അയ്യപ്പ ഭക്തിഗാനങ്ങൾ

ശബരിശൈലനിവാസാ

 

 

ശബരിശൈലനിവാ‍സാ..
ദേവാ ശരണാഗത പരിസേവിത (2)
തവചരണം മമശരണം
അഭയദായകാ അയ്യപ്പാ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)
ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)
(ശബരിശൈലനിവാസാ...)

ഹരിചന്ദനാഭിഷേക കളേബരാ
ഹരിഹരനന്ദനാ അയ്യപ്പാ
തവദർശനസുഖസായൂജ്യമടയാൻ
തപസ്സിരിക്കും സ്വാമി ഭക്തൻ ഞാൻ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)
ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)
(ശബരിശൈലനിവാസാ...)

ശബരിഗിരിനാഥാ ദേവാ

 

ശബരി ഗിരിനാഥാ ദേവാ
ശരണം നീ അയ്യപ്പാ (2)
അശരണൻ ഞാൻ സ്വാമീ
പരവശൻ ഞാൻ സ്വാമീ
അശരണൻ ഞാൻ
ദുഃഖപരവശൻ ഞാൻ
ഒരു ദർശനം തരൂ ജഗദീശാ

നിത്യാന്ധകാരമീ ജീവിതവീഥിയിൽ
നിദ്രയില്ലാതലയും നേരം (2)
സംക്രമദീപത്തിൻ പൊൻ പ്രഭ തൂകി നിൻ
സന്നിധാനം ചേർക്കൂ ശബരീശാ
ദിവ്യ സന്നിധാനം ചേർക്കൂ ശബരീശാ
(ശബരിഗിരിനാഥാ...)

കർമ്മബന്ധങ്ങളിൽ മാത്രമൊതുങ്ങുമീ
മണ്ണിലെ ജന്മം കേവലം (2)
മിഥ്യയല്ലേ ഇതു സ്വപ്നമല്ലേ
നിത്യ സത്യസ്വരൂപം നീ തന്നെ
നിത്യ സത്യസ്വരൂപം നീ തന്നെ
(ശബരിഗിരിനാഥാ...)
 

വൃശ്ചിക പൂമ്പുലരി

 

വൃശ്ചിക പൂമ്പുലരി  വ്രതശുദ്ധി തരും പുലരി
മുദ്രയണിഞ്ഞവർ അമ്പലമുറ്റത്ത് ഒത്തു ചേരും പുലരി
സ്വാമി ഭക്തർ തൻ പൂമ്പുലരി
(വൃശ്ചികപ്പൂമ്പുലരി...)

സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണം അയ്യപ്പോ (2)

ജാതിഭേദമൊന്നുമില്ലാ ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകൾക്ക് മാവേലിനാട്
എന്നും സ്വാമിനാമഗീതം പാടും സായൂജ്യനാട്
(വൃശ്ചികപ്പൂമ്പുലരി...)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണം അയ്യപ്പോ (2)

കന്നിമലക്കാരേ

 

കന്നിമലക്കാരേ ശരണം വിളിക്കാരേ (2)
പള്ളിക്കെട്ടും തലയിലേന്തി കൊടും കാടുകൾ മലകൾ കേറി (2)
പതിനെട്ടാം പടി ചവുട്ടാൻ പോകുവതെന്നാണ് (2)
മണ്ഡലവിളക്കിനോ മകരവിളക്കിനോ (2)
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

പുലരിക്കു കുളി കഴിഞ്ഞു  പുലിവാഹനനെയോർത്ത്
ഒരു നൂറു ശരണങ്ങൾ നിങ്ങൾ വിളിച്ച്
കുരുത്തോലപ്പന്തലൊരുക്കി ഇരുമുടികൽ നിറച്ചൊരുക്കി
തിരുയാത്രയ്ക്കായിരങ്ങൾ തിരിച്ചിടുന്നു
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം

 

എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം
എന്റെ നാവിൽ നിന്റെ നാമ പുണ്യനൈവേദ്യം
(എൻ മനം..)

കനവിലും എൻ നിനവിലും നിത്യ കർമ്മ വേളയിലും (2)
കനകദീപപ്പൊലിമ ചാർത്തി കരുണയേകണമേ (2)
അടിയനാശ്രയമേകദൈവം ഹൃദയമിതിൽ വാഴും (2)
അഖിലാണ്ഡേശ്വരനയ്യനയ്യൻ ശരണമയ്യപ്പാ (2)
(എൻ മനം..)

പകലിലും കൂരിരുളിലും ഈ നടയടക്കില്ലാ (2)
യുഗമൊരായിരമാകിലും ഞാൻ തൊഴുതു തീരില്ല (2)
ഇനിയെനിക്കൊരു ജന്മമേകിലും പൂജ തീരില്ല (2)
ഹരിഹരാത്മജാ മോക്ഷമേകൂ ദീനവത്സലനേ (2)
(എൻ മനം..)

 

എല്ലാ ദുഃഖവും തീർത്തു തരൂ എന്റയ്യാ

 

 

എല്ലാ ദുഃഖവും തീർത്തു തരൂ എന്റയ്യാ ശബരീവാസാ (2)
എല്ലാ ദോഷവും അറ്റിടുവാൻ തൃക്കൈയ്യാൽ
അനുഗ്രഹിക്കൂ ദേവാ എന്നെയനുഗ്രഹിക്കൂ (2)
(എല്ലാ ദുഃഖവും...)

ഓരോ ദിനവും ഓർക്കാതെ നിൻ നാമം നാവിലുരക്കാതെ (2)
മായാമയമീ ജീവിതത്തിൽ മദമാത്സര്യങ്ങൾ പൂണ്ടയ്യോ (2)
ക്ഷേമം തേടി അലഞ്ഞു നടന്നു
ക്ഷണികമതെന്നിതിവർ അറിയുന്നു (2)
(എല്ലാ ദുഃഖവും...)

കരചരണങ്ങൾ തളരുന്നു മനസ്സുകളിവിടെ പതറുന്നു (2)
അഖിലാണ്ഡേശ്വരാ അഭയം നീയെന്നറിയുന്നു
ഞങ്ങൾ വിളിക്കുന്നു (2)
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
(എല്ലാ ദുഃഖവും...)
 

 

കന്നിമല പൊന്നുമല

സ്വാമിയേ ശരണമയ്യപ്പാ
അയ്യനേ ശരണമയ്യപ്പാ
മാലയും മാറിലിട്ട് നോമ്പുകൾ നോറ്റു ഞങ്ങൾ
മാമലകൾ താണ്ടി വരുന്നേ അയ്യനേ കാണാൻ

കന്നിമല പൊന്നുമല പുണ്യമല ശബരിമല
മണികണ്ഠൻ വാഴും മല
ഭക്തർ പരകോടി കെട്ടേന്തി
പലനാട്ടിൽ  നിന്നെത്തി ശരണം വിളിക്കും മല
സ്വാമി ശരണം വിളിക്കും മല
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല...)

സ്വാമി സംഗീതമാലപിക്കും

 

സ്വാമി സംഗീതമാലപിക്കും
താപസഗായകനല്ലോ ഞാൻ (2)
ജപമാലയല്ലെന്റെ കൈകളിൽ
മന്ത്ര ശ്രുതി  മീട്ടും തംബുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി..
ശബരിമല സ്വാമീ...

ബ്രഹ്മയാമത്തിൽ പൂജാക്ഷേത്രത്തിൻ
പൊൻ നടയിൽ ഞാനിരുന്നു (2)
പൊന്നമ്പലവാസൻ അയ്യപ്പൻ തന്റെ
പുണ്യാക്ഷര മന്ത്രം പാടീ (2)
എതോ നിർവൃതി ഞാൻ നേടീ
(സ്വാമിസംഗീതമാലപിക്കും,...)

മനുഷ്യനൊന്നാണെന്ന സത്യം എന്റെ
മണികണ്ഠ സ്വാമിയരുൾ ചെയ്തു (2)
മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന
മഹിതോപദേശം ഞാൻ കേട്ടു (2)
മഹിതോപദേശം ഞാൻ കേട്ടു
(സ്വാമിസംഗീതമാലപിക്കും,...)

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

 

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധിശ്വരം സ്വാമി ആരാദ്ധ്യപാദുകം
അരിവിമർദ്ദനം  സ്വാമി  നിത്യനർത്തനം
ഹരിഹരാത്മജം  സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമിയേ....

Music
Singer