ക്രിസ്തീയ ഭക്തിഗാനങ്ങൾ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും

എൻ‌കണ്ണുനീരിൽ കഴുകി മേലിൽ പുണ്യപ്രവൃത്തികൾ ചെയ്യാൻ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങീടുമ്പോഴെല്ലാം എനിക്കാനന്ദനിദ്രനൽകേണം

Submitted by Manikandan on Fri, 06/26/2009 - 23:26

സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു

സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റു പാടുന്നു (2)
പീഡിതരേ ദാവീദിൻ പുത്രനിതാ
മർദ്ദകരേ മംഗളമാം സൂക്തമിതാ
മർദ്ദകരേ ദൈവത്തെ ഭയപ്പെടുവിൻ
ചൂഷകരേ ശിക്ഷകളുണ്ടോർത്തോളിൻ (സങ്കീർത്തനങ്ങൾ..)

അനാദിയായോൻ വാഴുമ്പോൾ
ദുഃഖമെന്തിനു മാനവരേ
സത്യമറിയൂ സാക്ഷികളേ (2)
പാപമനസ്സിൽ ശാന്തിയരുളും
 ധ്യാനസവിധം ഈ ആശ്രമം(സങ്കീർത്തനങ്ങൾ..)

പിതാവിനെ നാം വാഴ്ത്തുമ്പോൾ
സത്യമുണരും പാവനമായ്
മിഥ്യ മറയും മാനവരേ (2)
നീലനഭസ്സിൽ സൂര്യകിരണം
പോലെ തെളിയും ഈ ആശ്രമം (സങ്കീർത്തനങ്ങൾ..)

രക്ഷകാ എന്റെ പാപഭാരമെല്ലാം

Title in English
Rekshaka ente

രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ (2)
ഇടവഴിയിൽ നീ അഭയമരുളൂ (രക്ഷകാ....)

ക്രൂശിൽ പിടഞ്ഞ വേളയിൽ
നാഥൻ  ചൊരിഞ്ഞ ചോരയിൽ (2)
ബലിദാനമായിതാ തിരുജീവനേകി നീ (2)
കേഴുന്നു ഏകാകി ഞാൻ നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ (രക്ഷകാ....)

നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ  വാക്കുകൾ (2)
ശരണാർത്ഥിയായിതാ
തിരുമുൻപിൽ നിന്നു ഞാൻ (2)
പാടുന്നു ഏകാകി ഞാൻ നാഥാ നീ കേൾക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ (രക്ഷകാ....)

ദർശനം നൽകണേ

Title in English
Darshanam Nalkane

ആ ആ ആ ആ ആ ആ ആ ആ ആ ആ

ദര്‍ശനം നൽകണേ മിശിഹായേ, എന്നും
പരിശുദ്ധനായവന് നീയേ പരാ (ദര്‍ശനം)
പാപമുലകിൽ എൻ വാസം ചിരം
യേശു തുണ തന്നെ ജീവബലം (പാപ)
വീറോടും ഗര്‍വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം)

Submitted by vikasv on Fri, 05/08/2009 - 08:00

മണ്ണിനെ ചുംബിക്കുന്നു

മണ്ണിനെ ചുംബിക്കുന്നൂ മഹാത്മാവ്

മണ്ണിനെ
ചുംബിക്കുന്നൂ

ആരിവൻ ആരിവൻ ആരെന്നു നോക്കുന്നു

താരകൾ വാനും
മാനവരും

ഈ മണ്ണിനെ ചുംബിക്കുന്നൂ മഹാത്മാവ്

മണ്ണിനെ
ചുംബിക്കുന്നൂ

ആരിവൻ ആരിവൻ ആരെന്നു നോക്കുന്നു

താരകൾ വാനും
മാനവരും

ഈ മണ്ണിനെ ചുംബിക്കുന്നൂ

മണ്ണിനെ ചുംബിക്കും നേരമവൻ‌റെ

കണ്ണുനിറയുന്നൂ അവൻ‌റെ കണ്ണുനിറയുന്നൂ

വിണ്ണിൽ നിന്നെത്തും
വെളിച്ചത്തിൻ തൂവാല

കണ്ണു തുടയ്ക്കുന്നൂ‍ അവൻ‌റെ കണ്ണു
തുടയ്ക്കുന്നൂ

മണ്ണിനെ ചുംബിക്കുന്നൂ

Submitted by vikasv on Fri, 05/08/2009 - 07:11

ദൈവസ്നേഹം വർണ്ണിച്ചീടാൻ

ആ ആ ആ..ആ..മും..മും...

ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ വാക്കുകൾ
പോരാ

നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ

കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോര്‍ത്താൽ

എത്ര സ്തുതിച്ചാലും മതി വരുമോ

ദൈവസ്നേഹം
വര്‍ണ്ണിച്ചീടാൻ.......

സ്വന്തമായൊന്നുമില്ല സര്‍വ്വതും നിൻ
ദാനം

സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ

മന്നിൻ സൌഭാഗ്യം
നേടാനായാലും

ആത്മം നഷ്ടമായാൽ ഫലമെവിടേ..

ദൈവസ്നേഹം
വര്‍ണ്ണിച്ചീടാൻ.......

സ്വപ്നങ്ങൽ പൊലിഞ്ഞാലും ദുഖത്താൽ
വലഞ്ഞാലും

മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലും

Submitted by Kiranz on Fri, 03/06/2009 - 12:50

ദൈവം നിരുപമ സ്നേഹം

ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയൂം നിർജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം
കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)
ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)

Submitted by tester on Fri, 01/30/2009 - 22:28