ബത്‌ലഹേം കുന്നിൻ മടിയിൽ ജാതനായ്
പാർത്തലം തന്നിൽ വാഴും നാഥന്റെ കുഞ്ഞിക്കവിളിൽ
മുത്തം നൽകും മാലാഖ പാടുന്നു..ഉം..ഉം..ഉം...
മഞ്ഞു പെയ്തീടും കുളിരുന്ന രാവിലും
മന്ദഹാസപ്പൂ വിടർത്തീടുന്നാ മുഖം (2)
സ്വർഗ്ഗവും ഭൂമിയും തമ്മിലൊന്നാകുന്നിതാ
വിശ്വത്തിൻ പാപങ്ങളേൽക്കുന്ന കുഞ്ഞാടിതാ
(ബത്‌ലഹേം )
അമ്മതൻ ചാരേ മയങ്ങുന്ന രാത്രിയിൽ
ആയിരം സ്വപ്നങ്ങൾ കാണുന്ന നേരവും (2)
സർവ്വവിജ്ഞാനി തൻ ദിവ്യമാം നയനങ്ങളാൽ
ദർശിപ്പൂ ഈ ലോക ചലനങ്ങൾ എല്ലാമതാൽ
(ബത്‌ലഹേം )