Director | Year | |
---|---|---|
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
രഞ്ജി പണിക്കർ
Director | Year | |
---|---|---|
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
രഞ്ജി പണിക്കർ
Director | Year | |
---|---|---|
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
രഞ്ജി പണിക്കർ
Director | Year | |
---|---|---|
ഒരു കുടയും കുഞ്ഞുപെങ്ങളും | ഷാജി കൈലാസ് | 1985 |
ന്യൂസ് | ഷാജി കൈലാസ് | 1989 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
സൺഡേ 7 പി എം | ഷാജി കൈലാസ് | 1990 |
സൗഹൃദം | ഷാജി കൈലാസ് | 1991 |
കിലുക്കാം പെട്ടി | ഷാജി കൈലാസ് | 1991 |
നീലക്കുറുക്കൻ | ഷാജി കൈലാസ് | 1992 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
മാഫിയ | ഷാജി കൈലാസ് | 1993 |
Pagination
- Page 1
- Next page
ഷാജി കൈലാസ്
കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ സമരങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജി പണിക്കർ കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.
കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ സമരങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജി പണിക്കർ കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.
ഗവ: ലോ കോളേജിൽ ചേരുന്ന ഉണ്ണികൃഷ്ണൻ സീനിയർ വിദ്യാർത്ഥികളാൽ റാഗ് ചെയ്യപ്പെടുന്നു. അവർക്ക് വഴങ്ങാതിരിക്കുന്ന ഉണ്ണികൃഷ്ണൻ, അവരുടെ നേതാവ് പപ്പനുമായി കോർക്കുന്നു. പപ്പൻ അവനെ കുട്ടികളുടെ മുന്നിൽ വച്ച അപമാനിക്കുന്നു. അതിൽ പ്രകോപിതനായ ഉണ്ണികൃഷ്ണൻ, പപ്പനെ കുത്തുന്നു. പ്രബലനായ രാഷ്ടീയ നേതാവ് ജി പരമേശ്വരൻ എന്ന ജി പിയുടെ വലം കൈയായിരുന്നു പപ്പൻ. ജി പിയുടെ ആളുകൾ ഉണ്ണികൃഷ്ണനെ ജി പിയുടെ അടുത്ത് എത്തിക്കുന്നു. ഉണ്ണികൃഷ്ണൻ എന്ന യുവാവിനെ തന്റെ പാർട്ടിക്ക് ആവശ്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ ജി പി, പപ്പനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് അവരെ ഒന്നിപ്പിക്കുന്നു. പിന്നീട് കോളേജിലെ സമരങ്ങളുടെ മുന്നിൽ പപ്പനും ഉണ്ണികൃഷ്ണനുമായി. അതിനിടയിൽ സ്വാശ്രയ കോളേജ് പ്രശ്നത്തിൽ ജി പിയുടെ പാർട്ടി പ്രക്ഷോഭം ആരംഭിക്കുന്നു. പപ്പനും ഉണ്ണികൃഷ്ണനുമെല്ലാം സമരത്തിൽ പങ്കെടുക്കുന്നു. ഒടുവിൽ സമരം പരാജയമാകുമെന്ന് കാണുന്ന ജി പി, സമരം വിജയിക്കാനായി ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ തീരുമാനിക്കുന്നു. സമരത്തിൽ പെട്രോൾ തലവഴി ഒഴിച്ച് പ്രകടനം നടത്തുവാൻ ജി പി ഉണ്ണികൃഷ്ണനോട് ആവശ്യപ്പെട്ടു. തീ വയ്ക്കേണ്ട കാര്യമില്ലെന്നും പെട്രോൾ ഒഴിച്ചാൽ മാത്രം മതിയെന്നും പറഞ്ഞ് ഉണ്ണികൃഷ്ണനെ മനസ്സിലാക്കുന്ന ജി പി, പക്ഷേ തന്റെ ഒപ്പം നിൽക്കുന്ന ഗുണ്ടകളോട് സമരത്തിനിടയിൽ നുഴഞ്ഞു കയറുവാനും, ഉണ്ണികൃഷ്ണൻ പെട്രോൾ ഒഴിക്കുമ്പോൾ തീ വയ്ക്കുവാനും പറയുന്നു. അങ്ങനെ ഉണ്ണികൃഷ്ണൻ കൊല്ലപ്പെടുന്നു. ജി പി ആ മരണം ഒരു രാഷ്ട്രീയ ആയുധമാക്കുന്നു. ബോംബെയിൽ ജോലി നോക്കുന്ന് ഉണ്ണികൃഷ്ണന്റെ സഹോദരൻ ഹരികൃഷ്ണൻ അവന്റെ മരണാരന്തര കർമ്മങ്ങൾക്കായി നാട്ടിലെത്തുന്നു. ഉണ്ണിയുടെ മരണം ഹരിയെ ആകെ ഉലയ്ക്കുന്നു. പക്ഷേ ഉണ്ണി അങ്ങനെ ചെയ്യുമെന്ന് ഹരി വിശ്വസിക്കുന്നില്ല. പല വഴികളിലൂടെ അയാൾ പോലീസ് അന്വേഷണത്തിനു ശ്രമിക്കുന്നുവെങ്കിലും എല്ലാം ജി പിയുടെ സ്വാധീന ശക്തിക്കു മുന്നിൽ പരാജയപ്പെടുന്നു. ഒടുവിലയാൾ സ്വയം അന്വേഷണം തുടങ്ങുന്നു. അയാൾക്ക് കൂട്ടായി ജേർണലിസ്റ്റ് മീരയും ചേരുന്നു. സമരത്തിനിടെ മീരയെടുത്ത ചില ഫോട്ടോകൾ, ഉണ്ണിയുടെ മരണകാരണം കണ്ടുപിടിക്കാൻ ഹരിയെ സഹായിക്കുന്നു. ഹരിയുടെ അന്വേഷണം തന്റെ നേർക്ക് തിരിയുന്നു എന്നു കാണുമ്പോൾ, ഹരിയെ വകവരുത്തുവാൻ ജി പി ശ്രമിക്കുന്നു. തുടർന്ന് ജി പിക്കെതിരെ ഹരി തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നു
ഉണ്ണിക്ക് സംഭവിച്ചതെന്തെന്ന് പപ്പനും കൂട്ടരും തിരിച്ചറിയുന്നു. വിദ്യാർത്ഥികളെ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ അവർ ഹരിക്കൊപ്പം ഒന്നിക്കുന്നു. ജി പിക്കെതിരെയുള്ള പോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥികളുടെ കൈകളാൽ ജി പി കൊല്ലപ്പെടുന്നു.