ചേട്ടായീസ്

കഥാസന്ദർഭം

യുവത്വം കഴിയാറായ അഞ്ചു ചെറുപ്പക്കാരുടെ സൌഹൃദവും ന്യൂ ഇയർ ആഘോഷിക്കാൻ അവർ ഒത്തുകൂടുകയും അതിനെത്തുടർന്നുണ്ടാകുന്ന ആകസ്മിക സംഭവങ്ങളുമാണ് കഥാസന്ദർഭം

U/A
115mins
റിലീസ് തിയ്യതി
http://www.chettayees.com/
Chettayees
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
കഥാസന്ദർഭം

യുവത്വം കഴിയാറായ അഞ്ചു ചെറുപ്പക്കാരുടെ സൌഹൃദവും ന്യൂ ഇയർ ആഘോഷിക്കാൻ അവർ ഒത്തുകൂടുകയും അതിനെത്തുടർന്നുണ്ടാകുന്ന ആകസ്മിക സംഭവങ്ങളുമാണ് കഥാസന്ദർഭം

പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി
Dialogues
അനുബന്ധ വർത്തമാനം

സിനിമാ നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാമറാമൻ പി സുകുമാർ, സംവിധായകൻ ഷാജൂൺ കര്യാൽ, തിരക്കഥാകൃത്ത് സച്ചി എന്നിവർ ചേർന്ന് ‘തക്കാളി ഫിലിംസ്’ എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.

ക്യാമറാമെൻ പി സുകുമാർ ചേട്ടായീസിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി വേഷമിടുന്നു.

നടന്മാരായ ബിജുമേനോനും ലാലും ഈ സിനിമയിൽ ഒരു ഗാനം ആലപിക്കുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിലെ 9 ഡി ഫ്ലാറ്റിൽ എന്നും ഒത്തുകൂടുന്ന അഞ്ച് സുഹൃത്തുക്കളാണ് അഡ്വ ജോൺ പള്ളൻ(ലാൽ) ഓർക്കസ്ട്രേഷൻസ്  നടത്തുന്ന കിച്ചു (ബിജു മേനോൻ) സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന സിനിമാ നടൻ രൂപേഷ് കൃഷ്ണ (സുരേഷ് കൃഷ്ണ) പ്രശസ്ത ഷെഫ് ബാവ (പി സുകുമാർ) സർക്കാരുദ്ധ്യോഗസ്ഥനായ ബാബുമോൻ (സുനിൽ ബാബു) എന്നിവർ. പലർക്കും സ്വന്തമായി വീടുണ്ടെങ്കിലും ഡിവോഴ്സ്ഡ് ആയ അഡ്വ. ജോൺ പള്ളത്തിന്റെ ഫ്ലാറ്റിൽ ദിവസവും രാത്രിയിൽ ഒത്തുകൂടും. മദ്യപാനവും പാട്ടും തമാശയുമായി രാത്രി തള്ളി നീക്കും. ജോണും കിച്ചുവും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റേയും ഭാര്യ മെർലിന്റേ(മിയ)യും വിവാഹം നടത്തിക്കൊടുത്തത് ജോണും കൂട്ടുകാരുമാണ്. ഫ്ലാറ്റിലെ ഇവരുടേ ബഹളവും മറ്റും ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മാത്യവിനും (പി ശ്രീകുമാർ) സെക്രട്ടറി(സാദിക്ക്)ക്കും ഇഷ്ടപ്പെടുന്നില്ല. ജോൺ പള്ളനേയും സുഹൃത്തുക്കളേയും എങ്ങിനെയെങ്കിലും ഫ്ലാറ്റിൽ നിന്നും പുറത്താക്കാൻ അവർ തന്ത്രങ്ങൾ മെനയുന്നു. ജോണിന്റെ ഫ്ലാറ്റിൽ ഏതോ ഒരു പെൺകുട്ടീ വരുന്നുണ്ടെന്ന് സെക്യൂരിറ്റി പറഞ്ഞതിൻ പ്രകാരം അവർ അപ്പാർട്ട്മെന്റിന്റെ പലഭാഗത്തും ക്യാമറകൾ വെക്കുന്നു.

ഡിസംബർ 31ആം തിയ്യതി ഈ കൂട്ടൂകാരുടെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ ആഘോഷം ഗംഭീരമാക്കാൻ അതിന്റെ തലേദിവസം അവർ പ്ലാൻ ചെയ്യുന്നു. എല്ലാവരും പരസ്പരം പ്ലാനുകൾ പറയുകയും വൈകീട്ട് നേരത്തെയെത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഒരു റെക്കോഡിങ്ങിനു പോയ കിച്ചു ഫ്ലാറ്റിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കാറിലാണെന്നും വിളിച്ചറിയിക്കുന്നു. രൂപേഷ് കൃഷ്ണയും ബാബുമോനും ജോണും ബാവയും ഫ്ലാറ്റിലെത്തി മദ്യപാനവും കമ്പനിയും ആരംഭിച്ചു. ഇതിനിടയിൽ കിച്ചുവിനെ വിളിച്ചിട്ട് കിട്ടാതായപ്പോൾ കിച്ചുവിന്റെ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്നു. കിച്ചുവിനു നെഞ്ചുവേദനയാണെന്നും ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞിട്ടു പോയില്ലെന്നും പകരം ബാറിലേക്ക് പോയെന്നും ഡ്രൈവർ പറയുന്നു. കിച്ചുവിനു നെഞ്ചുവേദനയാണെന്നറിഞ്ഞ ജോണും കൂട്ടരും പരിഭ്രാന്തരാകുന്നു. കിച്ചു വന്നാൽ അവൻ സമ്മതിച്ചില്ലെങ്കിലും അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് നിശ്ചയിക്കുന്നു. കിച്ചു ഫ്ലാറ്റിൽ എത്തി നേരെ മദ്യം എടുത്തു കഴിക്കുന്നു. ജോണും കൂട്ടരും കിച്ചുവിനെ എടുത്ത് കാറീൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നു. പോകുന്ന വഴിക്ക് അവരെ പോലീസ് പിടിക്കുന്നു. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ ജോൺ പള്ളത്തിനു പിഴയിടീക്കുന്നു.

ന്യൂഇയറിന്റെ തലേദിവസം ഫ്ലാറ്റിൽ എല്ലാവരും ഒത്തുകൂടുന്നു. എന്നാൽ കിച്ചു മാത്രം എത്താൻ വൈകുന്നു. കിച്ചുവിനു എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു സുഹൃത്തുക്കൾക്ക് തോന്നുന്നു. മദ്യപാനവും പാട്ടുമായി അവർ ന്യൂഇയർ തലേന്ന് ആഘോഷിച്ചു. അതിനിടയിൽ താഴെ അപ്പാർട്ട്മെന്റിന്റെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിൽ ഇവർ മദ്യപിച്ച് ലക്കുകെട്ട് എത്തുകയും ആ ആഘോഷപരിപാടികൾ അലമ്പാക്കുകയും ചെയ്യുന്നു.

അഞ്ചുപേരും തിരിച്ച് മുറിയിലെത്തി വീണ്ടും ആഘോഷം തുടരുന്നതിനിടയിലായിരുന്നു റസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ടും സെക്രട്ടറിയും മറ്റു ആളുകളും ഇവരുടെ 9 ഡി ഫ്ലാറ്റിലെത്തുന്നത്. ഇവരുടേ ഫ്ലാറ്റിൽ ഒരു സ്ത്രീ ഉണ്ടെന്നും അത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ലെന്നും അവർ അറിയിക്കുന്നു. എന്നാൽ തങ്ങളുടെ ഫ്ലാറ്റിൽ അങ്ങിനെയൊന്നില്ലെന്നും ഞങ്ങളല്ലാതെ മറ്റൊരാളെ കാണാനാവില്ലെന്നും ഇവർ തറപ്പിച്ചു പറയുന്നു. ഉഭയതീരുമാനപ്രകാരം അസോസിയേഷനിലെ ഒരാൾ ഇവരുടേ ഫ്ലാറ്റ് വിശദമായി പരിശോധിക്കുന്നു. എന്നാൽ ഈ അഞ്ച് സുഹൃത്തുക്കളുടെ കണക്കുകൂട്ടലിനു അപ്പുറത്തായിരുന്നു കാര്യങ്ങൾ. അവരെ ഞെട്ടിക്കുന്ന വിവരമായിരുന്നു ഫ്ലാറ്റ് പരിശോധിച്ച ആൾ വെളിപ്പെടുത്തിയത്. അതോടെ അഞ്ചുപേരും ഒരു ഊരാക്കുടുക്കിലാകുന്നു.

Runtime
115mins
റിലീസ് തിയ്യതി
വെബ്സൈറ്റ്
http://www.chettayees.com/
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by nanz on Thu, 11/29/2012 - 22:46