ക്രിസ്തീയ ഭക്തിഗാനങ്ങൾ

പുൽക്കൂട്ടിൽ വാഴുന്ന

പുൽക്കൂട്ടിൽ  വാഴുന്ന പൊന്നുണ്ണീ നിൻ
തൃപ്പാദം  കുമ്പിട്ട്  നിൽക്കുന്നു ഞാൻ  

[പുൽക്കൂട്ടിൽ  വാഴുന്ന .]

മിന്നും നിലാവിന്റെ  തൂവെള്ളിക്കൈകൾ നിൻ
പരിപൂതമേനിയേ  പുൽകിടുന്നു
ഊർന്നൂർന്നിറങ്ങുന്ന മഞ്ഞിൻ കണികളാൽ
പൊന്നാട നെയ്യുന്നു  പൂഞ്ചന്ദ്രിക    

[പുൽക്കൂട്ടിൽ  വാഴുന്ന ...]

ഭൂമിയിലീശ്വര പുത്രൻ ജനിച്ചപ്പോൾ
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂമെയ് മൂടുവാൻ ശീതമകറ്റുവാൻ
പൂഞ്ചേല  നൽകിയില്ലാരുമാരും.

[പുൽക്കൂട്ടിൽ  വാഴുന്ന ...]

Submitted by Snehathara on Thu, 01/14/2010 - 11:50

വിരിയൂ പ്രഭാതമേ

വിരിയൂ പ്രഭാതമേ...
ചൊരിയൂ  പ്രകാശമേ...
യേശുവേ  മിശിഹായേ
ദീവ്യമാം  വെളിച്ചമേ 

[വിരിയൂ...]

പാപമാം ഇരുൾ മാറ്റാൻ
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിൻ അകതാരിൽ 

[വിരിയൂ..]

താവകഹിതം ചെയ്തു..
മോഹന മോക്ഷം പുൽകാൻ
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ..

[വിരിയൂ..]

Submitted by Snehathara on Thu, 01/14/2010 - 11:29

രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേ..
നിന്റെ രാജ്യം വരേണമെ..
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ.. 

[രാജാ....]

കാലിത്തൊഴുത്തിലും  കാനായിലും
കടലലയിലും  കാൽ വരിയിലും
കാലം കാതോർത്ത് നിൽക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
കാലൊച്ച കേട്ടു ഞങ്ങൾ  

[രാജാക്ക...]

തിരകളുയരുമ്പോൾ  തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമാശ്രയ മാകുകിൽ നിൻ വാതിൽ
മുട്ടുന്നു മെല്ലെ തുറക്കുകില്ലേ
വാതിൽ  മുട്ടുന്നു മെല്ലെ തുറക്കുകില്ലേ 

[രാജാക്ക....]

Submitted by Snehathara on Thu, 01/14/2010 - 11:24

ഈശ്വരനെ തേടി ഞാൻ നടന്നു

Title in English
Eeswarane thedi njaan nadannu

ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ  ഭൂവിലുമില്ലീശ്വരൻ 

[ഈശ്വര...]

എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...

[ഈശ്വര...]

കണ്ടില്ല   കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി 

[ഈശ്വര...]

Submitted by Snehathara on Thu, 01/14/2010 - 11:22

പുലരിയിൽ നിദ്രയുണർന്ന്

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു.
കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു. 

മനുജകുലത്തിന്‍ പാലകനേ
വിനയമോടങ്ങയെ വാഴ്ത്തുന്നു.
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ...

പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു.
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ..

കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ

Submitted by Snehathara on Thu, 01/14/2010 - 11:20

ജറുസലേം നായകാ ഗദ്ഗദം കേൾക്കുമോ

Title in English
Jarusalem nayaka

ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ ..(2)   
അലിവോലും ഈ കദം പതിയുന്നൂ
കാതിലും സാദരം നീ വരൂ യേശുവേ
(ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...)   
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ് ..(2)
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍
(ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...)   
സകലജീവനും നാഥനായ്  മഹിതമാണ് നിന്‍ നാമവും ..(2)
സുകൃതമാം ഗാനമായ് ഉണരുമോ
നാവിലും ചൊരിയുമോ നല്‍ വരം
കനിവെഴും ഹൃത്തിനാല്‍
(ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...)   

Year
2000

വാനമ്പാടീ പാടുമ്പോലെന്നുള്ളം

Title in English
Vanampadi Parumpolennullam

 

വാനമ്പാടീ പാടുമ്പോലെന്നുള്ളം

വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം

പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ ..(2)

 

കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം

നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം

എന്‍ ജീവിതം പുണ്യം നേടുവാന്‍

നല്‍കൂ നില്‍‌വരം നീയേ ആശ്രയം

(വാനമ്പാടീ പാടുമ്പോലെന്നുള്ളം...)

 

കാതില്‍ തേന്മാരീ പൊഴിയും നിന്‍ നാമം

കണ്ണിന്നൊളിയായീ തെളിയും നിന്‍ രൂപം ..(2)

എന്‍ രക്ഷകാ എന്നില്‍ നിറയണേ

ഓരോ നിനവിലും ഓരോ നിമിഷവും

Year
2000

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നൂ

Title in English
Kunjilam umma

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നൂ

ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ

അമ്മ തന്‍ കുഞ്ഞിനേ കാത്തീടുമ്പോലേ

ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നൂ ..(2)

 

കൂട്ടുകാരൊത്തു കളിക്കുമ്പോള്‍

കൂട്ടുകൂടാന്‍ നീ വന്നു ..(2)

അറിവു പകര്‍ന്നു ധ്യാനമേകീ

എന്‍ ഗുരുനാഥനായ് നീ വന്നൂ ..(2)

(കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു...)

 

ഞാന്‍ നടന്ന വഴികളില്‍ 

കാവല്‍ ദൂതരായ് നീ വന്നു ..(2)

ഞാന്‍ ഉറങ്ങുന്ന നേരത്തിനെല്ലാം

താരാട്ടുപാട്ടുമായ് നീ വന്നൂ ..(2)

(കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു...)

 

Year
2000

മോഹത്തിന്റെ തേരിലേറി പോകരുതേ

Title in English
Mohathinte therileri

മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം

അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ
(മോഹത്തിന്റെ തേരിലേറി പോകരുതേ..)

കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം

കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും ..(2)
യോവിന്‍ തീരെ അവനണക്കും
(മോഹത്തിന്റെ തേരിലേറി പോകരുതേ..)

Year
2000

ആകാശം മാറും ഭൂതലവും മാറും

Title in English
Akasham marum

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം ..(2)
(ആകാശം മാറും ഭൂതലവും മാറും....)

ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ ..(2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും ..(2)
(ആകാശം മാറും ഭൂതലവും മാറും....)

Year
2000