പമ്പയിൽ കുളി കഴിച്ചു
|
- Read more about പമ്പയിൽ കുളി കഴിച്ചു
- 1287 views
|
അഭിരാമശൈലമേ മലയാചലത്തിലെ
അനവദ്യദേവാലയമേ
അഖിലാണ്ഡനായകന്‍ ഹരിഹര നന്ദനന്‍
അയ്യപ്പസ്വാമിതന്‍ ആസ്ഥനമേ-ശ്രീ
ശബരീ ശൈലമേ
-അഭിരാമശൈലമേ
ഉലകങ്ങളുണര്‍ത്തീടും ശരണസംകീര്‍ത്തനം
ഉയരുന്ന നാദാലയമേ
ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള (2)
ഉത്തമസ്നേഹാലയമേ
ഉജ്ജ്വല ഗീതാലയമേ
-അഭിരാമ ശൈലമേ...
സമഭാവസുന്ദര സമത്വ സമ്മോഹന
സമ്പൂജ്ജ്യ ധര്‍മ്മാലയമേ
സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ (2)
ഭക്തന്റെ രക്ഷാലയമേ
മുക്തിതന്‍ മുഗ്ദ്ധാലയമേ
-അഭിരാമശൈലമേ...
ഏഴാഴികൾ ചൂഴും ഊഴിയില്‍ ഇതുപോല്‍
ഏഴകൾക്കൊരു ദൈവമുണ്ടോ (2)
ഏഴുമേഴും ലോകം കാത്തു പൊന്മലയില്‍
വാഴുമയ്യപ്പ ശരണം
ധര്‍മ്മശാസ്താവേ ശരണം
ഏഴാഴികൾ..
ആഴികൾക്കേഴിനും അക്കരെ വാഴും നിൻ
ആശ്രിതരിവിടെ വരുന്നൂ
ആനന്ദചിത്തനാം നീ ഒഴിഞ്ഞീ പാരില്‍ അശരണര്‍ക്കാരുണ്ടു ശരണം (2)അയ്യപ്പാ
അഗതികൾക്കാരുണ്ടു ശരണം
-ഏഴാഴികൾ....
കാട്ടിലൂടെ വരും ഏഴകൾ നിൻ ഏഴു
കോട്ടകൾ കടന്നു വരുന്നൂ
കൂറോടു കൂടിയ ഭക്തകുചേലരെ മറോടണപ്പവൻ നീ താൻ (2)
അയ്യപ്പ
മാധവസുതനാം നീ താൻ
-ഏഴാഴികൾ....
ആനകേറാ മല ആളുകേറാമല
അവിടെ വിരിഞ്ഞൊരു പൊന്താമര
പണ്ടവിടെ വിരിഞ്ഞൊരു പൊൻ താമര
അയ്യപ്പസ്വാമിതൻ പൊന്നമ്പല മല (2)
അയ്യപ്പന്മാരുടെ ദിവ്യമല-ശബരിമല
--ആന കേറാമല....
മലകേറാൻ വന്നെത്തുന്നേ
മലയാളനാട്ടില്‍ നിന്നെത്തുന്നേ (2)
മറുനാട്ടില്‍ നിന്നും വന്നെത്തുന്നേ
മാലയുമിട്ടു ഭക്തന്മാര്‍
മണികണ്ഠ്സ്വാമിതൻ ഭക്തന്മാര്‍
---ആനകേറാ മല...
മഴയെല്ലാം പെയ്തൊഴിയുന്നേ
മകരം മഞ്ഞു പൊഴിയുന്നേ
മതബന്ധങ്ങൾ അഴിയുന്നേ (2)
മനുഷ്യബന്ധം മുറുകുന്നേ
മണികണ്ഠശരണം മുഴങ്ങുന്നേ
--ആനകേറാമല...
സ്വാമിയേയ്....
ശരണമയ്യപ്പാ(4)
ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
-ആ ദിവ്യനാമം...
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീപതിസുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
ആ ദിവ്യനാമം..
ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (2
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം
ആല്‍ബം: ശബരിമല അയ്യപ്പൻ (1976) ദേവസ്വം ബോറ്ഡ് സ്പോൺസര്‍ ചെയ്ത് EMI (Gramaphone Company of India) പ്രസിദ്ധീകരിച്ചത്
ശ്രീശബരീശ്വര ആദിപരാല്‍പ്പരാ (3)
ശ്രീശഹരസുതാ വീരലോകേശ്വരാ
കരുണാസാഗരാ കദനവിരാമദ
കമനീയരൂപയുത കലിയുഗവരദാ (2)
-ശ്രീ ശബീരീശ്വര...
വരഗിരിമൺഡന നതഹരിചന്ദന
വാസവനുതദേവ ഹരിണലോചനാ
വനതലനികേതനാ വനരാജവാഹനാ ആാാ ആാാ ആാാ
വനതലനികേതനാ വനരാജവാഹനാ
വനതുളസീ വാജിതപാവനാ (2)
- ശ്രീശബരീശ്വര.... (മുറുകിയ താളത്തില്‍)
ഉഷസ്സന്ധ്യകൾ തേടിവരുന്നു
ഉടുക്കുകൊട്ടിപ്പാടി വരുന്നു (2)
ഹരിഹരസുതനേ നിന്നടി പണിയും പൊന്നയ്യപ്പനമാര്‍
പൊന്നയ്യപ്പന്മാര്‍
-ഉഷസ്സന്ധ്യകൾ...
നീലിമലയ്ക്കപ്പുറമോമല്‍
പാദമുദ്ര ചൂടും മണ്ണില്‍ (2)
നെയ് വിളക്കായ് ഉരുകിത്തെളിയും
അയ്യനേ ഞങ്ങടെ ഹൃദയം (2)
ആശ്രിതവത്സനയ്യപ്പാ
അനാഥരക്ഷകനായ്യപ്പാ (2)
-ഉഷസ്സന്ധ്യകൾ..
പൊന്നമ്പലമേടിൻ മേലേ
ജ്യോതി പൂക്കും താരക പോലെ (2)
ആ പ്രഭയില്‍ വീണു ലയിക്കാൻ
ആശിപ്പു ഞങ്ങടെ ജീവൻ (2)
ആശ്രിതവത്സലനയ്യപ്പാ
അനാഥരക്ഷകനയ്യപ്പാ (2)
-ഉഷസ്സന്ധ്യകൾ...
ഗജാനനം ഭൂതഗണാദിസേവിതം
കവിധ്വജംബു ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേശ്വരാ പാദ പങ്കജം
ശ്രീകോവില്‍ നട തുറന്നൂ
ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൽ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ
സംക്രമസന്ധ്യാ സിന്ദൂരം ചാർത്തിയ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ (2)
ദീവാവലി ഉണർന്നൂ
ശരണം വിളി ഉയർന്നൂ
സ്വാമിയേ ശരണമയ്യപ്പ
(ശ്രീകോവിൽ നട...)
സംഘം:സ്വാമിയേയ് ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
മണ്ഡലമാസപ്പുലരികൾ പൂക്കും
പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിക്കും
പൂങ്കാവനമുണ്ടേ-തങ്ക
പൂങ്കാവന്മുണ്ടേ
ജടമുടി ചൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നൂ
വെളുത്തമുത്തുക്കന്നിമുകിലുകൾ മുദ്ര നിറയ്ക്കുന്നൂ
കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികൾ
കണിയ്ക്കൊരുക്കും മണിനാഗങ്ങൾ തിരുനട കാക്കുന്നു
തിരുനട കാക്കുന്നു
ശരണം വിളി കേട്ടുണരൂ..... പൊന്നയ്യപ്പ സ്വാമീ......
ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ
ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ
നിവര്‍ന്ന പട്ടുകൂടയായ് നില്‍പ്പൂ
പുലരിയിലാകാശം
കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഹൃദയസഹസ്രങ്ങൾ
ഹൃദയസഹസ്രങ്ങൾ
ഉണരുണരൂ പൊന്നമ്പലവാസാ...