കുടുംബത്തോടോപ്പം ജർമ്മനിയിൽ താമസിക്കുന്ന മാത്തുക്കുട്ടി(മമ്മൂട്ടി)യുടെ നാട്ടിലേക്കുള്ള വരവും അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രധാന കഥാഗതി. തൊഴിൽ രഹിതനായ മാത്തുക്കുട്ടിയുടെ വിധേയ ജീവിതവും നാടിനോടുള്ള ഗൃഹാതുരത്വവും നടക്കാതെ പോയ പഴയ പ്രണയവും നന്മ നിറഞ്ഞ മനസ്സും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളുമാണ് പ്രധാന ഇതിവൃത്തമായി പ്രതിപാദിക്കുന്നത്.
കുടുംബത്തോടോപ്പം ജർമ്മനിയിൽ താമസിക്കുന്ന മാത്തുക്കുട്ടി(മമ്മൂട്ടി)യുടെ നാട്ടിലേക്കുള്ള വരവും അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രധാന കഥാഗതി. തൊഴിൽ രഹിതനായ മാത്തുക്കുട്ടിയുടെ വിധേയ ജീവിതവും നാടിനോടുള്ള ഗൃഹാതുരത്വവും നടക്കാതെ പോയ പഴയ പ്രണയവും നന്മ നിറഞ്ഞ മനസ്സും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളുമാണ് പ്രധാന ഇതിവൃത്തമായി പ്രതിപാദിക്കുന്നത്.
*മോഹൻലാൽ, ദിലീപ് എന്നിവർ അതിഥിവേഷം ചെയ്യുന്നു.
*മമ്മൂട്ടി, സിദ്ധിക്ക്, സുരേഷ് കൃഷ്ണ എന്നിവർ കഥാപാത്രങ്ങൾക്ക് പുറമേ അതേ നടന്മാരായിത്തന്നെ ഈ സിനിമയിൽ വരുന്നുണ്ട്.
*നടൻ ജയറാം, ലക്ഷ്മി ഗോപാലസ്വാമി, ഇടവേള ബാബു, മനോജ് കെ ജയൻ, മൈഥിലി, ജഗദീഷ്, സാദിഖ്, ബിന്ദു പണിക്കർ, സംവിധായകൻ ജോണി ആന്റണി, പ്രൊഡക്ഷൻ കണ്ട്രോളർ ഡിക്സൻ പെടുത്താസ് എന്നിവർ സിനിമാപ്രവർത്തകരായിത്തന്നെ മുഖം കാണിക്കുന്നുണ്ട്.
ജർമ്മനിയിലെ മെറ്റ്മാൻ എന്ന പട്ടണത്തിൽ കേരളത്തിലെ പത്തനം തിട്ടയിൽ നിന്ന് വന്നുചേർന്ന കുറച്ചും മലയാളി കുടുംബങ്ങളുണ്ട്. അവരിലൊരാളാണ് കുരുടംചാലിൽ മാത്യുജോർജ്ജ് എന്ന മാത്തുക്കുട്ടി (മമ്മൂട്ടി) ജർമ്മനിയിൽ നഴ്സായ ഭാര്യ ജാൻസമ്മ(മുത്തുമണി)യ്ക്കും മക്കളോടുമൊപ്പമാണ് ജീവിതം. മാത്തുക്കുട്ടി തൊഴിൽ രഹിതനാണ്. അതുകൊണ്ട് തന്നെ ഭാര്യ ജാനസമ്മയോട് വിധേയത്വവും പേടിയുമാണ്. 15 വർഷത്തോളമായി ജർമ്മനിയിലാണെങ്കിലും മാത്തുക്കുട്ടിയുടെ മനസ്സ് നാട്ടിലെ പെന്റമണിൽ തന്നെയാണ്. നാട്ടിൽ റോസി (അലിഷ മുഹമ്മദ്) എന്ന പെൺകുട്ടിയുമായി വർഷങ്ങളുടെ പ്രണയം ഉണ്ടായിരുന്നുവെങ്കിലും ചില സാഹചര്യങ്ങളാൽ ജാൻസമ്മയെ വിവാഹം കഴിക്കേണ്ടിവന്നു.
മെറ്റ്മാനിലെ മലയാളി അസോസിയേഷന്റെ സിൽ വർ ജൂബിലി ആഘോഷത്തിന്റെ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കാനായിരുന്നു ഭാരവാഹികളായ എബ്രഹാം(സിദ്ധിക്ക്) സോമൻ(സുരേഷ് കൃഷ്ണ) സക്കറിയ(പ്രേം പ്രകാശ്) കുഞ്ഞുമോൻ(കോട്ടയം നസീർ) എന്നിവരുടെ ആഗ്രഹം എന്നാൽ മറ്റൊരു സ്പോൺസർ ചതിച്ചതിലൂടെ മോഹൻലാലിനെ പങ്കെടുപ്പിക്കാൻ സാധിക്കുമോ എന്ന സംശയത്തിലാണ്. അതുകൊണ്ട് മോഹൻലാലിനെ നേരിട്ടു കണ്ട് സംസാരിച്ച് പങ്കെടുക്കാനുള്ള ഉറപ്പ് വാങ്ങിക്കുവാൻ മാത്തുക്കുട്ടിയെ എല്ലാവരും ചേർന്ന് നാട്ടിലേക്കയക്കുന്നു.
നാട്ടിൽ വന്നെത്തിയ മാത്തുക്കുട്ടി നടൻ മോഹൻലാലിനെ കണ്ടെങ്കിലും മോഹൻലാലിനു പരിപാടിയിൽ പങ്കെടുക്കാനുള്ള സാങ്കേതിക തടസ്സം മനസ്സിലാവുന്നു. എബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടൻ ദിലീപിനേയും മാത്തുക്കുട്ടി സമീപിക്കുന്നു. ഇതിനിടയിൽ മാത്തുക്കുട്ടി പഴയ അദ്ധ്യാപകനായ തോമസ് സാറിനെ(നെടുമുടി വേണു) കാണുകയും തന്റെ നാട്ടിലെ സുഹൃത്തുക്കളോടൊപ്പവും അവധിക്കാലം ആഘോഷിക്കുന്നു. നാട്ടിലെ ലോക്കൽ ചാനലാന പി ബി സിയുടെ ഉടമ വിദ്യാധരൻ(റ്റിനി ടോം) മാത്തുക്കുട്ടിയെ കണ്ട് ചാനൽ എക്സ്ക്ലൂസീവ് സൃഷ്ടിക്കാനും പണം പിടുങ്ങാനും ശ്രമിക്കുന്നുണ്ടെങ്കിലും മാത്തുക്കുട്ടി അതിനു വഴങ്ങുന്നില്ല.
പഴയ പ്രേമഭാജനമയ റോസിയെ കാണാൻ മാത്തുക്കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും റോസിയുടേ ആങ്ങള കൊച്ചുണ്ണി(പി ബാലചന്ദ്രൻ) പ്രതികാരദാഹിയായി സകല സമയവും ഇരട്ടക്കുഴൽ തോക്കും കൊണ്ട് നടക്കുന്നതിനാൽ സാധിക്കുന്നില്ല. കൊച്ചുണ്ണിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും പാഴാവുന്നു. റോസിയുടെ അമ്മ മറിയാമ്മ(കവിയൂർ പൊന്നമ്മ)യുടെ ക്ഷണപ്രകാരം മാത്തുക്കുട്ടി റോസിയുടെ വീട്ടിലെത്തുന്നു.
നാട്ടുകാരിൽ ഒരാൾ കൊച്ചുണ്ണിയുടെ മുൻപിൽ മാത്തുക്കുട്ടിയും റോസിയും തമ്മിൽ വീണ്ടും കണ്ട കാര്യം പരദൂഷണമായി അവതരിപ്പിക്കുന്നു. പ്രതികാരം ജ്വലിച്ച കൊച്ചുണ്ണി തോക്കുമെടുത്ത് പുറപ്പെടുന്നു. വഴിയിൽ വെച്ച് സംസാരിച്ചുവരുന്ന പെങ്ങൾ റോസിയേയും മാത്തുക്കുട്ടിയേയും ഒരുമിച്ചു കാണുന്നു. കൊച്ചുണ്ണിയും മാത്തുക്കുട്ടിയും തമ്മിൽ വാക്കു തർക്കമാകുന്നു. കൊച്ചുണ്ണി ദ്വേഷ്യം കൊണ്ട് ജീപ്പിൽ നിന്ന് തോക്കെടുത്ത് മാത്തുക്കുട്ടിക്കു നേരെ വെടിയുതിർക്കുന്നു.
- 1124 views