എല്ലാമതാൽ
(ബത്‌ലഹേം )

Submitted by Kiranz on Tue, 10/27/2009 - 07:31

രാരിരം പാടിയുറക്കാൻ

രാരിരം പാടിയുറക്കാൻ..താലോലമാട്ടിയുറക്കാൻ
അരുതെന്ന് ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ (2)

വാനിലെ മാലാഖമാരൊന്നായ്
പാടിക്കളിക്കേണ്ടൊരുണ്ണിയല്ലേ
തൂമഞ്ഞിൻ വിരിപ്പും ചൂടിയീപ്പാരിൽ
മെല്ലേയുറങ്ങുമീ ഓമനപ്പൈതൽ (2)
(രാരിരം പാടിയുറക്കാൻ )

ഈണം തകർന്നൊരു തംബുരുവിൽ
ഇടറുന്ന സ്വരധാരയിൽ ഉയരും (2)
താരാട്ട് കേൾക്കാൻ അരുതെന്ന് ഉണ്ണീ നീ
ചൊല്ലീടുമോ വിണ്ണിൻ പൂമണി മുത്തേ (2)
(രാരിരം പാടിയുറക്കാൻ )

Submitted by Kiranz on Tue, 10/27/2009 - 07:27

നട്ടുച്ച നേരത്ത്

നട്ടുച്ച നേരത്ത്..കിണറിന്റെ തീരത്ത്..വെള്ളത്തിനായി ഞാൻ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നൽകൂ...
ആയ്യയ്യോ..നീയൊരു യൂദൻ ഞാനിന്നൊരു സമറായത്തി..
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..

Submitted by Kiranz on Sat, 10/24/2009 - 22:13

ദൈവമേ നിൻ തിരുമുമ്പിൽ

ദൈവമേ നിൻ തിരുമുമ്പിൽ നന്ദി ചൊല്ലുന്നു
സ്നേഹമോടീ ബലിവേദി വിട്ടു പോകുന്നു
എൻ ഭവനം തന്നിലായ് ഞാനണഞ്ഞിന്ന്
എൻ കടമകൾ നിറവേറ്റാൻ തുണയേകിടു

ഇനിയുമീ ദേവാലയമതിനുള്ളിൽ
ബലിയർപ്പകനായ് അണയാൻ കഴിഞ്ഞില്ലെങ്കിൽ
ഇന്നീ ബലിയിൽ നീ നൽകിയൊരനുഗ്രഹങ്ങൾ
ഓർത്തു ഞാൻ നന്ദിയോടെ യാത്രയാകുന്നു..

അനുദിനം ബലികളിൽ നിൻ മഹാ യാഗം
ഓർക്കുവാൻ എന്നെ നീ യോഗ്യനാക്കണേ
നിൻ മാംസ രക്തങ്ങൾ എൻ അന്തരാത്മാവിൽ
ജ്വാലയായ് വിളങ്ങുവാൻ ഇടയാക്കണേ

Submitted by Kiranz on Sat, 08/29/2009 - 18:22

കേഴുന്നു എൻ മനം

കേഴുന്നു എൻ മനം ആദാമ്യരോടായ്
ദാഹത്തിനിത്തിരി ശമനം തരൂ
തേങ്ങുന്നു എൻ മനം ദൈവത്തിനോടായ്
തളരുമെൻ ഹൃത്തിനു ശക്തി നൽകൂ
കുരിശിൽ കിടന്നു കൊണ്ടേകസുതന്റെ
വിലാപം പാരിൽ മാറ്റൊലിയായ്
നാദം പാരിൽ മാറ്റൊലിയായ്

മകനേ നീ അറിയുന്നോ..(2)
എൻ ദാഹമെന്തിനായ് നിന്നുടെ പാപത്തിൻ പരിഹാരവും
എന്നിട്ടുമെൻ ജനം പാപത്തിൽ വീഴുന്നു
പിന്നെന്തിനായ് ഞാൻ കുരിശിലേറി
എങ്കിലുമെൻ മനം വീണ്ടും പ്രാർത്ഥിക്കുന്നു
ഇവരോട് ക്ഷമിക്കേണമേ പിതാവേ..
ഇവരോട് ക്ഷമിക്കേണമേ  ( കേഴുന്നു )

Submitted by Kiranz on Sat, 08/29/2009 - 17:11

ഒന്നു വിളിച്ചാൽ

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും..
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും..
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും..
പിന്നെ കരുണാമയനായ് താങ്ങി നടത്തും..
ശാന്തി പകരും എൻറെ മുറിവുണക്കും..
എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

Submitted by Hitha Mary on Sun, 07/05/2009 - 20:15

വെണ്മേഘം വെളിച്ചം വീശുന്നു

വേൺമേഘം വെളിച്ചം വീശിടുന്നു..
വിൺദൂതർ വാഴ്ത്തി സ്തുതിച്ചിടുന്നൂ
പുൽക്കുടിലിൽ പിറന്ന യേശുവിൻ മഹിമയെ സ്തുതിപാടുന്നേരം
ഇരുളോ..ദുരിതമോ..ഇനിമേൽ ഭൂമിയിൽ നിലനിൽക്കുമോ..ഹോയ്‌..
(വേൺമേഘം വെളിച്ചം)

പ്രവാചകന്മാർ മൊഴിഞ്ഞ വാക്കുകൾ നിറവേറും നാളിതിൽ
പ്രപഞ്ചമഖിലം കുളിരണിഞ്ഞ തളിരിട്ട നൈവേളയിൽ
മോചനം ഭൂതലേ വന്നിതാ..
പുതു ജീവൻ നൽകാൻ വരവായി അരുമസുതൻ യേശൂ..
(വേൺമേഘം വെളിച്ചം)

Submitted by Kiranz on Mon, 06/29/2009 - 22:18

പുഴകളേ സാദരം മോദമായ്

പുഴകളേ സാദരം മോദമായ്‌ പാടുവിൻ
മലകളേ നാഥനിൻ മഹിമകൾ കീർത്തിപ്പിൻ
യഹോവയിൻ സ്തുതികളെ സവിനയം മുഴക്കുവിൻ
സാന്ത്വനം മധുരം സുഖകരം
(പുഴകളേ സാദരം)

ദിനം തോറും കാക്കുന്നവൻ..
എന്നെ കരതാരിൽ കരുതുന്നവൻ (2)
സ്നേഹം നൽകി പുതുജീവൻ നൽകി..
കനിവോടെ കാത്തീടും എൻ നാഥൻ
(പുഴകളേ സാദരം)

ജീവന്റെ വിളക്കാണവൻ.
എന്റെ ആശ്വാസക്കടലാണവൻ (2)
എരിതീയിലും കനൽക്കാറ്റിലും
കുളിർ കാറ്റായി വീശുന്നു നാഥൻ
(പുഴകളേ സാദരം)

Submitted by Kiranz on Mon, 06/29/2009 - 22:16

നന്ദിയോടെ ദേവഗാനം പാടി

നന്ദിയോടെ ദേവഗാനം പാടി മോദമുടെൻ വാഴ്ത്തിടാം (2)
ആകുലമാകേ നീക്കിയിരവിൽ ഉണ്ണിയേശു പിറന്നിതാ (2)
ഉദിച്ചൂ താരം ഉദിച്ചൂ..തെളിഞ്ഞൂ കിരണം തെളിഞ്ഞൂ (2)

മനുഷ്യരക്ഷനേടാൻ നാഥൻ മഹിമ സർവ്വം വെടിഞ്ഞൂ (2)
ശുദ്ധരായ്‌ നാമും ഒന്നായ്‌ ഭക്തിഗാനം പാടി വാഴ്ത്താം
മഹിയിൽ പിഞ്ചു സുതനായ്‌ ഇന്ന് ദൈവം അവതരിച്ചൂ..
(നന്ദിയോടെ ദേവഗാനം പാടി)

ക്ലേശമെന്നെ അഖിലം പാരിൽ അവശനാക്കിടുമ്പോൾ (2)
തണലായ്‌ എന്നും വാഴും നാഥൻ അരികിൽ വന്നു നിൽക്കും
കണ്ണിൻ ഇമകൾ കാക്കും പോലെ ദൈവം കാത്തിടുന്നു
(നന്ദിയോടെ ദേവഗാനം പാടി)

Submitted by Kiranz on Mon, 06/29/2009 - 22:15