Director | Year | |
---|---|---|
പാപ്പീ അപ്പച്ചാ | മമാസ് | 2010 |
സിനിമാ കമ്പനി | മമാസ് | 2012 |
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
ഇമ്രാൻ | മമാസ് | 2018 |
മമാസ്
Director | Year | |
---|---|---|
പാപ്പീ അപ്പച്ചാ | മമാസ് | 2010 |
സിനിമാ കമ്പനി | മമാസ് | 2012 |
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
ഇമ്രാൻ | മമാസ് | 2018 |
മമാസ്
Director | Year | |
---|---|---|
പാപ്പീ അപ്പച്ചാ | മമാസ് | 2010 |
സിനിമാ കമ്പനി | മമാസ് | 2012 |
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
ഇമ്രാൻ | മമാസ് | 2018 |
മമാസ്
Director | Year | |
---|---|---|
പാപ്പീ അപ്പച്ചാ | മമാസ് | 2010 |
സിനിമാ കമ്പനി | മമാസ് | 2012 |
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
ഇമ്രാൻ | മമാസ് | 2018 |
മമാസ്
മാന്നാർമത്തായി(ഇന്നസെന്റ്)യും ഗോപാലകൃഷ്ണനും(മുകേഷ്) ബാലകൃഷ്ണനും(സായ്കുമാർ) ഉർവ്വശി തിയ്യറ്റേഴ്സ് അവസാനിപ്പിച്ച് ഉർവ്വശി ടൂർസ് & ട്രാവത്സ് എന്ന പ്രസ്ഥാനവുമായി മുന്നോട്ട് പോകുന്നു. 19 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട മഹേന്ദ്രൻ തിരിച്ചു വരുന്നതോടെ ശാന്തമായിരുന്ന അവരുടെ ജീവിതം സംഘർഷഭരിതമാകുന്നു. മുൻപ് നടന്നതുപോലെ കിഡ്നാപ്പിങ്ങും പണം കൈമാറലും വീണ്ടും സംഭവിക്കുന്നു.
എക്കാലത്തേയും മികച്ച കോമഡി ചിത്രമായ മാന്നാർ മത്തായി സ്പീക്കിങ്ങ് രണ്ടാം ഭാഗം.മത്തായിച്ചനായി ഇന്നസെന്റും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമായി മുകേഷും സായികുമാറും മടങ്ങിയെത്തുന്നു. സിനിമ കമ്പനിക്ക് ശേഷം മമാസ് സംവിധാനം ചെയുന്ന അടുത്ത ചിത്രമാണിത്. നായിക അപർണ ഗോപിനാഥ്.ഇവരെ കൂടാതെ വിജയരാഘവൻ,ജനാർദ്ദനൻ,ബിജുമേനോൻ ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്.
മാന്നാർമത്തായി(ഇന്നസെന്റ്)യും ഗോപാലകൃഷ്ണനും(മുകേഷ്) ബാലകൃഷ്ണനും(സായ്കുമാർ) ഉർവ്വശി തിയ്യറ്റേഴ്സ് അവസാനിപ്പിച്ച് ഉർവ്വശി ടൂർസ് & ട്രാവത്സ് എന്ന പ്രസ്ഥാനവുമായി മുന്നോട്ട് പോകുന്നു. 19 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട മഹേന്ദ്രൻ തിരിച്ചു വരുന്നതോടെ ശാന്തമായിരുന്ന അവരുടെ ജീവിതം സംഘർഷഭരിതമാകുന്നു. മുൻപ് നടന്നതുപോലെ കിഡ്നാപ്പിങ്ങും പണം കൈമാറലും വീണ്ടും സംഭവിക്കുന്നു.
1989ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിങ്ങ്. അതിന്റെ തുടർച്ചയായ രണ്ടാം ഭാഗമായിരുന്നു 1995ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീക്കിങ്ങ്. രണ്ടാം ഭാഗത്തിനൊരു രണ്ടാം ഭാഗവുമായാണ് മാന്നാർ മത്തായി 2 എന്ന ഈ സിനിമ.
മുൻ ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും സിദ്ധിഖ് ലാൽ ആയിരുന്നെങ്കിൽ (മാന്നാർ മത്തായിയുടെ സംവിധാനം മാണി സി കാപ്പൻ) ഈ ചിത്രത്തിനു സംവിധായകനായ ‘മമാസ്’ തന്നെ തിരക്കഥയെഴുതുന്നു.
പഴയ ചിത്രങ്ങളിലെ മാന്നാർ മത്തായി, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, മഹേന്ദ്രൻ, റാംജിറാവ്, ഗർവ്വാസീസ് ആശാൻ, ഡ്രൈവർ പൊന്നപ്പൻ എന്നീ കഥാപാത്രങ്ങളും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും ഈ ചിത്രത്തിലും തുടരുന്നു.
മുൻ ചിത്രങ്ങളിലുണ്ടായിരുന്ന എൽദോ, ഗോപാലകൃഷ്ണന്റെ അമ്മ (യഥാക്രമം കൊച്ചിൻ ഹനീഫ,സുകുമാരി) കൂടാതെ മച്ചാൻ വർഗ്ഗീസ് എന്നിവർ ഈ വർഷങ്ങൾക്കിടയിൽ അന്തരിച്ചപോയ ആർട്ടിസ്റ്റുകളാണ്.
25 വർഷം തികയുന്ന ഉർവ്വശി തിയ്യറ്റേഴ്സിനു ഒരു നാടകം ചെയ്യണമെന്നുള്ള അടങ്ങാത്ത ആഗ്രഹവുമായി ഉറങ്ങുന്ന മാന്നാർ മത്തായി ആ നാടകത്തിന്റെ ക്ലൈമാക്സ് സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. സംഭവം വിവരിക്കുന്നതോടെ ഗോപാലകൃഷ്ണനും (മുകേഷ്) ബാലകൃഷ്ണനും(സായ് കുമാർ) മത്തായിച്ചേട്ടനോട് ‘ഇനി ഇവിടെ നാടകം എന്ന് മിണ്ടിപോകരുത്’ എന്ന് താക്കീത് ചെയ്യുന്നു. നാടകം അവസാനിപ്പിച്ച് ഉർവ്വശി ടൂർസ് & ട്രാവത്സ് ബിസിനസ്സുമായി നല്ല രീതിയിൽ ജീവിക്കുകയാണ് മൂവരും. ഗോപാലകൃഷ്ണനും വിവാഹിതനായി രണ്ടു പെൺകുട്ടികളുടെ അച്ഛനായി. ഗൾഫിലായിരുന്നെങ്കിലും ചില പ്രശ്നങ്ങൾ മൂലം മക്കളെ കൂട്ടി നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യ ലക്ഷ്മി ഗൾഫിലാണ്. ഉർവ്വശി ട്രാവത്സിന്റെ പ്രധാന കാർ ഡ്രൈവറാണ് കോശി(ഷമ്മി തിലകൻ)കൂടാതെ ഇവർക്ക് ഭക്ഷണമൊരുക്കാൻ കുശിനിക്കാരനുമുണ്ട്(കലാഭവൻ നിയാസ്)
ഡ്രൈവർ കോശിയ്ക്ക് ഇംഗ്ലീഷ് അറിയാത്തതുമൂലം വിദേശ ടൂറിസ്റ്റുകളെയും കൊണ്ട് യാത്ര പോകുന്നതിനു ബുദ്ധിമുട്ടാകുന്നു. ഒരു മദാമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ഇംഗ്ലീഷ് അറിയാവുന്ന നല്ല ഒരു ഡ്രൈവറെ നിയമിക്കാൻ ടൂർ ഏജന്റ് മൂവരേയും നിർബന്ധിക്കുന്നു. അതിന്റെ പേരിൽ അവർ പത്രത്തിൽ ഒരു പരസ്യം കൊടുക്കാൻ തീരുമാനിക്കുന്നു. എന്നാൽ പരസ്യം കൊടുക്കാമെന്നേറ്റ മാന്നാർ മത്തായി ഇംഗ്ലീഷ് അറിയാവുന്ന ഡ്രൈവറെ വേണമെന്ന ആവശ്യത്തിനൊപ്പം ഒരു നാടക നടിയേയും ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്യുന്നു.
ഇന്റർവ്യൂ ദിവസം നിരവധി നാടകനടിമാർ ഇന്റർവ്യൂവിനു എത്തുന്നു. എന്നാൽ ഡ്രൈവർമാരുടേ ഇന്റർവ്യൂവിനു മൂന്നോ നാലോ പേരെ എത്തിയുള്ളു. അതിൽ നിന്നും ഉണ്ണി (ബേസിൽ ജോസഫ്) എന്ന ചെറൂപ്പക്കാരനെ ഗോപാലകൃഷ്ണനും ബാലകൃഷ്ണനും അപ്പോയ്ന്റ് ചെയ്യുന്നു.
ഇതിനിടയിൽ പത്രത്തിൽ പരസ്യം കണ്ട മറ്റൊരു ഡ്രൈവർ പൊന്നപ്പൻ (ഇന്ദ്രൻസ്) പത്രവുമായി ഗർവ്വാസീസ് ആശാന്റെ (ജനാർദ്ദനൻ) അടുത്തെത്തുന്നു. നാടക നടിയേയും പരസ്യത്തിൽ പറഞ്ഞിട്ടുണ്ടെന്നറീഞ്ഞ ആശാൻ പഴയ നടി ശകുന്തള(പ്രിയങ്ക)യുമായി മാന്നാർമത്തായിയുടേയും കൂട്ടരുടേയും അടുത്തെത്തുന്നു. എന്നാൽ താൻ ക്യാമ്പ് റിഹേഴ്സൽ തുടങ്ങിയിട്ടില്ലെന്നും തുടങ്ങുമ്പോൾ അറിയിക്കാമെന്നും പറഞ്ഞ് മത്തായിയും കൂട്ടരും അവരെ തിരിച്ചയക്കുന്നു.
അതിനിടയിൽ നിത്യ (അപർണ്ണ ഗോപിനാഥ്) എന്ന പെൺകുട്ടി ഉർവ്വശി ടൂർസ് & ട്രാവത്സിൽ വരുന്നു. ബാംഗ്ലൂരിൽ പഠിക്കുകയാണെന്നും നാടക സമിതികളേക്കുറിച്ച് പ്രൊജക്റ്റ് ചെയ്യുന്ന അവർ കൂടുതൽ വിവരങ്ങൾ മത്തായിയച്ചനിൽ നിന്നും അറിയാൻ വന്നതാണെന്നും അറിയിക്കുന്നു. നിത്യയിൽ തന്റെ പുതിയ നാടകത്തിലെ നായികയെ കണ്ട മത്തായിയച്ച അവളെ നാടകത്തിലെടുക്കാം എന്ന ഉദ്ദേശത്തിൽ പ്രൊജക്റ്റ് തീരും വരെ അവിടെ താമസിക്കാൻ അനുവാദം കൊടുക്കുന്നു. നിത്യ എന്ന സുന്ദരിയെ കണ്ടതു മുതൽ ഗോപാലകൃഷ്ണനും ബാലകൃഷ്ണനും മനം മാറുന്നു. നാടകം അവതരിപ്പിക്കാൻ മത്തായിയച്ചനെ അനുവദിക്കുന്നു.
എന്നാൽ അല്പ ദിവസത്തിനു ശേഷം നഗരത്തിൽ ഷോപ്പിങ്ങിനിറങ്ങിയ ഗോപാലകൃഷ്ണൻ പണ്ട് മരിച്ചു പോയ മഹീന്ദ്ര വർമ്മ(ബിജു മേനോൻ)യെ കണ്ടതായി വിവരം പറയുന്നു. അപകടത്തിൽ പെട്ട് മരിച്ച മഹേന്ദ്രൻ തിരിച്ചു വരില്ലെന്നും ഗോപാലകൃഷ്ണനു തോന്നിയതാകാമെന്നും മത്തായിച്ചനും ബാലകൃഷ്ജ്ണനും പറയുന്നു. എന്നാൽ അന്ന് രാത്രിയിൽ ഗോപാലകൃഷ്ണൻ മഹേന്ദ്രന്റെ നിഴൽ ജനലരികിൽ കണ്ടു നിലവിളിക്കുന്നു. ഞെട്ടിയുണർന്ന എല്ലാവരും അത് അവന്റെ തോന്നലാണെന്ന് പറഞ്ഞ് ഉറങ്ങാൻ കിടക്കുന്നു. എന്നാൽ അല്പനിമിഷത്തിനു ശേഷം മത്തായിയച്ചന്റെ നിലവിളി കേട്ടാണ് എല്ലാവരും ഞെട്ടിയെഴുന്നേൽക്കുന്നത്. മത്തായിച്ചന്റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ അരണ്ട വെളിച്ചത്തിൽ അവർക്ക് നേരെ ഇരിക്കുന്ന മനുഷ്യനെ കണ്ടപ്പോൾ മൂവരും ഞെട്ടി. 19 വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചുവെന്ന് കരുതിയ മഹേന്ദ്രവർമ്മയായിരുന്നു മത്തായിയച്ഛന്റെ മുറിയിൽ.
എക്കാലത്തേയും മികച്ച കോമഡി ചിത്രമായ മാന്നാർ മത്തായി സ്പീക്കിങ്ങ് രണ്ടാം ഭാഗം.മത്തായിച്ചനായി ഇന്നസെന്റും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമായി മുകേഷും സായികുമാറും മടങ്ങിയെത്തുന്നു. സിനിമ കമ്പനിക്ക് ശേഷം മമാസ് സംവിധാനം ചെയുന്ന അടുത്ത ചിത്രമാണിത്. നായിക അപർണ ഗോപിനാഥ്.ഇവരെ കൂടാതെ വിജയരാഘവൻ,ജനാർദ്ദനൻ,ബിജുമേനോൻ ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്.
- 1241 views