ഹം ദും സമദും

 

ഹംദും സമദും നീയള്ളാ
ഹർഷിൻ ഒളിവേ യാറള്ളാ
റബ്ബന റബ്ബന യാറബ്ബി റബ്ബറ റബ്ബന യാറബ്ബി
ഞാനറിയാതെ എനിക്കേകി ഈ ജന്മം
ഏക ഇലാഹി യാറള്ളാ

നൊമ്പരമേറെ സഹിച്ചച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാറള്ളാ
മസ്ജിദിൽ രാവേറെ നിന്നോടൊത്തു ഞാൻ
ഇടനെഞ്ചിൽ വേദന ചൊല്ലി കരഞ്ഞു
ഇടനെഞ്ചിൽ വേദന മാത്രം
അള്ളാ യാറള്ളാ അള്ളാ യാറള്ളാ
(ഹം ദും...)

സത്യദീനിൻ പൊരുളറിഞ്ഞ് ഞാനേറെ മാറി
സുബുഹാനെ വണങ്ങുന്നു നീറും ഖൽബുമായി
ആരംഭ ത്വാഹ തൻ ഉമ്മത്തിയായി
ഈ ജന്മം നൽകിയ രാജാധിരാജൻ
മൗനത്തിന്റെ നേരത്തും ഉമ്മത്തിതൾക്കായ്
പേരിയ ത്വാഹ തൻ വഴിയേ
അള്ളാ എന്നെയും ചേർത്തിടണേ
അള്ളാ യാറള്ളാ അള്ളാ യാറള്ളാ
(ഹം ദും...)