ക്രിസ്തീയ ഭക്തിഗാനങ്ങൾ

സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ

സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ
നിർമ്മലഹൃത്തതിൽ ശാന്തി പകരുവാൻ സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ

പാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ ഈണത്തിൽ പാടുന്ന വേണുവാക്കൂ
പാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ ഈണത്തിൽ പാടുന്ന വേണുവാക്കൂ
നാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാം
നാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാം

Submitted by Manikandan on Wed, 06/15/2011 - 02:00

നവ്യമാമൊരു കല്പന ഞാൻ

നവ്യമാമൊരു കല്പന ഞാൻ നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാൻ എന്ന പോൽ
നവ്യമാമൊരു കല്പന ഞാൻ നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാൻ എന്ന പോൽ

ഞാനൊ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകൾ
ഞാനൊ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകൾ
സ്വർഗ്ഗതാതനരുമകൾ ഈ മന്നിൽ നിങ്ങൾ ദീപങ്ങൾ
സ്വർഗ്ഗതാതനരുമകൾ ഈ മന്നിൽ നിങ്ങൾ ദീപങ്ങൾ
നവ്യമാമൊരു കല്പന ഞാൻ നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാൻ എന്ന പോൽ

കൃസ്തുരാജനു സാക്ഷ്യമേകാൻ പാരിൻ പാതയിൽ പോയിടുവിൻ

Submitted by Manikandan on Wed, 06/15/2011 - 01:57

മാനസത്തിൻ മണിവാതിൽ

മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു
ദൈവപുത്രൻ കുരിശേന്തി കാൽ കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നിടുന്നു
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു

മോദമെന്നിൽ ത്യാഗമെന്നിൽ പങ്കുചേരാൻ
നാ‍ഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖസാഗരജീവിതത്തിൽ അലയുമ്പോൾ
ദിവ്യരാജൻ ശാന്തിതൂകാൻ വന്നിടുന്നൂ
ദുഃഖസാഗരജീവിതത്തിൽ അലയുമ്പോൾ
ദിവ്യരാജൻ ശാന്തിതൂകാൻ വന്നിടുന്നൂ, വന്നിടുന്നൂ
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു

Submitted by Manikandan on Wed, 06/15/2011 - 01:53

പുത്തൻ പാന

Title in English
Puthenpana

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞും ആ പുത്രനേ നോക്കീ
കുന്തമമ്പ് വേളിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ

Submitted by Manikandan on Sun, 03/20/2011 - 03:44

മഞ്ഞുപൊതിയുന്ന മാമരം

മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ
യൗസേപ്പും മേരിയും മുട്ടിവിളിയ്ക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ
യൗസേപ്പും മേരിയും മുട്ടിവിളിയ്ക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ

അകമേ ഇടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ
അകമേ ഇടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ
പാരിന്റെ നാഥൻ പിറക്കും ഈ പുൽക്കൂട്
മണ്ണിന്റെ മക്കൾക്കടങ്ങാത്തനുഗ്രഹം

Submitted by Manikandan on Tue, 03/15/2011 - 01:21

ഈശോയെൻ ജീവാധിനായക

ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ
ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ
നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു
ഹൃദയം തുടിച്ചീടുന്നു
ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ

നീ തന്നെയാണെന്റെ ജീവശക്തി
നീയല്ലാതസ്തിത്വമില്ലയെന്നിൽ
നീ തന്നെയാണെന്റെ ജീവശക്തി
നീയല്ലാതസ്തിത്വമില്ലയെന്നിൽ
കണ്ണിന്നു കൗതുകം നിൻ ദർശനം
കാതിന്നു കോമളരാഗവും നീ, രാഗവും നീ
ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ

നാവിന്നു നൽ‌പൂം‌പുതുമധുവും
നാഥാ നീയല്ലാതെ വേറെയില്ലാ
നാവിന്നു നൽ‌പൂം‌പുതുമധുവും

Submitted by Manikandan on Tue, 03/15/2011 - 01:18

യേശുവെന്റെ പ്രാണനാഥൻ

യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം

വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം

യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം

Submitted by Manikandan on Tue, 03/15/2011 - 01:15

അപ്പവും വീഞ്ഞുമായ്

Title in English
Appavym veenjumay

അപ്പവും വീഞ്ഞുമായ് നിൻ മാംസവും ചോരയും നീ ഞങ്ങൾക്ക് പങ്കുവച്ചില്ലേ..
ഇവർ ചെയ്ത പാപങ്ങൾ ഒരു മുൾക്കിരീടമായ് ശിരസ്സാ വഹിച്ചോരു ദേവാ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

അങ്ങേക്കു ഞാൻ ജീവൻ തരാം എന്നിലെ ശീമോൻ കളവു പറഞ്ഞാലും (2)
പൂങ്കോഴി കൂവും മുമ്പൊരുവട്ടം പോലും തള്ളിപ്പറയിക്കല്ലേ മനമേ..
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

Submitted by Kiranz on Wed, 10/27/2010 - 08:08

പോകുന്നേ ഞാനും എൻ

പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …
എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾ
കഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ..
(പോകുന്നേ ഞാനും )

ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ..
ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ..
മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോം
ആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ്
(പോകുന്നേ ഞാനും )

സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചു

Submitted by Kiranz on Fri, 08/27/2010 - 08:52

നിൽ‌ക്കൂ ജനമേ

നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ ഉണര്‍ന്നെണീക്കൂ നിങ്ങള്‍ അനുതപിക്കൂ ആഗതമായ സമയം ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം ഇവിടെ സ്വര്‍ഗ്ഗരാജ്യം നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ തരുവിന്‍ ചുവടിനു കോടാലി വയ്ക്കും വിധി നടത്തും ദൈവം (തരുവിന്‍) മാനവരേ ഓര്‍ക്കുവിന്‍ ഫലം തരാത്ത വൃക്ഷങ്ങളേ നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ കുഴികള്‍ കുന്നുകള്‍ നിരത്തിടും വീഥിയൊരുക്കും ദൈവം (കുഴികള്‍..) മാനവരേ ഉണര്‍ന്നിടൂ ദൈവഹിതമിന്ന് കാണും (നില്‍‌കൂ ജനമേ ..)

Submitted by maathachan on Wed, 06/30/2010 - 03:37