Director | Year | |
---|---|---|
മനു അങ്കിൾ | ഡെന്നിസ് ജോസഫ് | 1988 |
അഥർവ്വം | ഡെന്നിസ് ജോസഫ് | 1989 |
അപ്പു | ഡെന്നിസ് ജോസഫ് | 1990 |
തുടർക്കഥ | ഡെന്നിസ് ജോസഫ് | 1991 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
ഡെന്നിസ് ജോസഫ്
Director | Year | |
---|---|---|
മനു അങ്കിൾ | ഡെന്നിസ് ജോസഫ് | 1988 |
അഥർവ്വം | ഡെന്നിസ് ജോസഫ് | 1989 |
അപ്പു | ഡെന്നിസ് ജോസഫ് | 1990 |
തുടർക്കഥ | ഡെന്നിസ് ജോസഫ് | 1991 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
ഡെന്നിസ് ജോസഫ്
Director | Year | |
---|---|---|
ഇതാ ഇന്നു മുതൽ | ടി എസ് സുരേഷ് ബാബു | 1984 |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 |
പൊന്നും കുടത്തിനും പൊട്ട് | ടി എസ് സുരേഷ് ബാബു | 1986 |
ശംഖനാദം | ടി എസ് സുരേഷ് ബാബു | 1988 |
കോട്ടയം കുഞ്ഞച്ചൻ | ടി എസ് സുരേഷ് ബാബു | 1990 |
കൂടിക്കാഴ്ച | ടി എസ് സുരേഷ് ബാബു | 1991 |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
മാന്യന്മാർ | ടി എസ് സുരേഷ് ബാബു | 1992 |
കസ്റ്റംസ് ഡയറി | ടി എസ് സുരേഷ് ബാബു | 1993 |
ഉപ്പുകണ്ടം ബ്രദേഴ്സ് | ടി എസ് സുരേഷ് ബാബു | 1993 |
Pagination
- Page 1
- Next page
ടി എസ് സുരേഷ് ബാബു
ഒരു ചെറു ഗ്രാമത്തിലെ പ്രമുഖ കള്ളനാണ് കോട്ടയം കൊച്ചുണ്ണി. അയാൾക്കൊപ്പം മോഷണം പഠിക്കുന്ന ശിഷ്യരാണ് തൊരപ്പൻ തോമയും പാതിരാ തങ്കപ്പനും. ഗ്രാമത്തിലെ ചെറിയ മോഷണങ്ങളിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് തോമയും തങ്കപ്പനും ജീവിക്കുന്നത്. ആ അവസരത്തിലാണ് കൊച്ചുണ്ണിയുടെ ഗുരു അട്ടപ്പാടി അന്ത്രു അവരെ കൊച്ചിയിലേക്ക് ക്ഷണിക്കുന്നത്. പഴയത് പോലെ മോഷണങ്ങൾ നടത്തുവാൻ കെല്പില്ലാത്ത അന്ത്രുവിനെ സഹായിക്കാനാണ് അയാൾ അവരെ വിളിക്കുന്നത്. അവർ ഒരു വലിയ ഹോട്ടൽ ലക്ഷ്യമിടുന്നു. അതേ ഹോട്ടലിലാണ് ഒരു പ്രമുഖ കള്ളക്കടത്തുകാരനായ വിക്രമന്റെ മക്കൾ താമസിച്ചിരുന്നത്. അവർ മോഷ്ടിക്കാൻ കയറുന്ന അതേ സമയം വിക്രമന്റെ എതിരാളിയായ കെ ആർ, വിക്രമന്റെ മക്കളെ കൊല്ലാൻ ഒരു വാടക കൊലയാളിയെ അയക്കുന്നു. കെ ആറിന്റെ നീക്കം മുന്നേ അറിയുന്ന അവർ കൊലയാളിയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് മോഷണത്തിനായി അന്ത്രുവും കൂട്ടരും അവിടെ എത്തുന്നത്. അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും തോമയും തങ്കപ്പനും പോലീസ് പിടിയിലാകുകയും മൂന്നു വർഷത്തേക്ക് കൊലപാതക ശ്രമത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.
രണ്ടു വർഷങ്ങൾക്ക് ശേഷം തോമക്ക് പരോൾ കിട്ടുന്നു. തോമയുടെ അമ്മക്ക് സുഖമില്ലാതിരുന്നതിനാലും, അതിനു മുന്നേ പരോളിൽ പോയി മുങ്ങിയ തങ്കപ്പനെ കണ്ടുപിടിക്കുന്നതിനും വേണ്ടിയായിരുന്നു അയാൾക്ക് പരോൾ കിട്ടിയത്. തങ്കപ്പനെ പിടിക്കുവാൻ എസ് ഐ വിൻസെന്റ് ഡിസൂസയും നിയോഗിതനാകുന്നു. കൊച്ചുണ്ണി മോഷണം നിർത്തി ഒരു വർക്ക്ഷോപ്പ് തുടങ്ങിയിരുന്നു. അന്ത്രു അയാളുടെ അസിസ്റ്റന്റായും മാറുന്നു. വിക്രമന്റെ മകൻ ചില കള്ളക്കടത്ത് സാധനങ്ങളുമായി പോകുന്ന അവസരത്തിൽ കെ ആറും അയാളുടെ വാടക കൊലയാളിയും അയാളെ പിന്തുടരുന്നു. അവരുടെ കണ്ണു വെട്ടിച്ച് കാർ അയാൾ കൊച്ചുണ്ണിയുടെ വർക്ക് ഷോപ്പിൽ എത്തിക്കുന്നു. ആ കാർ മദ്രാസിൽ എത്തിക്കാൻ 5000 രൂപ വാഗ്ദാനം ചെയ്യുന്നു. അവിടെ നിന്നും എയർപോർട്ടിലേക്ക് പോകുന്ന അയാളെ കെ ആറിന്റെ വാടക കൊലയാളി കൊലപ്പെടുത്തുന്നു. തോമ അമ്മയുടെ ചികിത്സക്കുള്ള പണത്തിനായി കൊച്ചുണ്ണിയെ സമീപിക്കുന്നു. ആദ്യം അയാൾ വിസമ്മതിക്കുന്നുവെങ്കിലും അയാളെ പോലീസിനു ഒറ്റും എന്ന് തോമ ഭീഷണിപ്പെടുത്തുന്നതോടെ അയാൾ സമ്മതിക്കുന്നു. അതിനായി വിക്രമന്റെ മകന്റെ കാർ മദ്രാസിൽ എത്തിക്കുവാൻ കൊച്ചുണ്ണി തോമായോട് പറയുന്നു. കാറുമായി മദ്രാസിലേക്ക് പോകുന്ന തോമ വഴിയിൽ വച്ച് കുറെ ആളുകളെ കയറുന്നു. അവർ തോമയെ അടിച്ചിട്ടിട്ട് കാറുമായി കടക്കാൻ ശ്രമിക്കുന്നു. തോമ അവരെ നേരിടുന്നുവെങ്കിലും കാറിനു കേടുപാടുകൾ സംഭവിക്കുന്നു.
മദ്രാസിൽ എത്തുന്ന തോമ കാറ് നന്നാക്കുവാനായി ഒരു വർക്ക് ഷോപ്പിൽ എത്തിക്കുന്നു. കാറ് കിട്ടാനായി കാത്തിരിക്കുന്ന സമയത്ത് അവിടെ മറ്റൊരു വേഷത്തിലും ഭാവത്തിലും പാതിരാ തങ്കപ്പനെ അവൻ കണ്ടുമുട്ടുന്നു. ആദ്യം തങ്കപ്പൻ അവനെ അറിയില്ല എന്ന് പറയുന്നുവെങ്കിലും പിന്നീട് അവൻ തങ്കപ്പൻ തന്നെയെന്നു സമ്മതിക്കുന്നു. ശംഭു അയ്യർ എന്നപേരിൽ ആൾമാറാട്ടം നടത്തി ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും കല്യാണം കഴിച്ച് കഴിഞ്ഞു വരികയായിരുന്നു തങ്കപ്പൻ. പോലീസിനു കാണിച്ചു കൊടുക്കുമെന്ന് തോമ ഭീഷണിപ്പെടുത്തുമ്പോൾ തങ്കപ്പൻ അവനെ നല്ലൊരു ഹോട്ടലിൽ താമസിക്കുന്നു. അവിടെ വച്ച് തോമ തന്റെ പഴയ കാമുകി രാധികയെ കാണുന്നു. എന്നാൽ അവൾ അവനോട് അടുപ്പം കാണിക്കുന്നില്ല. ആ ഹോട്ടൽ വിക്രമന്റേതായിരുന്നു. അയാളുടെ ഇളയമകൻ തോമയെ തിരിച്ചറിയുന്നു. തോമയാകും വിക്രമന്റെ മകൻ സുധീറിനെ കൊലപ്പെടുത്തിയത് എന്നവർ തെറ്റുദ്ധരിക്കുന്നു. വിക്രമന്റെ ഗുണ്ടകൾ തോമയെയും തങ്കപ്പനെയും ആക്രമിക്കുന്നു. അതിലൊരു ഗുണ്ട സംഘട്ടനത്തിനിടയിൽ കൊല്ലപ്പെടുന്നു. തങ്കപ്പനും തോമയും ഓടി രക്ഷപ്പെടുന്നു. പോലീസിനെ ഭയന്നോടുന്ന അവർ ഒരു ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. തങ്കപ്പൻ കയറുന്നതിനു മുന്നെ ലോറി മുന്നോട്ടെടുക്കുന്നു. ആ ലോറി തോമയെ സേലത്ത് എത്തിക്കുന്നു.
തോമയെ അന്വേഷിച്ച് വിൻസെന്റ് ഡിസൂസ കൊച്ചുണ്ണിയുടെ വർക്ക്ഷോപ്പിൽ എത്തുന്നു. തോമ മദ്രാസീൽ ഉണ്ടെന്ന് അറിയുന്ന ഡിസൂസ അങ്ങോട്ട് തിരിക്കുന്നു. തോമ സുധീറിന്റെ കാറുമായാണ് മദ്രാസിൽ എത്തിയത് എന്ന് അതിനോടകം വിക്രമൻ മനസ്സിലാക്കുന്നു. തോമയെ കൊല്ലാൻ അയാൾ തന്റെ ഗുണ്ടകളോട് പറയുന്നു. മദ്രാസിൽ തിരിച്ചെത്തുന്ന തോമ നന്നാക്കിയ കാർ എടുക്കാനായി എത്തുന്നു, എന്നാൽ വിക്രമന്റെ ഗുണ്ടകൾ അവനെ ആക്രമിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടുന്ന തോമ വിക്രമനെ ഫോണിൽ വിളിക്കുന്നു. തോമ വിളിക്കുന്ന സ്ഥലം ചോദിച്ചറിയുന്ന വിക്രമൻ ഗുണ്ടകളെ അങ്ങോട്ട് അയക്കുന്നു. എന്നാൽ ആ സമയം ഡിസൂസ അവിടെ എത്തുന്നു, ഡിസൂസയെ കാണുന്ന തോമ അയാൾ കാണാതെ ഒളിച്ചിരിക്കുന്ന സമയത്താണ് വിക്രമന്റെ ഗുണ്ടകൾ അവിടെ എത്തുന്നത്. ഗുണ്ടകൾ തോമയാണെന്ന് കരുതി ഡിസൂസയെ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു. അയാളെ അടിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിക്കുന്നു. തിരിച്ച് ഹോട്ടലിലേക്ക് പോകാനായി ഡിസൂസ കയറുന്നത് തങ്കപ്പൻ ഓടിക്കുന്ന ടാക്സിയിലാണ്, അയാളെ തിരിച്ചറിയുന്ന തങ്കപ്പൻ ഡിസൂസയുടെ തലക്കടിച്ച് വഴിയിൽ തള്ളുന്നു. തോമയെയും തങ്കപ്പനേയും പിടികൂടുന്നവർക്ക് മദ്രാസ് പോലീസ് സമ്മാനം പ്രഖ്യാപിക്കുന്നു.
തോമ വേഷം മാറി വിക്രമനെ കാണുവാൻ ചെല്ലുന്നു. വിക്രമനും മക്കളും ഗുണ്ടുകളും ചേർന്ന് തോമയെ ആക്രമിക്കുന്നു. ആ സമയം തങ്കപ്പൻ അവിടെയെത്തുകയും തോമയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അവർ ഓടിയെത്തുന്നത് പോലീസിന്റെ അടുത്താണ്. എന്നാൽ ആ പോലീസുകാർ വിക്രമന്റെ ആളുകളാണെന്ന് വിക്രമന്റെ മക്കൾ അവിടെയെത്തുമ്പോഴാണ് അവർ അറിയുന്നത്. ആ അവസരത്തിൽ ഡിസൂസ അവിടെത്തുന്നു. വിക്രമന്റെ മക്കൾ അയാളെ നേരിടുന്നതിനിടയിൽ തോമയും തങ്കപ്പനും രക്ഷപ്പെടുന്നു. ഓട്ടത്തിനൊടുവിൽ തോമ ഒരു തീയേറ്റരിൽ എത്തിപ്പെടുന്നു. അവിടെ വച്ച് രാധികയെ കാണുന്ന അയാൾ അവൾക്കൊപ്പം സിനിമാഹാളിൽ കയറുന്നു. പോലീസ് അവിടെ എത്തുന്നതോടെ അവർ അവിടെ നിന്ന് രക്ഷപ്പെടുന്നു. അവൻ കാര്യങ്ങളെല്ലാം രാധികയോട് തുറന്നു പറയുന്നു. അവർ മദ്രാസിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുന്നു. അടിയേറ്റ് വീണ ഡിസൂസയെ തങ്കപ്പന്റെ ഭാര്യയുടെ അച്ഛൻ അയാളുടെ വീട്ടിലേക്ക് കൊണ്ടു വരുന്നു. ഡിസൂസ തങ്കപ്പനെ തിരിച്ചറിയുന്നുവെങ്കിലും തങ്കപ്പൻ കാര്യങ്ങൾ പറഞ്ഞു ഡിസൂസയെ മനസ്സിലാക്കുന്നു. കെ ആറിനെയും വിക്രമനേയും പിടിക്കാൻ തങ്കപ്പൻ എല്ലാ സഹായവും ഡിസൂസക്ക് വാഗ്ദാനം ചെയ്യുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്ന തോമയേയും രാധികയും വിക്രമന്റെ ഗുണ്ടകൾ ആക്രമിക്കുകയും രാധികക്ക് വെടിയേൽക്കുകയും ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന തോമയെ ഒരു നഴ്സ് തിരിച്ചറിയുന്നു. പോലീസ് എത്തുന്നതിനു മുന്നേ തോമ രക്ഷപ്പെടുന്നുവെങ്കിലും അയാൾ വിക്രമന്റെ കയ്യിൽ അകപ്പെടുന്നു. രാധിക വിക്രമന്റെ മക്കളുടെ പിടിയിൽ അകപ്പെടുന്നു. കെ ആറിനെ പിടികൂടാനായി വിക്രമൻ തോമയെ ചോദ്യം ചെയ്യുന്നുമ്പോൾ, കെ ആർ വിക്രമന്റെ മകനെ തോക്കിൻ മുനയിൽ നിർത്തി അവിടേക്ക് കടന്നു വരുന്നു. ഡിസൂസയും തങ്കപ്പനും കൂടി അവിടേക്ക് വരുന്നതോടെ അവിടെയൊരു കൂട്ടപ്പൊരിച്ചില് തന്നെ സംഭവിക്കുന്നു. ഒടുവിൽ പോലീസെത്തി എല്ലാവരേയും അറസ്റ്റ് ചെയ്യുന്നു. കള്ളക്കടത്ത് സംഘങ്ങളെ പിടികൂടുവാൻ പോലീസിനെ സഹായിച്ച തങ്കപ്പനേയും തോമയേയും വെറുതെ വിടുന്നു.