എന്റെ കാതിൽ എന്നുമെന്നും കാറ്റു വന്നു പറഞ്ഞിടും
ഇഷ്ടമാണു മറ്റൊരാൾക്ക് നിന്നെയേറെ ഇഷ്ടമാ
കാറ്റേ പറയൂ
അവളുടെ പേരെന്ത് അവളുടെ നാടേത്
അവളുടെ പേരെന്താണ് അവളുടെ നാടേതാണ്
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല് (2)
(എന്റെ കാതിൽ...)
കാണാമറയത്തിരിക്കും പെണ്ണൊരു
മൊഞ്ചത്തിയാണോ കാറ്റേ
കരിമിഴിയോ കലമാൻ മിഴിയോ
തത്തമ്മച്ചുണ്ടോ തേൻ മൊഴിയോ
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല് (2)
(എന്റെ കാതിൽ...)
കാറ്റേ വളേക്കണ്ട് പറയേണം
ഖൽബിനുള്ളിൽ ഞാൻ കൂടു കൂട്ടാം
തത്തിക്കളിക്കാനും കൊഞ്ചിപ്പറയാനും
ഒന്നിച്ചുറങ്ങാനും കൊതിയുണ്ടെന്ന്
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല് (2)
(എന്റെ കാതിൽ...)
Film/album
Singer