നവ്യമാമൊരു കല്പന ഞാൻ

നവ്യമാമൊരു കല്പന ഞാൻ നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാൻ എന്ന പോൽ

ഞാനൊ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകൾ
ഞാനൊ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകൾ
സ്വർഗ്ഗതാതനരുമകൾ ഈ മന്നിൽ നിങ്ങൾ ദീപങ്ങൾ
സ്വർഗ്ഗതാതനരുമകൾ ഈ മന്നിൽ നിങ്ങൾ ദീപങ്ങൾ
നവ്യമാമൊരു കല്പന ഞാൻ നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാൻ എന്ന പോൽ

കൃസ്തുരാജനു സാക്ഷ്യമേകാൻ പാരിൻ പാതയിൽ പോയിടുവിൻ

കൈകൾ കോർത്തു നടന്നിടുവിൻ സ്നേഹഗീതികൾ പാടി നാം

നാഥനീതളിർമാല്യമല്ലെ യാഗവേദിയിലേകിടാൻ
നഷ്ടമല്ലീത്യാഗത്തിൻ ജീവിതമീ ഭൂമിയിൽ
നഷ്ടമല്ലീത്യാഗത്തിൻ ജീവിതമീ ഭൂമിയിൽ
ജീവിതമീ ഭൂമിയിൽ, ജീവിതമീ ഭൂമിയിൽ,

Submitted by Manikandan on Wed, 06/15/2011 - 01:57