ആനന്ദമുണ്ടെനിക്ക്

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ

ലോകം എനിക്കൊരു ശാശ്വതമല്ലന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌
സ്വര്‍ല്ലോകനാട്ടുകാര്‍ക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ

കര്‍ത്താവേ നീയെന്റെ സങ്കേതമാകയാൽ
ഉള്ളിൽ മനക്ലേശം ലേശമില്ലാ
വിശ്വാസക്കപ്പലിൽ സ്വര്‍പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നുനാഥാ
എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിന്‌
ബാാ‍യിൻ താഴ്‌വരയത്രേയിത്‌
സീയോൻ പുരിതന്നിൽ വേഗം നമുക്കെത്തീ-
ട്ടാനന്ദക്കണ്ണുനീര്‍ വീഴ്ത്തിടാമേ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ

കൂടാരവാസികളാകും നമുക്കിങ്ങ്‌
വീടെന്നോ നാടെന്നോ ചൊൽവാനെന്ത്‌-
കൈകളാൽ തീര്‍ക്കാത്ത വീടൊന്ന്‌
താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌
കര്‍ത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ-
ക്കോര്‍ത്താലീക്ഷോണിയിൽ മഹാദും
എന്നാലും നിൻ മുശോഭയതിൻ മൂലം
സന്തോഷകാന്തി പൂണ്ടാനന്ദിക്കും
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ

Submitted by Kiranz on Mon, 06/29/2009 - 20:22