അയ്യപ്പ ഭക്തിഗാനങ്ങൾ

സന്നിധാനം ദിവ്യസന്നിധാ‍നം

Title in English
Sannidhanam divya sannidhanam

സന്നിധാനം ദിവ്യസന്നിധാനം
ശ്രീശബരീശ്വര സന്നിധാനം
മന്നില്‍ പിറന്നവരെല്ലാരുമൊന്നെന്ന്
മന്ത്രമുണര്‍ത്തുന്ന സന്നിധാനം
സന്നിധാനം

ഉച്ചനീചത്വങ്ങളില്ലാത്തതാം സമ
സ്വച്ഛമനോജ്ഞമാം സന്നിധാനം
പുണ്യപാപങ്ങൾ ഒരുമിച്ച് കണ്ണുനീര്‍
കുമ്പിളുമായെത്തും സന്നിധാനം

അഞ്ജലീമൊട്ടുകൾ നീട്ടിനില്‍ക്കും ഭക്ത
മഞ്ജരിചൂടുന്ന സന്നിധാനം
അഞ്ജനക്കുന്നിനെ പൊന്മുടി ചൂടിയ്ക്കും
അയ്യപ്പസ്വാമിതൻ സന്നിധാനം

വൃശ്ചികപ്പൂമ്പുലരി

Title in English
Vrischika poompulari

വൃശ്ചികപ്പൂമ്പുലരീ-വ്രത
ശുദ്ധിതരും പുലരീ
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത്
ഒത്തുചേരും പുലരീ-സ്വാമി
ഭക്തര്‍ തൻ പൂമ്പുലരി

സംഘം: സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
സ്വാമിയേ അയ്യപ്പ ശരണം ശരണം അയ്യപ്പാ

പേട്ട തുള്ളി പാട്ടു പാടി
കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു മടങ്ങി പുണ്യം നേടി-പാപ
നാശം വരുത്തി വിശുദ്ധി നേടി-പാപ നാശം വരുത്തി വിശുദ്ധിനേടി
(വൃശ്ചിക...‌
സംഘം: സ്വാമിയേ അയ്യപ്പാ......

പൊന്നമ്പല നട തുറക്കൂ

Title in English
Ponnambala nada thurakoo

പൊന്നമ്പല നട തുറക്കൂ
സ്വർണ്ണദീപാവലി തെളിയ്ക്കൂ (2)
ജനകോടികളുടെ ശരണം വിളികൾ
പ്രളയം പോലെ ഉയർന്നൂ (2)
അയ്യപ്പാ ശരണം അയ്യനേ ശരണം
ഹരിയേ ശരണം ഹരനേ ശരണം
ഹരിഹരിസുതനേ ശരണം ശരണം

കരിമല കയറിവന്നേനയ്യപ്പാ
കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ
നീലിമല കയറി വന്നേനയ്യപ്പാ
നിന്നടികൾ തേടിവന്നേനയ്യപ്പാ
(പൊന്നമ്പല..)

ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ
തിരുമുൻപിൽ പാടി വന്നേനയ്യപ്പാ
കരുണതൻ തിരി തരണേ അയ്യപ്പാ
കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ
(പൊന്നമ്പല..)
 

ശബരിഗിരീശ്വര

Title in English
Sabarigireeswara

ശബരിഗിരീശ്വര സൌഭാഗ്യ ദായക
ശരണം തവ ചരണം
തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
തളരട്ടെ മമഹൃദയം

കരളിലെക്കാടൊരു പൊന്നമ്പല മേടായ്
സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
പങ്കജനയനാ! മാമകാത്മാവൊരു
പതിനെട്ടാം പടിയായി-
പതിനെട്ടാം പടിയായി

കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
കരിമല പണി തീര്‍ക്കാം
മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
മകരവിളക്കുതൊഴാം-
മകര വിളക്കുതൊശാം

ഇടവഴിയും നടവഴിയും

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

വൃശ്ചികപ്പുലരി വന്നു തുളസിമാല തന്നല്ലോ
വിധിയും കൊതിയുമിപ്പോൾ ഇരുമുടിയായ് തീര്‍ന്നല്ലോ (വൃശ്ചിക)
കരിമല കേറിവരും കാനനമേഘങ്ങളെ
കാണിപ്പൊന്നു നിങ്ങളും കരുതിയിട്ടുണ്ടോ (കരിമല)
കരുതിയിട്ടുണ്ടോ............

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ

Submitted by vikasv on Tue, 04/07/2009 - 01:33

ശ്രീശബരീശ്വര ആദിപരാൽപ്പരാ

ശ്രീശബരീശ്വര ആദിപരാല്‍പ്പരാ (3)

ശ്രീശഹരസുതാ വീരലോകേശ്വരാ കരുണാസാഗരാ കദനവിരാമദ കമനീയരൂപയുത കലിയുഗവരദാ (2) -ശ്രീ ശബീരീശ്വര... വരഗിരിമണ്‍‍ഡന നതഹരിചന്ദന വാസവനുതദേവ ഹരിണലോചനാ വനതലനികേതനാ വനരാജവാഹനാ ആ‍ാ‍ാ ആ‍ാ‍ാ ആ‍ാ‍ാ വനതലനികേതനാ വനരാജവാഹനാ വനതുളസീ വാജിതപാവനാ‍ (2) - ശ്രീശബരീശ്വര.... (മുറുകിയ താളത്തില്‍)

   
Submitted by admin on Tue, 01/27/2009 - 22:40