അയ്യപ്പ ഭക്തിഗാനങ്ങൾ

മാമല വാഴും

 

മാമല വാഴും ശ്രീമണികണ്ഠനെ
നേരിലെനിക്കൊന്നു കാണേണം (2)
കെട്ടുമെടുത്ത് ശരണം മുഴക്കി നമ്മൾ
പൂങ്കാവനമതിൽ കയറേണം
പൂങ്കാവനമതിൽ കയറേണം
(മാമല....)

പാപനിവാരണ മാർഗ്ഗമതാകുവാൻ
പടി പതിനെട്ടും കയറേണം
പാദരേണുക്കളിൽ കേണു വീണായിരം
കാര്യങ്ങൾ ചൊല്ലേണം
(മാമല....)

മോക്ഷപ്രദായക നിന്റെ മനോഹര
ചിത്ത രഥത്തിൽ ശയിക്കേണം(2)
സത്യസ്വരൂപാ നിൻ പാവനമാമൊരു
സന്നിധാനത്തിൽ ലയിക്കേണം
(മാമല....)

Music

മലമുകളിൽ വാഴും ദേവാ

 

 

മലമുകളിൽ വാഴും ദേവാ അയ്യപ്പാ
മനസ്സിൽ നീ കുടി കൊള്ളേണം
അയ്യപ്പാ മനസ്സിൽ നീ കുടി കൊള്ളേണം
(മലമുകളിൽ..)
ശരണം ശരണം ശരണമയ്യപ്പ
ശരണം ശരണം ശരണമയ്യപ്പ

കലിയുഗവരദാ (2)
എൻ പാപങ്ങൾ തീർന്നിടുവാൻ
പാപ പങ്കാരുഹം കുമ്പിടുന്നു
നീറും നിരാശ തൻ പേമാരിക്കിടയിൽ
മേനി കുഴഞ്ഞിടുന്നു അയ്യപ്പാ
മേനി കുഴഞ്ഞിടുന്നു
(മലമുകളിൽ....)
ശരണം ശരണം ശരണമയ്യപ്പ
ശരണം ശരണം ശരണമയ്യപ്പ

Music
Singer

വിഷ്ണുമായയിൽ പിറന്ന

 

വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ
വില്വഭക്ത സദൃശനയന ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
ശരവണഭവ സഹജവരദാ ശരണമേകണേ
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ശബരി ശൈല ഹൃദി നിവാസ ശങ്കരാത്മജാ
ശാപമോക്ഷദായകനേ ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)

വ്രതവിശുദ്ധരായി നിന്റെ ജ്യോതി കാണുവാൻ
ഇരുമുടിയും ശരവുമേന്തി ഞങ്ങൾ വരുമ്പോൾ(2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണൂമായയിൽ...)

Music
Singer

സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ

സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ

Submitted by Manikandan on Sun, 07/12/2009 - 23:10

കൈലാസത്തിരുമലയിൽ

കൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി
തിരുവേടപ്പെണ്ണാളൊരുങ്ങി
പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട്

-കൈലാസ...

മദയാനക്കൊമ്പിളക്കി കന്നിമണ്ണ്
തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ
വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു
അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2)
-കൈലാസ...

മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി
ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു
അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള്
കൈലാസം പൂമലയായി തിരുവാതിര രാവായി

--കൈലാസ....

വൃശ്ചികമാസം പിറന്നാലോ

വൃശ്ചികമാസം പിറന്നാലോ
രുദ്രാക്ഷ മാലയണിയേണം (2)
നൊയ്മ്പുകൾ നോക്കിക്കെട്ടും കെട്ടി
ശബരിമലയില്‍ പോകേണം

എരുമേലില്‍ ചെന്നു പേട്ട തുള്ളണം
പേരൂര്‍ തോട്ടില്‍ കുളിച്ചുപിന്നെ... (2)
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം...
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം
കല്ലിട്ടു കല്ലിടാംകുന്നു കയറാം....
കല്ലിട്ടു കല്ലിടാം കുന്നു കയറാം(2)

സംഘം: സ്വാമിയേ ശരണം ശരണം താ
അയ്യപ്പ ശരണം ശരണം താ
ഹരിഹരസുതനേ അയ്യപ്പാ
പാപമോചനാ ശരണം താ

വൃശ്ചിക മാസം....

ഷണ്മുഖസോദരാ അയ്യപ്പാ

ഷണ്മുഖസോദരാ അയ്യപ്പാ മോഹിനീ നന്ദനാ അയ്യപ്പാ (2)
കരുണക്കടലേ അയ്യപ്പാ പുലിവാഹനനേ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം(2)
സ്വാമിയേ ശരണം

ഷണ്മുഖസോദരാ....

ഉരുകുന്ന ഹൃദയത്തിൻ കുളിര്‍ നീയല്ലൊ
കരകാണാത്താഴിയില്‍ ഗതി നീയല്ലോ (2)
തുണയാണല്ലോ....
തുണയാണല്ലോ കനിവാണല്ലോ നരജന്മസുകൃതം നിൻ
കൃപയാണല്ലോ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം (2)
സ്വാമിയേ ശരണം

ഷണ്മുഖസോദരാ.....

ഉദയസൂര്യ രശ്മി പോലെ

ഉദയസൂര്യ രശ്മി പോലെ പുതിയ പൂനിലാവു പോലെ
മലമുകളില്‍ ഒളിപരത്തി കുടിയിരിക്കും അയ്യപ്പാ
കരളിതളില്‍ കുളിര്‍ചൊരിയാൻ കൃപയരുളൂ അയ്യപ്പാ
സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

ഉദയസൂര്യ...

ഇരുമുടിക്കെട്ടുകൾ‍ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
സംഘം: സ്വാമിയേയ് ശരണമയ്യപ്പോ
ഇരുമുടിക്കെട്ടുകൾ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
കാടും മേടും കടന്ന് കല്ലും മുള്ളും നടന്ന്
പതിനെട്ടാം പടിചവിട്ടാൻ വരുന്നു ഞങ്ങൾ

സംഘം:സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

നീലമലകളേ

നീലമലകളേ നീലമല‍കളേ
നിങ്ങളറിഞ്ഞോ നിങ്ങളറിഞ്ഞോ (2)
മകരസംക്രമപ്പുലരിയായ് ഇന്നു
ശബരിമലയില്‍ ഉത്സവമായ് (2)
ഉത്സവമായ്

സംഘം: നീലമലകളേ...

സ്വാമിശരണം അയ്യപ്പാ
അയ്യപ്പശരണം സ്വാമിയേ
അഭയം തരണം അയ്യപ്പാ
ശരണം തരണം സ്വാമിയേ

രത്നം ചാര്‍ത്തും തിരുവുടലില്‍
പുഷ്പമണിയും തിരുമാറില്‍ (2)
തൃപ്പാദങ്ങളില്‍ ഭക്തിയായി നെയ്യഭിഷേകം
എന്നാത്മാവില്‍ ശാന്തിയേകും
നെയ്യഭിഷേകം

സ്വാമിശരണം.....

നീലമലകളേ...

സ്വാമി ശരണം....

ദീപമാലകൾ

ദീപമാലകൾ‍ ചിരിച്ചൂ
കര്‍പ്പൂരധൂമവുമുയര്‍ന്നൂ...(2)
ഗാനവീചികൾ വിരിഞ്ഞൂ-ഭക്തി
ഗാനവീചികൾ‍ വിരിഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

ദീപമാലകൾ....

ഇളകിവരും കടലല പോല്െ
ഒഴുകി വരും ഭക്തജനങ്ങൾ
പതിനെട്ടാം പടികൾ കടന്നു
തൃപ്പാദം തൊഴുതു മടങ്ങി
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

---ദീപമാലകൾ
കരളിലൊരു തേന്മഴ പെയ്തു
മനമതിലോ ഭക്തിനിറഞ്ഞൂ (2)
പൊന്നമ്പല മേടിൻ മുകളില്‍
ഒരു ജ്യോതി വിരിഞ്ഞു മറഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

Raaga