യത്തീമെന്നെന്നെ പലരും വിളിച്ചു
എത്ര രാവിൽ വിശപ്പ് സഹിച്ചു (2)
കീറിപ്പാറി മുഷിഞ്ഞോരുടുപ്പിൽ
ഏറെ നാളായ് ഞാൻ നാണം മറച്ചു
(യത്തീമെന്നെന്നെ...)
ഉമ്മ ബാപ്പാ മരിച്ച് പിരിഞ്ഞു
ഈ ദുനിയാവിൽ തനിച്ചു കഴിഞ്ഞൂ (2)
അന്യന്റെ വീട്ടിലെ കഞ്ഞിക്കലത്തിൽ (2)
എന്റെ ജീവിതം വറ്റു തിരഞ്ഞു
ആട്ടമില്ലൊറ്റ പാട്ടില്ലെനിക്ക്
ആട്ടും തുപ്പും ഞാൻ വാങ്ങി മുറയ്ക്ക്
സ്വന്തം കാര്യമാണെല്ലാർക്കും ചിന്ത
സ്വന്തക്കാരെനിക്കില്ലാത്തതെന്താ
(യത്തീമെന്നെന്നെ...)
എന്നെപ്പോലൊരെത്തീമിനെ അന്നു
പുന്നാര നബി വാരിപ്പുണർന്നു (2)
സ്വന്തക്കാരില്ലാ കുഞ്ഞുങ്ങൾക്കെല്ലാം (2)
സ്വന്തക്കാരൻ ഞാനെന്ന് പറഞ്ഞു
എന്നെ വാരിപ്പുണരേണ്ടയാരും
കഞ്ഞി തന്നാലതു തന്നെ പുണ്യം
ആളുന്ന പൈദാഹം തീർത്ത റസൂലിന്റെ
ആരംഭ ഉമ്മത്തീം ആരാരും ഇല്ലേ
(യത്തീമെന്നെന്നെ...)
Film/album