Director | Year | |
---|---|---|
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
നീ-ന | ലാൽ ജോസ് | 2015 |
ഒരു ഭയങ്കര കാമുകൻ | ലാൽ ജോസ് | 2017 |
വെളിപാടിന്റെ പുസ്തകം | ലാൽ ജോസ് | 2017 |
തട്ടുംപുറത്ത് അച്യുതൻ | ലാൽ ജോസ് | 2018 |
നാല്പത്തിയൊന്ന് | ലാൽ ജോസ് | 2019 |
Pagination
- Previous page
- Page 3
ലാൽ ജോസ്
''ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരു സാധാരണക്കാരനാണ് ഇമ്മാനുവല്‍. മനുഷ്യന്റെ വലിപ്പം അളക്കുന്നത് സാമ്പത്തിക വലിപ്പം നോക്കിയല്ല, മറിച്ച് അയാളുടെ കാഴ്ചപ്പാടുകളിലൂടെയാണ്. മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന
ഇമ്മാനുവലിന്റെ ജീവിതം ഒരു ഘട്ടത്തില്‍ വഴിമുട്ടിയപ്പോള്‍ അതു തരണം ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് രസാവഹമായും ഒപ്പം ഹൃദയാത്മകവുമായി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്''
കൊച്ചിയിലെ കേരള പബ്ലിഷിങ് ഹൗസ് എന്ന പുസ്തക പ്രസാധ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ഇമ്മാനുവല്‍. താഴ്ന്ന ഇടത്തരം കുടുംബത്തിലാണെങ്കിലും സന്തോഷകരമായ ജീവിതം നയിച്ചുവരികയായിരുന്നു അയാള്‍. പണ്ട് ചവിട്ടുനാടകങ്ങളിലൊക്കെ അഭിനയിച്ച് വിലസുമ്പോള്‍ ഇഷ്ടത്തിലായ ആനിയാണ് ഭാര്യ. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനുണ്ട്, റോബിന്
ഇമ്മാനുവലിനു കിട്ടുന്ന ചെറിയ ശമ്പളംകൊണ്ട് തൃപ്തിപ്പെട്ട് വളരെ സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു ആ കൊച്ചു കുടുംബം. ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ അത്ര വലിയ മോഹങ്ങളൊന്നും കൊണ്ടുനടന്നിരുന്നില്ല. പക്ഷേ സ്വന്തമായി ചെറിയൊരു വീട് അവരുടെ സ്വപ്നമായിരുന്നു.വീട് എന്ന സ്വപ്നം താലോലിച്ചിരിക്കേയാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇമ്മാനുവലിന് ജോലി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് അയാള്‍ നേരിടുന്ന പ്രതിസന്ധികളുടെയും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുടെയും ദൃശ്യാവിഷ്കാരമാണ് 'ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ'.

- ലാല്‍ജോസും മമ്മൂട്ടിയും ഒരിടവേളയ്ക്കുശേഷം ഒത്തു ചേരുന്ന ചിത്രമാണിത്.
- 14 വര്‍ഷം മുന്‍പ് മമ്മൂട്ടി നായകനായ 'ഒരു മറവത്തൂര്‍ കനവി'ലൂടെ സംവിധായകനായ ലാല്‍ ജോസ് മമ്മൂട്ടിയുമൊത്ത് പിന്നീടു ചെയ്തത് 'പട്ടാള'മാണ് (2003).
- കേരള കഫേയിലെ ഹ്രസ്വ ചിത്രമായ പുറം കാഴ്ചകളിലും ഇവര്‍ ഒന്നിച്ചിരുന്നു.
ഷോപ്പിങ് മാളില്‍ വച്ചാണ് രാജശേഖരനെ ഇമ്മാനുവല്‍ കാണുന്നത്. ഒരു ജോലി എന്ന തന്റെ അടിയന്തരാവശ്യം നിവര്‍ത്തിച്ചു തരാന്‍ രാജശേഖരന് കഴിഞ്ഞേക്കും എന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള രാജശേഖരന്റെ ചോദ്യത്തിന് 'ബി.എ. മലയാളം ഫസ്റ്റ് ക്ലാസ്സുണ്ട്...' എന്ന് തെല്ല് അഭിമാനത്തോടെയാണ് ഇമ്മാനുവല്‍ മറുപടി പറഞ്ഞത്. 'ബി.എ. മലയാളം കൊണ്ടൊക്കെ ഇന്നത്തെ കാലത്ത് എന്ത് കാര്യം എന്ന രാജശേഖരന്റെ മറു ചോദ്യത്തിനു മുന്നില്‍ ഇമ്മാനുവല്‍ തളര്‍ന്നു. എല്ലാവര്ക്കും വേണ്ടത് എം.ബി.എ.ക്കാരെയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെയുമൊക്കെയാണ്. മാത്രമല്ല പ്രായവും തനിക്ക് പ്രതികൂല ഘടകമാണെന്ന് അയാള്‍ തിരിച്ചറിയുന്നു.
അബാദ് ഗ്രൂപ്പിന്റെ മരടിലുള്ള ഷോപ്പിങ് മാളില്‍ വച്ചാണ് ലാല്‍ ജോസ് ഈ രംഗം ചിത്രീകരിച്ചത്. മമ്മൂട്ടി ഇമ്മാനുവലിന്റെ ദൈന്യവും പ്രതീക്ഷയും നിരാശയുമൊക്കെ ഭാവം കൊണ്ടും ശബ്ദംകൊണ്ടും ഉജ്വലമായി ആവിഷ്കരിച്ചു. ഇമ്മാനുവലിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന രാജശേഖരനായി മുകേഷ് ക്യാമറയ്ക്കു മുന്നിലെത്തി.
- 1521 views