ഇന്ത്യൻ റുപ്പി

കഥാസന്ദർഭം

പണമുണ്ടാക്കാൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ കഥയാണിത്. പണത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം ഇന്ത്യൻ റൂപ്പിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

റിലീസ് തിയ്യതി
Indian Rupee
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2011
വസ്ത്രാലങ്കാരം
കഥാസന്ദർഭം

പണമുണ്ടാക്കാൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ കഥയാണിത്. പണത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം ഇന്ത്യൻ റൂപ്പിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്ടുള്ള ഏലത്തൂരിലെ പുരാതനമായ തറവാട്ടിൽ വച്ചാണ് ചിത്രീകരണം തുടങ്ങിയത്.
അവലംബം
വ്യത്യസ്തമായ ഫിലിം മാഗസിനുകൾ,ജേർണലുകൾ
അനുബന്ധ വർത്തമാനം

നല്ലൊരു ഇടവേളക്കു ശേഷം തിലകന്റെ ശക്തമായ കഥാപാത്രമെന്ന് പ്രതീക്ഷിക്കുന്നു.

പ്രാഞ്ചിയേട്ടന്റെ ആദ്യപതിപ്പെന്ന് രഞ്ജിത്ത് ഈ സിനിമയെ വിശേഷിപ്പിക്കുന്നു.

കഥാസംഗ്രഹം

കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്രോക്കര്‍മാരായ രായപ്പനും(മാമുക്കോയ)  ജോയി(ബിജു പപ്പന്‍) ക്കുമൊപ്പം ചില ചെറിയ വസ്തുക്കച്ചവടത്തിനു കൂട്ടു നിന്ന് ചെറിയ കമ്മീഷനുകള്‍ ലഭിച്ച് അതുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായിരുന്നു ജെപി എന്ന ജയപ്രകാശും (പൃഥീരാജ്) സി എച്ചും (ടിനി ടോം). കോടികള്‍ മറിയുന്ന വലിയ കച്ചവടം ചെയ്ത് അതില്‍ നിന്ന് വലിയ തുക കമ്മീഷന്‍ ലഭിച്ച് എളുപ്പം കോടീശ്വരന്മാരാകുക എന്നതാണ് ഇരുവരുടേയും ആഗ്രഹം. അമ്മ യശോദയും (സീനത്ത്) അനിയത്തി സജിതയും (മല്ലിക) അടങ്ങുന്ന ചെറുകുടുംബത്തിനോടൊപ്പം ജീവിക്കുന്ന ജെ പിക്ക് അമ്മാവന്റെ മകളായ എം ബി ബി എസ് കഴിഞ്ഞ ബീന(റീമ കല്ലിങ്കല്‍) യോട്  പ്രേമമുണ്ട്, ബീനക്കും തിരിച്ചും. കടബാദ്ധ്യതകള്‍ കഴിഞ്ഞ് പണം സമ്പാദിച്ച് ബീനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തിനു ബീനയുടേ സഹോദരന്‍ സുകുമാരന്റെ (ലാലു അലക്സ്)  സമ്മതവുമുണ്ട്. ആകസ്മികമായി അച്യുതമേനോന്‍ (തിലകന്‍) എന്നൊരു വൃദ്ധന്‍ ഒരു വസ്തു ഇടപാടുമായി ജെപിയേയും സി എച്ചിനേയും സമീപിക്കുന്നു. എന്നാല്‍ ചില സംഭവങ്ങളാല്‍ ആ വസ്തുക്കച്ചവടം നടക്കാതെ പോകുകയും അച്യുതമേനോന്‍ ജെ പിയുടേ സുഹൃത്താവുകയും ചെയ്യുന്നു. മറ്റൊരു വസ്തു ഇടപാടില്‍ അച്യുതമേനോന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം ജെ പിക്കും സി എച്ചിനും 25 ലക്ഷം രൂപ നേടിക്കൊടുക്കുന്നു. രായപ്പനുമായുള്ള മറ്റൊരു വസ്തു ഇടപാടില്‍ മറ്റൊരു പണക്കാരനായ കച്ചവടക്കാരന്‍ ഗോള്‍ഡന്‍ പാപ്പച്ചനു (ജഗതി) അഡ്വാന്‍സായി 25 ലക്ഷം രൂപ കൊടുക്കേണ്ടി വരികയും ബിസിനസ്സ് ജെപിക്കു വന്നു ചേരുകയും ചെയ്യുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വസ്തു കച്ചവടം ചെയ്ത് ഒരു കോടി രൂപ പാപ്പച്ചനു കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്ന ജെ പി വല്ലാത്തൊരു പ്രതിസന്ധിയിലാകുന്നു.

റിലീസ് തിയ്യതി
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by m3db on Sat, 07/23/2011 - 12:52