Director | Year | |
---|---|---|
സെക്കന്റ് ഷോ | ശ്രീനാഥ് രാജേന്ദ്രൻ | 2012 |
കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
കുറുപ്പ് | ശ്രീനാഥ് രാജേന്ദ്രൻ | 2018 |
ശ്രീനാഥ് രാജേന്ദ്രൻ
നഗരത്തിന്റെ ഒരു ചേരി പ്രദേശത്ത് മണൽ കടത്തും ക്വൊട്ടേഷനും അടിപിടിയുമായി കൃത്യമായൊരു ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഹരിലാലുവെന്ന ലാലുവിന്റേയും(ദുൽഖർ സൽമാൻ) സുഹൃത്ത് കുരുടി(സണ്ണി വെയ്ൻ)യുടെയും മറ്റു കൂട്ടുകാരുടേയും അലക്ഷ്യ ജീവിതത്തിന്റെ കഥ.
നഗരത്തിന്റെ ഒരു ചേരി പ്രദേശത്ത് മണൽ കടത്തും ക്വൊട്ടേഷനും അടിപിടിയുമായി കൃത്യമായൊരു ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഹരിലാലുവെന്ന ലാലുവിന്റേയും(ദുൽഖർ സൽമാൻ) സുഹൃത്ത് കുരുടി(സണ്ണി വെയ്ൻ)യുടെയും മറ്റു കൂട്ടുകാരുടേയും അലക്ഷ്യ ജീവിതത്തിന്റെ കഥ.
സിനിമാ താരം മമ്മൂട്ടിയുടെ മകൻ ‘ദുൽഖർ സൽമാൻ’ ആദ്യമായി അഭിനയിച്ച മലയാള സിനിമ
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായി നിരവധി പുതുമുഖങ്ങൾ
വിനി വിശ്വലാലിന്റെ ആദ്യ തിരക്കഥയും ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ സംവിധാനവും
ജയിൽ മോചിതനായി സ്വന്തം നാട്ടിലേക്ക് പോകാൻ ബസ്സ് കാത്തിരിക്കുന്ന ഹരിലാലെന്ന ലാലു ഒരു വഴിപോക്കനോട് സ്വന്തം ജീവിത കഥ പറയുകയാണ്. ലാലുവിന്റെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതാണ് അതിന്റെ ഓർമ്മകളുമായി അമ്മ കൂട്ടിനുണ്ട്, പക്ഷെ അച്ഛന്റെ വിയോഗമൊന്നും ലാലുവിനെ വേദനിക്കുന്ന ഓർമ്മപ്പെടുത്തലായി കടന്നു വരാറില്ല. ലാലുവും സുഹൃത്ത് കുരുടി എന്ന നെത്സൺ മണ്ഡേലയും(സണ്ണി വെയ്ൻ) ആത്മാർത്ഥ സുഹൃത്തുക്കളാണ്. ചേരിയിലെ ഒന്നുമില്ലായ്മയിൽ ജീവിക്കുന്ന ലാലുവും സുഹൃത്തുക്കളും രാത്രി പഠനമെന്ന വ്യാജേന മണൽ കടത്തിനു പോകുന്നു. കുരുടിയുടെ അബദ്ധം മൂലം ഒരു ദിവസം ആ ജോലി നഷ്ടമാകുന്നു. കുരുടിയുടെ തന്നെ ആശയപ്രകാരം സ്ഥലത്തെ ഗുണ്ടയും സി സി മുടങ്ങിയ വണ്ടികൾ പിടിച്ചെടുക്കുന്ന ചാവേർ വാവച്ചന്റെ (ബാബുരാജ്) അടുത്ത് ക്വൊട്ടേഷൻ ജോലിക്ക് പോകുന്നു. വർഷങ്ങൾക്ക് മുൻപ് വാവച്ചന്റെ പിതാവിനെ കൊന്നയാളെ വാവച്ചൻ ആശുപത്രിയിൽ വെച്ച് കൊലപ്പെടുത്തുന്നു. പക്ഷെ വാവച്ചനു അബദ്ധം പറ്റി ആളുമാറിയാണ് കൊലപ്പെടുത്തുന്നത്. വിഷ്ണു ബുദ്ധൻ എന്ന കഞ്ചാവ് മാഫിയ തലവന്റെ വലം കൈ ആയിരുന്നു മരണപ്പെട്ടത്. അതിന്റെ പ്രതികാരമായി വിഷ്ണു ബുദ്ധന്റെ സംഘം വാവച്ചനെ കൊല്ലുകയും ലാലുവിനേയും സംഘത്തേയും ആക്രമിക്കുകയും ചെയ്യുന്നു. ലാലു, അമ്മയെ അമ്മാവന്റെ വീട്ടിൽ താമസിപ്പിക്കുന്നു. ഇതിനിടയിൽ നഗരത്തിലെ ഫൈനാൻസിങ്ങ് സ്ഥാപനമായ ശാസ്താ ഫൈനാൻസിലെ റിക്കവറി മാനേജരായി ലാലു ജോലി നേടുന്നുണ്ട്. അമ്മാവന്റെ മകളായ ഗീതുവിനോട് (ഗൌതമി നായർ) ലാലുവിനു പ്രണയം തോന്നിയെങ്കിലും ലാലുവിന്റെ ജോലി അറിയാവുന്ന ഗീതു ലാലുവിനെ ഇഷ്ടപ്പെടുന്നില്ല.
വിഷ്ണു ബുദ്ധനും സംഘവും ലാലുവിനേയും സംഘത്തേയും പലപ്പോഴായി ആക്രമിക്കുന്നു. ഒടുവിൽ വിഷ്ണു ബുദ്ധനോട് എതിരിടാൻ തന്നെ ലാലു തീരുമാനിക്കുന്നു. ലാലുവും കൂട്ടൂകാരും വിഷ്ണു ബുദ്ധന്റെ സാമ്രാജ്യം ഒന്നൊന്നായി തകർക്കുന്നു. വിഷ്ണു ബുദ്ധനെപ്പോലെ ലാലുവും മറ്റൊരു കഞ്ചാവ് മാഫിയാ തലവനായി മാറുന്നു.
പക്ഷെ, ലാലുവിന്റെ ജീവിതത്തിൽ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു.
- 1631 views