ക്രിസ്തീയ ഭക്തിഗാനങ്ങൾ

ഇവിടെയിതാ കാൽ‌വരിയിൽ

ഇവിടെയിതാ കാല്‍‌വരിയില്‍ നവയുഗത്തിന്‍ പുലരൊളിയായ് നവജീവ കതിരൊളിയായ് ഇരുളുകള്‍ നീങ്ങി അഴലുകള്‍ നീങ്ങി വിജയപ്പൊന്‍പതാകയുമായ് ഉദ്ധാനത്തിരുനാള്‍ (ഇവിടെയിതാ..) സാബത്തുറങ്ങിയ രാവില്‍ അന്ന് കാല്‍‌വരി കണ്ടൊരു അരുണോദയം മരണത്തിന്‍ മതിലുകള്‍ തകര്‍ത്തൂ നീ മോചകനായി ഉയിര്‍ത്തുവല്ലോ (സാബത്തു..) (ഇവിടെയിതാ..) സ്വര്‍ഗ്ഗകവാടം തുറന്നു പരിത്രാണകര്‍മ്മം ചെയ്തു ദൈവപുത്രന്‍ (2) ആദിപാപം തീര്‍ത്ത ശാപം ഊഴിയില്‍ നിന്നും നീ മായ്ച്ചുവല്ലോ (ഇവിടെയിതാ..)

Submitted by maathachan on Tue, 06/29/2010 - 08:57

ഒരു ശോകഗാനം ഒഴുകി വന്നു

ഒരു ശോകഗാനം ഒഴുകി വന്നു ഒരു ദേവമനസ്സിന്‍ മലര്‍ക്കോവിലില്‍ ഒരു യാഗവേദി ഒരുങ്ങിനിന്നു ഒരു ബലിയാടിന്‍ മിഴി നിറഞ്ഞു ഒരു ശോകഗാനം ഒഴുകീ ലോകത്തിന്‍ പാപം പോക്കുന്നവന്‍ ദൈവത്തിന്നോമല്‍ കുഞ്ഞാടിതാ (ലോകത്തിന്‍..) തന്‍‌തിരുരക്തം വിയര്‍ത്തൊരു രാത്രി നൊമ്പരം വിങ്ങുന്ന രാത്രി ഗദ്ഗദ രാത്രി ഒരു ശോകഗാനം ഒഴുകീ സ്നേഹപിതാവേ നിന്നുള്ളമെങ്കില്‍ ഈ പാനപാത്രം നീക്കേണമേ (സ്നേഹ..) എങ്കിലുമെന്റെ ഇംഗിതമല്ല നിന്‍ തിരുവുള്ളം പോലെ.. നിറവേറിടേണമേ (ഒരു ശോക..)
Submitted by maathachan on Tue, 06/29/2010 - 08:55

ജ്വാലതിങ്ങും ഹൃദയമേ

ജ്വാലതിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ സ്നേഹാഗ്നി ജ്വാലതിങ്ങും തിരു ഹൃദയമേ തണുത്തുറഞ്ഞൊരെന്‍ ഹൃദയം തരളമാകുമീ ജ്വാലയില്‍ (ജ്വാല..) ഇതള്‍കരിയാതെ പൂവിനുള്ളില്‍ എരിതീ കത്തുന്ന പോലെ (ഇതള്‍..) തിരുഹൃദയത്തിന്‍ മനുഷ്യസ്നേഹം മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ എരിഞ്ഞെരിഞ്ഞു നില്പിതാ (ജ്വാല...) മരുവില്‍ പണ്ട് ദീപ്തി ചിന്തി ജ്വലിച്ച മേഘത്തൂണുപോല്‍ (മരുവില്‍..) മധുരദര്‍ശന സുഖതമല്ലോ സുഖതമല്ലോ കരുണ തൂകും തിരുഹൃദയം യേശുമിശിഹാതന്‍ ഹൃദയം (ജ്വാല..)

 

 

 
Submitted by maathachan on Tue, 06/29/2010 - 05:46

മഞ്ഞിൻ തണുപ്പുള്ള

 

മഞ്ഞിൻ തണുപ്പുള്ള മൗനത്തിൻ രാത്രിയിൽ
ഉണ്ണിയേശു പിറന്നു
കണ്ണീരാൽ മേഞ്ഞൊരു പുൽക്കുടിലിനുള്ളിൽ
എന്റെ നാഥൻ പിറന്നു
ആകാശമാം യുഗവീഥിയിൽ ആർദ്രതാരം
തെളിഞ്ഞു
(മഞ്ഞിൻ...)

കുന്തിരിക്കം പുകഞ്ഞു
നെഞ്ചിലെയൾത്താരയിൽ
കാഴ്ചയായ് വെയ്ക്കുവാൻ എൻ ഹൃദയത്തിൽ
കണ്ണുനീരല്ലാതെയെന്തുള്ളൂ
ഏറ്റു വാങ്ങീടണമേ എന്നെ
ഏറ്റു വാങ്ങീടണമേ
(മഞ്ഞിൻ...)

പാതിരാകൂരിരുളിൽ
പാപിയായ് പോകുന്നു ഞാൻ
നിന്റെ കാല്പാടുകൾ പിൻ തുടർന്നീടുവാൻ
എളിമപ്പെടുത്തേണമേ
നിന്നോടു ചേർക്കേണമേ ഞങ്ങളെ
നിന്നോടു ചേർക്കേണമേ
(മഞ്ഞിൻ....)
   

വിടർന്നിടുന്ന പുഞ്ചിരി

വിടര്‍ന്നിടുന്ന പുഞ്ചിരി ഈ പൊന്‍‌ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ത്തെന്നലായ്
മനോഹരി..മനുഷ്യപുത്രനമ്മയായ നീ
മനസ്സില്‍ വന്നീടുമ്പോള്‍ ( വിടര്‍ന്നിടുന്ന പുഞ്ചിരി )

പൂജാസുമം പുണ്യപാദുകേ
പൂജ ചെയ്തിടാം പൂജ്യമായി മേലില്‍ (2)
പകരമായ് നീ തഴുകിയെന്നും
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
തന്നീടുകില്‍ ഞങ്ങള്‍ ധന്യരായ്
ലലാ..ലാല..ലാ‍ലലലാ..( വിടര്‍ന്നിടുന്ന പുഞ്ചിരി )

Film/album
Submitted by Kiranz on Sat, 05/15/2010 - 11:05

ആരാധനയ്‌ക്കു യോഗ്യനെ

ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ ..(2)
ആഴിയും‍ ഊഴിയും‍ നിര്‍മ്മിച്ച നാഥനെ ..(2)
ആത്മാവിലാരാധിക്കും‍ കര്‍ത്താവിനെ
നിത്യം‍ സ്തുതിച്ചിടുന്നൂ  ..(2)
(ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍..)

പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു ..(2)
പാവനനിണം‍ തന്നു
പാപത്തിന്‍ കറ പോക്കി ..(2)
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും‍
ആത്മാവിലാരാധിക്കും‍ ..(2)
(ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍..)

ആരാധിക്കുമ്പോൾ വിടുതൽ

ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൗഖ്യം ..(2)

ദേഹം ദേഹി ആത്മാവില്‍
സമാധാന സന്തോഷം
ദാനമായ് അവന്‍ നല്‍കീടും ..(2)

പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ ..(2)
വിടുതല്‍ എന്നും പ്രാപിക്കാം ..(2)

മടുത്തുപോകാതെ പ്രാര്‍‌ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം ..(2)

നീതിമാന്‍റെ പ്രാര്‍ത്ഥന
ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ് ..(2)

നല്ല മാതാവേ മരിയേ

നല്ല മാതാവേ മരിയേ
നിര്‍മ്മല യൌസേഫ് പിതാവേ ..(2)

നിങ്ങളുടെ പാദപങ്കജത്തില്‍
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേ
(നല്ല മാതാവേ മരിയേ..)

ആത്മ ശരീരേന്ദ്രിയങ്ങളായ
വിസ്മരണ വിവശങ്ങളേയും
നായവത്തിന്‍ ഫലകര്‍മ്മങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതില്‍
കണ്യതുസര്‍വ്വമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാല്‍
ധന്യനായി ഞങ്ങളെയാക്കീടുവീന്‍

പെന്തക്കുസ്തനാളിൽ മുൻമഴ പെയ്യിച്ച

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക ..(2)
പിന്‍ മഴ പെയ്യേണം‍ മാലിന്യം‍ മാറേണം‍
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)

മുട്ടോളം‍ അല്ല അരയോളം‍ പോരാ
വലിയൊരു ജീവനദി ഒഴുകാന്‍ ..(2)
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)

നിർമ്മലമായൊരു

നിർമ്മലമായൊരു ഹൃദയമെന്നിൽ
നിർമ്മിച്ചരുളുക  നാഥാ
നേരായൊരു നൽ  മാനസവും
തീർത്തരുൾകെന്നിൽ ദേവാ..   

[നിർമ്മല..]

തവതിരുസന്നിധി തന്നിൽ നിന്നും
തള്ളിക്കളയരുതെന്നെ  നീ
പരിപാവനനെയെന്നിൽ നിന്നും
തിരികെയെടുക്കരുതെൻ  പരനേ 

[നിർമ്മല..]

രക്ഷദമാം  പരമാനന്ദം നീ
വീണ്ടും  നൽകണമെൻ നാഥാ..
കന്മഷമിയലാതൊരു മനമെന്നിൽ
ചിന്മയരൂപാ തന്നിടുക             

 [നിർമ്മല...]

Submitted by Snehathara on Thu, 01/14/2010 - 11:52