Director | Year | |
---|---|---|
ഒരു മറവത്തൂർ കനവ് | ലാൽ ജോസ് | 1998 |
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
മീശമാധവൻ | ലാൽ ജോസ് | 2002 |
പട്ടാളം | ലാൽ ജോസ് | 2003 |
രസികൻ | ലാൽ ജോസ് | 2004 |
ചിതറിയവർ | ലാൽ ജോസ് | 2005 |
ചാന്തുപൊട്ട് | ലാൽ ജോസ് | 2005 |
അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
ക്ലാസ്മേറ്റ്സ് | ലാൽ ജോസ് | 2006 |
Pagination
- Page 1
- Next page
ലാൽ ജോസ്
പോലീസ് കോണ്‍സ്റ്റബിളായിരുന്ന വാസുദേവ ഷേണായി, തന്റെ സഹപ്രവർത്തകയായ കോണ്‍സ്റ്റബിൽ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നു. ജാതി വ്യത്യസ്തമായതിനാൽ ഷേണായിയുടെ അമ്മ ആ ബന്ധത്തെ എതിർക്കുന്നു. അമ്മയെ സമ്മതിപ്പിക്കാൻ ഷേണായി ശ്രമിക്കുന്നു. കള്ളനും തെരുവ് മാജിക്കുകാരനുമായ കുഞ്ഞുണ്ണി മേനോൻ ലക്ഷ്മിയെ കണ്ടിഷ്ടപ്പെടുകയും, ഒരു പോലീസുകാരനായി ആൾമാറാട്ടം നടത്തി ലക്ഷ്മിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. നിരാശനായ ഷേണായി മറ്റൊരു വിവാഹം കഴിക്കുന്നു. ലക്ഷ്മിക്കും ഷേണായിക്കും ഒരേ ദിവസം രണ്ട് ആണ് കുട്ടികൾ ജനിക്കുന്നു, ആദിത്യനും വിക്രമും. അവർ പരസ്പരം മത്സരിച്ച് വളരുന്നു. അവരുടെ സുഹൃത്തായി ദീപിക പൈയും. ഒരു മോഷണ ശ്രമത്തിനിടെ വാസുദേവ ഷേണായി, കുഞ്ഞുണ്ണിയെ അറസ്റ്റ് ചെയ്യുകയും പരസ്യമായി തെരുവിലൂടെ നടത്തിക്കൊണ്ട് പോകുകയും ചെയ്യുന്നു. അച്ഛനെ അവളരെയധികം സ്നേഹിച്ചിരുന്ന ആദിത്യൻ അത് കാണുന്നു. അവൻ തളരുന്നു. ജാമ്യത്തിലിറങ്ങി തിരിച്ചു വരുന്ന കുഞ്ഞുണ്ണിയെ ലക്ഷ്മി വീട്ടിൽ നിന്നും ഇറക്കി വിടുന്നു. കുഞ്ഞുണ്ണി ആത്മഹത്യ ചെയ്യുന്നു. അതോടെ കുഞ്ഞുണ്ണി അമ്മയിൽ നിന്നും അകന്നു തുടങ്ങുന്നു. അവന്റെ കൂട്ടുകെട്ടുകൾ ചെറു ചെറു കുറ്റക്രുത്യങ്ങളിൽ അവനെ എത്തിക്കുന്നു. എന്നാലും നാന്നായി പഠിച്ച് അവൻ ഡിഗ്രി പാസാകുന്നു.
വിക്രമും ആദിത്യനും എല്ലാത്തിലും പരസ്പരം മത്സരിച്ചിരുന്നു, പക്ഷേ എന്നും വിജയം ആദിത്യന് അന്യമായിരുന്നു. ആദിത്യനും വിക്രമിനും ദീപികയെ ഇഷ്ടമായിരുന്നു. രണ്ടു പേരും അത് തുറന്ന് പറഞ്ഞില്ലെങ്കിലും ദീപികയ്ക്ക് അത് മനസ്സിലായിരുന്നു. അവൾക്ക് കൂടുതലിഷ്ടം ആദിത്യനെ ആയിരുന്നെങ്കിലും അവൾ ഒരിക്കലും അത് പുറത്ത് കാണിച്ചിരുന്നില്ല. ഒരിക്കൽ ദീപികയെ ചൊല്ലി ആദിത്യനും വിക്രമും തമ്മിൽ അടിപിടിയുണ്ടാകുകയും ഷേണായി അത് പോലീസ് കേസാക്കി മാറ്റി ആദിത്യനെ കുടുക്കാൻ നോക്കുകയും ചെയ്യുന്നു. പക്ഷേ അത് ദീപിക ഇടപെട്ട് തടയുന്നു. എന്നാൽ പരസ്പരം മത്സരിക്കുമെങ്കിലും, വിക്രം ആദിത്യനെ നല്ലൊരു സുഹൃത്തായി കാണുന്നു എന്നറിയുന്ന ദീപിക, അവനെ ഒരു നല്ല സുഹൃത്താക്കുന്നു. അച്ഛന്റെ ആഗ്രഹമനുസരിച്ച് വിക്രം എസ് ഐ സെലക്ഷനുള്ള അപേക്ഷ നൽകുന്നു. ദീപികയുടെ നിർബന്ധ പ്രകാരം ആദിത്യനും അപേക്ഷ സമർപ്പിക്കുന്നു. ചെറിയ തോതിൽ കുഴൽ പണത്തിന്റേയും ക്വട്ടേഷന്റേയും ഇടപാടുകൾ ഉണ്ടായിരുന്ന ആദിത്യൻ അതൊക്കെ നിർത്തി സെലക്ഷന് വേണ്ടി പ്രയത്നിക്കുന്നു. വിക്രമിന് ചിക്കൻ പോക്സ് വന്നതിനാൽ പി എസ് സി പരീക്ഷ എഴുതാൻ കഴിയില്ല എന്നറിയുന്ന ആദിത്യൻ, വിക്രമിനെ ബലമായി കൊണ്ടുവന്ന് പരീക്ഷ എഴുതിക്കുന്നു. പിന്നീട് അവർ ഇരുവരും പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും പാസാകുന്നു.
ഇന്റർവ്യൂവിനുള്ള ലിസ്റ്റ് വരുമ്പോൾ ആദിത്യൻ, വിക്രമിനേക്കാൾ മുന്നിലാണെന്ന് വാസുദേവ ഷേണായി മനസ്സിലാക്കുന്നു. ഇന്റർവ്യൂവിനുള്ള കത്ത് കാത്തിരിക്കുന്ന ആദിത്യൻ അറിയുന്നത് ഇന്റർവ്യൂ കഴിഞ്ഞു എന്നാണ്. പി എസ് സി ഓഫീസിൽ അന്വേഷിക്കുന്ന അയാൾ, തനിക്കായി അയച്ച അറിയിപ്പ് ആരോ കൈപറ്റിയിരിക്കുന്നതായി മനസ്സിലാക്കുന്നു. പോസ്റ്റ്മാനെ കാണുമ്പോൾ അത് തന്റെ അമ്മയാണ് ചെയ്തത് എന്ന് മനസ്സിലാക്കുകയും വീട്ടിലെത്തി അമ്മയോട് വഴക്കിട്ട് വീടു വിട്ടിറങ്ങുകയും ചെയ്യുന്നു. അവൻ നാടു വിടുന്നു. മാസങ്ങൾക്ക് ശേഷം വിക്രമിന് എസ് ഐ ആയി ജോലിയിൽ കയറാനുള്ള ഉത്തരവ് ലഭിക്കുന്നു. വാസുദേവ ഷേണായി റിട്ടയർ ആകുന്ന അന്ന് തന്നെയാണ് അവന് ജോലിയിൽ കയറാൻ ഉത്തരവ് ലഭിക്കുന്നത്. ആദിത്യനെ ഇനിയും കാത്തിരിക്കുന്നുണ്ടോ എന്ന് വിക്രം ദീപികയോട് ചോദിക്കുകയും അവളെ ജീവിതത്തിലേക്ക് അവൻ ക്ഷണിക്കുകയും ചെയ്യുന്നു. മറുപടി പറയാൻ, വിക്രം അവൾക്ക് ഒരാഴ്ച സമയം നൽകുന്നു. ദീപിക ആദിത്യന് ഈ-മെയിൽ അയക്കുന്നുവെങ്കിലും അവൻ മറുപടി നൽകുന്നില്ല. ദീപിക വിക്രമിനോട് മനസ്സില്ലാ മനസ്സോടെ സമ്മതം മൂളുന്നു. അതേ ദിവസം, ആദിത്യൻ മടങ്ങിയെത്തുന്നു.
ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ ഇവരെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രമാദിത്യൻ . നിർമ്മാണം, വിതരണം എൽ ജെ ഫിലിംസ്. നമിത പ്രമോദാണ് നായിക. ലെന,അനൂപ് മേനോൻ ,ജോയ് മാത്യൂ സന്തോഷ് കീഴത്തൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്ന.
v

- എൽ ജെ ഫിലിംസ് (ലാൽ ജോസ്) നിർമ്മിക്കുന്ന ആദ്യ ചിത്രം.
- 7 ഗാനരചയിതാക്കളുടെ 7 ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
- ഡയമണ്ട് നെക്ലേസിന് ശേഷം ലാല്‍ ജോസും ഇക്ബാൽ കുറ്റിപ്പുറവും ഒന്നിയ്ക്കുന്ന ചിത്രമാണിത്.
- അറബിക്കഥ എന്ന ചിത്രത്തിനു ശേഷം ലാല്‍ജോസും ബിജിബാലും ഒന്നിക്കുന്നു
- അനൂപ് മേനോന് ആദ്യമായി അഭിനയിച്ച ലാല്‍ ജോസ് ചിത്രം കൂടിയാണിത്
- പ്രശസ്ത നിശ്ചലഛായാഗ്രാഹകൻ മോമി ഒരു രംഗത്തിൽ ബാർബറായി വരുന്നു.
ആദിത്യൻ വീട്ടിലെത്തി അമ്മയെ കാണുന്നു. സങ്കടങ്ങളെല്ലാം മാറ്റി വച്ച് ഇനി താൻ അമ്മയുടെയും സഹോദരിമാരുടെയും കൂടെയുണ്ടാവും എന്ന് അവൻ പറയുന്നു. ദീപികയെ കാണുന്ന അവൻ, താൻ എത്തിയപ്പോഴേക്കും താമസിച്ചു പോയി എന്ന് മനസ്സിലാക്കുന്നു. വിക്രം ജോലിക്കു ചേരുന്ന അന്ന് ആദിത്യനും അമ്മയും വിക്രമിനെ ചെന്ന് കാണുന്നു. ആദിത്യൻ വാസുദേവ ഷേണായിയെ കാണുവാൻ ചെല്ലുമ്പോൾ അവിടെ വച്ച് സബ്-കലക്ടർ ലോകേഷിനെ കാണുന്നു. ലോകേഷ് അവനെ വാസുദേവ ഷേണായിക്ക് പരിചയപ്പെടുത്തുന്നു. ഒളിച്ചോടിയ ആദിത്യനെ ഒരു ട്രെയിനിൽ വച്ച് ലോകേഷ് കാണുന്നു. ഒരു ആത്മഹത്യയുടെ അവസ്ഥയിൽ നിന്നിരുന്ന അയാളെ ലോകേശ് കൂടെ കൂട്ടുന്നു. ഡൽഹിയിൽ ഐ എ എസിന് കോച്ചിങ്ങ് ചെയ്തിരുന്ന ലോകേഷിനൊപ്പമായി പിന്നീട് ആദിത്യൻ. ആദ്യം വെറുതെ ഇരുന്ന അവൻ, പിന്നീട് സ്വന്തമായി ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ഇടക്ക് ലോകേഷിന്റെ നിർബന്ധത്തിനു വഴങ്ങി ഐ എ എസ് പരീക്ഷക്ക് പഠിക്കുകയും അതിൽ പാസാകുകയും ചെയ്തു. അതെ ദിവസം തന്നെ ആദിത്യൻ സ്ഥലം എസിപിയായി സ്ഥാനമേറ്റിരുന്നു. അതറിയുന്ന ഷേണായി അസ്വസ്ഥനാകുന്നു. വിക്രമിനെ വിവരങ്ങൾ അറിയിക്കേണ്ട എന്ന് ആദിത്യൻ പറയുന്നുവെങ്കിലും വിക്രം വിവരങ്ങൾ അറിയുന്നു. അയാൾ ദീപികയെ കൂടി കൂടെ കൊണ്ടു പോകുവാൻ ആദിത്യനോട് പറയുന്നു. അവന്റെ ഒപ്പം എത്താനുള്ള ഓട്ടം താൻ തുടങ്ങുന്നു എന്ന് വിക്രം പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

- 1910 views