Director | Year | |
---|---|---|
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
നീ-ന | ലാൽ ജോസ് | 2015 |
ഒരു ഭയങ്കര കാമുകൻ | ലാൽ ജോസ് | 2017 |
വെളിപാടിന്റെ പുസ്തകം | ലാൽ ജോസ് | 2017 |
തട്ടുംപുറത്ത് അച്യുതൻ | ലാൽ ജോസ് | 2018 |
നാല്പത്തിയൊന്ന് | ലാൽ ജോസ് | 2019 |
Pagination
- Previous page
- Page 3
ലാൽ ജോസ്
സംവൃതാ സുനിലിന്റെ ആദ്യസിനിമ.
ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ(മുരളി ഗോപി) ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി. "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു.
ദളവാതെരുവിന്റെ കണ്ണിലുണ്ണിയാണ് ശിവൻ കുട്ടി. ആർക്ക് എന്ത് ആവശ്യം വന്നാലും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന അവൻ ഒരുകടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്. മെക്കാനിക്ക്, ഇലക്ട്രീഷ്യൻ തുടങ്ങി ഒട്ടു മിക്ക പണികളും ചെയ്യുന്ന ശിവൻകുട്ടിയുടെ പ്രധാന ബിസിനസ് ബ്ലാക്കിൽ സിനിമാ ടിക്കറ്റ് വിൽക്കുക എന്നതാണ്. ദളവാത്തെരുവിലെ ഗുണ്ടയാ തെളിപ്പറമ്പിൽ ഭാസ്കരൻ പോലീസ് കോണ്സ്റ്റബിൾ രാമഭദ്രനെ ആ തെരുവിലിട്ട് കുത്തി കൊലപ്പെടുത്തുന്നു. ഭാസ്കരനെ ഭയന്ന് ആരും അയാൾക്കെതിരെ സാക്ഷി പറയാൻ തയ്യാറാകുന്നില്ല. രാമഭദ്രന്റെ അമ്മ മാനസിക നില തെറ്റിയ നിലയിൽ തെരുവിലലയുന്നത് കാണുന്ന ശിവൻ കുട്ടി ഭാസ്കരനെതിരെ മൊഴി കൊടുക്കുന്നു. അതോടെ ഭാസ്കരൻ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് ജയിലിൽ ആകുന്നു.
ശിവൻ കുട്ടിയുടെ ഈ ധീരമായ പ്രവൃത്തി അയാളെ തെരുവിലെ ഹീറോയാക്കുന്നു. അയാളുടെ അഭിമുഖത്തിനായി ഒരു ചാനൽ എത്തുന്നു. ചാനലിൽ അയാളുടെ അഭിമുഖം കാണുന്ന കരിഷ്മ എന്ന പെണ്കുട്ടിക്ക് അയാളോട് താൽപര്യം തോന്നുന്നു. കാമ്പസിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ തീർക്കാനും ചോദ്യപ്പേപ്പർ മോഷ്ടിക്കാനും അവൾ ശിവൻ കുട്ടിയെ ഉപയോഗിക്കുന്നു. കരിഷ്മയുടെ താൽപര്യം ശിവൻ കുട്ടി പ്രണയമായി തെറ്റിദ്ധരിക്കുന്നു. ശിവൻകുട്ടിയുടെ മുറപ്പെണ്ണ് തങ്കിക്ക് അവനെ ഇഷ്ടമാണ്, അവൻ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. കരിഷ്മ രാഖി കെട്ടി ശിവൻ കുട്ടിയെ തന്റെ സഹോദരനാക്കുകയും കല്യാണത്തിനു ക്ഷണിക്കുകയും ചെയ്യുന്നു. കരിഷ്മയുടെ കല്യാണത്തിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ശിവൻകുട്ടി പങ്കെടുക്കുന്നു.
വർഷങ്ങൾക്ക് മുന്നേ നാടുവിട്ട ശിവൻ കുട്ടിയുടെ അച്ഛൻ മടങ്ങി വരുന്നു. അന്നേക്ക് 39 ആം ദിവസം ശിവൻ കുട്ടിയെ തേടി ഒരു ശത്രു എത്തുമെന്നും അയാളുടെ കയ്യാൽ അവനു മരണം സംഭവിക്കുമെന്നും അച്ഛൻ അവനോട് പറയുന്നു. ഒളിച്ചോടരുതെന്നും ആ ശത്രുവിനെ നേരിടണമെന്നും മുരുദേശ്വര ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണമെന്നും അച്ഛൻ അവനെ ഉപദേശിക്കുന്നു. അച്ഛൻ മടങ്ങിയതിനു ശേഷം ശിവനെ കാണുവാൻ സുഹൃത്തുക്കൾ എത്തുന്നു. കാള ഭാസ്ക്കരൻ പരോളിൽ വരാൻ പോകുന്ന വിവരം അവർ ശിവനെ അറിയിക്കുന്നു. അവനെ കൊല്ലാനാണ് ഭാസ്കരന്റെ വരവ് എന്നവർ ശിവനെ ഓർമ്മിപ്പിക്കുന്നു. അവർ മുരുദേശ്വരിലേക്ക് പോകുന്നു. ആ യാത്രയിൽ ശിവൻ തങ്കിയുമായി അടുക്കുന്നു. ദളവാ തെരുവിലെ മാരി ഭാസ്കരനെ കൊല്ലാനായി സൈപ്പർ ആന്റോ എന്നൊരു കൊലയാളിയെ ശിവനു പരിചയപ്പെടുത്തി കൊടുക്കുന്നു. തങ്കിയുടെ കല്യാണം നടത്താൻ മാമൻ ശ്രമിക്കുന്നുവെങ്കിലും തങ്കി ശിവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് തീർത്തു പറയുന്നതോടെ കല്യാണം മുടങ്ങുന്നു.ഭാസ്കരനിൽ നിന്നും ശിവനെ സംരക്ഷിക്കാമെന്ന് ഇൻസ്പെക്ടർ കപിൽ ദേവ് അവനു ഉറപ്പു കൊടുക്കുന്നു. ദളവാതെരുവിലെ അമ്പലം കൊള്ളയടിച്ച് മാരി സ്ഥലം വിടുന്നു. സൈപ്പർ ആന്റൊയെ കാണാൻ ചെല്ലുന്ന ശിവൻ, മാരി അവനെ സമർത്ഥമായി പറ്റിച്ചു എന്ന് മനസിലാക്കുന്നു. അതിനിടയിൽ ഇൻസ്പെക്ടർ കപിൽ ദേവിനു സ്ഥലം മാറ്റമുണ്ടാകുന്നു.
പൊങ്കാല ദിവസം കാള ഭാസ്കരൻ ദളവാ തെരുവിലെത്തുന്നു.എല്ലാവരും ശിവനോട് അവിടെ നിന്നും രക്ഷപ്പെടുവാൻ പറയുന്നുവെങ്കിലും ശിവൻ അത് കൂട്ടാക്കുന്നില്ല. ഭാസ്കരൻ ശിവനെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം തിരികെ തല്ലാതിരിക്കുന്ന ശിവൻ, പിന്നീട് പ്രതികരിക്കുന്നു. സംഘട്ടനത്തിനിടക്ക് ദളവാ തെരുവിൽ സ്ഥാപിചിരുന്ന വേലുത്തമ്പി ദളവയുടെ പ്രതിമ മറിഞ്ഞു വീണ് ഭാസ്കരൻ കൊല്ലപ്പെടുന്നു.