ട്രിവാൻഡ്രം ലോഡ്ജ്

കഥാസന്ദർഭം

കൊച്ചിയിലെ പുരാതനമായൊരു ട്രിവാൻഡ്രം ലോഡ് ജും അതിൽ അടങ്ങാത്ത ലൈംഗിക മോഹങ്ങളുമായി ജീവിക്കുന്ന ചില അന്തേവാസികളുടെ ജീവിതവും. സമ്പന്നയും വിവാഹമോചിതയുമായൊരു യുവതി അവർക്കിടയിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാകുന്ന ബന്ധങ്ങളും, പൊരുത്തക്കേടുകളും.

U/A
120mins
റിലീസ് തിയ്യതി
Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
Trivandrum Lodge (Malayalam Movie)
2012
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

കൊച്ചിയിലെ പുരാതനമായൊരു ട്രിവാൻഡ്രം ലോഡ് ജും അതിൽ അടങ്ങാത്ത ലൈംഗിക മോഹങ്ങളുമായി ജീവിക്കുന്ന ചില അന്തേവാസികളുടെ ജീവിതവും. സമ്പന്നയും വിവാഹമോചിതയുമായൊരു യുവതി അവർക്കിടയിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാകുന്ന ബന്ധങ്ങളും, പൊരുത്തക്കേടുകളും.

Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
അനുബന്ധ വർത്തമാനം

മലയാള സിനിമയിൽ ആദ്യമായി ‘ഹെലി കാം’ ഉപയോഗിച്ചത് ഈ ചിത്രത്തിലാണ്.

‘ബ്യൂട്ടിഫുൾ‘ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം സംവിധായകൻ വി കെ പ്രകാശ്, തിരക്കഥാകൃത്ത് അനൂപ് മേനോൻ, നടൻ ജയസൂര്യ എന്നിവർ വീണ്ടും ഒരുമിക്കുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

പശ്ചിമ കൊച്ചിയിൽ കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായൊരു ലോഡ്ജാണ് ട്രിവാൻഡ്രം ലോഡ്ജ്. ലോഡ് ജ് ഉടമ നാട്ടിലെ സമ്പന്നനും ബിൽഡേർസ് ബിസിനസ്സുകാരനുമായ രവിശങ്കർ (അനൂപ് മേനോൻ) ആണ്. ഭാര്യ മാളവിക (ഭാവന) യുടെ അകാല മരണത്തിനു ശേഷം മകൻ അർജുനുമായി ഒറ്റക്ക് ജീവിക്കുന്നു. ഭാര്യയുടേ ആഗ്രഹപ്രകാരം അവൾക്ക് കൊടുത്ത വാക്കായിരുന്നു ഈ ലോഡ്ജ് ഇതുപോലെ നിലനിർത്തുമെന്നത്.

ലോഡ്ജിലെ നിരവധി സ്ഥിരം അന്തേവാസികളുണ്ട്. അബ്ദു (ജയസൂര്യ) അതിലൊരാളാണ്. തന്റെ ഭൂതകാലത്തെക്കുറിച്ചോ മറ്റോ അയാൾക്കൊരു ഓർമ്മയുമില്ല. അന്തർ മുഖനും പേടിത്തൊണ്ടനുമായ അബ്ദു അടങ്ങാത്ത ലൈംഗിക ദാഹമുള്ള ചെറുപ്പക്കാരനാണ്. പോൺ സ്റ്റോറീസ് അടങ്ങുന്ന കൊച്ചു പുസ്തകങ്ങളാണ് അയാളുടെ താല്പര്യം. ഒരു തരത്തിൽ ഒരു സെക്സ് മാനിയാക്. എന്നാൽ സ്ത്രീകളെ പ്രാപിക്കാനുള്ള ധൈര്യമൊന്നും അബ്ദുവിനില്ല. ലോഡ്ജിലെ മറ്റൊരു അന്തേവാസിയായ ഷിബു വെള്ളായണി (സൈജു കുറുപ്പ്) ഒരു സിനിമാവാരികയിലെ റിപ്പോർട്ടറാണ്. സിനിമയിൽ അവസരങ്ങൾ നൽകാമെന്നു പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റുകളെ വളച്ചെടുക്കുകയാണ് കക്ഷി. സിനിമാ അഭിനയമോഹം തലക്ക് പിടിച്ച് ഷിബു വെള്ളായണിയെ വിശ്വസിച്ച് കൂടെ താമസിക്കുന്നു സതീശൻ(അരുൺ) എന്ന ചെറുപ്പക്കാരൻ. പിന്നെ കുറേ മിമിക്രി കലാകാരന്മാർ. ലോഡ്ജിൽ പിയാനോ ക്ലാസ് നടത്തുന്ന വൃദ്ധനായ റിൽട്ടൻ അങ്കിൾ (ജനാർദ്ദനൻ) ലോഡ്ജിൽ മെസ്സ് നടത്തുന്ന പെഗ്ഗി ആന്റി (സുകുമാരി) ജീവിതത്തിൽ 999 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും 1000 തികക്കാൻ ഒരു വനിതാപോലീസുകാരിയെ വേണമെന്നും പൊങ്ങച്ചം പറയുന്ന വക്കീൽ കോരസാർ (പി ബാലചന്ദ്രൻ) ഇങ്ങിനെ നിരവധി അന്തേവാസികളുടെ വർഷങ്ങളായുള്ള താമസവും അവരുടെ അറ്റാച്ച് മെന്റും ഈ ലോഡ്ജിലാണ്.

അതിനിടയിൽ മുംബൈയിൽ നിന്ന് ധ്വനി നമ്പ്യാർ (ഹണി റോസ്) എന്നൊരു യുവതി കൊച്ചിയിലേക്ക് വരുന്നു. ഭർത്താവുമായി വിവാഹമോചനം നേടിയതിന്റെ സ്വാതന്ത്ര്യത്തിലാണ് ചിത്രകാരിയും എഴുത്തുകാരിയുമായ ധ്വനി കൊച്ചിയിലേക്ക് വരുന്നത്. കൊച്ചിയും പരിസരപ്രദേശങ്ങളും പശ്ചാത്തലമാക്കി ഒരു നോവൽ രചികണം എന്നതാണ് ഉദ്ദേശം. നഗരത്തിൽ അവരെ സഹായിക്കുന്നത് സുഹൃത്തായ സെറീന (ദേവി അജിത്)യാണ്. ഭർത്താവുമൊത്ത് സുഖ ദാമ്പത്യം അനുഭവിക്കുകയാണ് സെറീന. അവരുടെ നിർദ്ദേശപ്രകാരം ധ്വനിക്ക് താമസിക്കാൻ ട്രിവാൻഡ്രം ലോഡ്ജ് സെറീന നിർദ്ദേശിക്കുന്നു. അതു പ്രകാരം ധ്വനി അവിടെ താമസം തുടങ്ങുന്നു. ലോഡ്ജ്ജിലെ അന്തേവാസികൾക്ക് അതൊരു അത്ഭുതവും ആഗ്രഹവുമായിത്തീരുന്നു. ധ്വനിയെ ശാരീരികമായി സമീപിക്കാൻ ഷിബു വെള്ളായണിയൊക്കെ ശ്രമിച്ചെങ്കിലും ശക്തമായ മറുപടീ കൊണ്ട് ധ്വനി അവനെ മടക്കുന്നു. അതിനിടയിലാണ് അബ്ദുവും ധ്വനിയും തമ്മിൽ പരിചയത്തിലാവുന്നത്. അബ്ദുവിന്റെ ഹോണസ്റ്റി അവൾക്ക് ഇഷ്ടമാകുന്നു. രവിശങ്കറിന്റെ ദുരൂഹമായ ജീവിത രീതി ധ്വനിയെ അൽഭുതപ്പെടൂത്തുന്നുണ്ട്. രവിശങ്കറിന്റെ ഭൂതകാലത്തെക്കുറിച്ചറിയാൻ ധ്വനി ശ്രമിക്കുന്നു.

Runtime
120mins
റിലീസ് തിയ്യതി
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by nanz on Mon, 09/10/2012 - 23:35