മോളി ആന്റി റോക്സ്

കഥാസന്ദർഭം

അമേരിക്കയിൽ താമസിച്ചിരുന്ന മോളി(രേവതി) എന്ന മദ്ധ്യവയസ്ക തിരികെ കേരളത്തിൽ ബാങ്കുദ്യോഗത്തിനു എത്തുന്നതും നാട്ടിലെ സാമൂഹ്യാവസ്ഥയുമായുള്ള പൊരുത്തക്കേടുകളും ഇൻകം ടാക്സ് സംബന്ധമായ കേസിൽ ഇൻകം ടാക്സ് അസി. കമ്മീഷണർ പ്രണവ് റോയ് (പൃഥീരാജ്)മായുള്ള ഈഗോ ക്ലാഷുമാണ് മുഖ്യപ്രമേയം. ഒപ്പം സാമ്യൂഹ്യ പ്രസക്തമായ പല വിഷയങ്ങളും ഇതിനോടൊപ്പം ഭാഗമാകുന്നു.

U
റിലീസ് തിയ്യതി
Molly Aunty Rocks
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

അമേരിക്കയിൽ താമസിച്ചിരുന്ന മോളി(രേവതി) എന്ന മദ്ധ്യവയസ്ക തിരികെ കേരളത്തിൽ ബാങ്കുദ്യോഗത്തിനു എത്തുന്നതും നാട്ടിലെ സാമൂഹ്യാവസ്ഥയുമായുള്ള പൊരുത്തക്കേടുകളും ഇൻകം ടാക്സ് സംബന്ധമായ കേസിൽ ഇൻകം ടാക്സ് അസി. കമ്മീഷണർ പ്രണവ് റോയ് (പൃഥീരാജ്)മായുള്ള ഈഗോ ക്ലാഷുമാണ് മുഖ്യപ്രമേയം. ഒപ്പം സാമ്യൂഹ്യ പ്രസക്തമായ പല വിഷയങ്ങളും ഇതിനോടൊപ്പം ഭാഗമാകുന്നു.

Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പാലക്കാടും പരിസരവും.
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

സംവിധായകൻ രഞ്ജിത് ശങ്കറിന്റെ മൂന്നാമത്തെ സിനിമ.

നടിയും സംവിധായികയുമായ രേവതി മുഖ്യകഥാപാത്രമായി അഭിനയിക്കുന്നു. (നായികാപ്രാധാന്യമുള്ള സിനിമ കൂടിയാണ്)

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഭർത്താവ് ബെന്നിച്ചനോടും (ലാലു അലക്സ്) മക്കളുമോടൊപ്പം താമസമായിരുന്ന മോളി ( രേവതി) എന്ന മദ്ധ്യവയസ്ക കേരളത്തിലെ പാലക്കാട് ചിറ്റിലഞ്ചേരിയിൽ ബാങ്ക് ഉദ്യോഗത്തിനു തിരികെയെത്തിയതാണ്. ആത്മാർത്ഥത കൊണ്ടും സമയ നിഷ്ഠ കൊണ്ടും, സത്യസന്ധത കൊണ്ടുമൊക്കെ  ബാങ്കിൽ സഹപ്രവർത്തകരുടെ പ്രശംസനേടിയ മോളി പലർക്കും മോളി ആന്റിയാണ്. അമേരിക്കയിൽ ജീവിച്ചതിനാലും വളരെ സ്ട്രെയ്റ്റ് ഫോർവേഡായതിനാലും മോളി ആന്റിയ്ക്ക് നാട്ടിലെ അവസ്ഥകളുമായി പൊരുത്തപ്പെടാനാവുന്നില്ല. വാടക വീട്ടുടമസ്ഥനുമായി ചെറിയ അലോസരം മൂലം മോളി ആന്റി തന്റെ സുഹൃത്തായ ദന്തഡോക്ടർ രവി(കൃഷ്ണക്കുമാർ)യും ഭാര്യ ഉഷയും (ലക്ഷ്മിപ്രിയ) താമസിക്കുന്നതിന്റെ എതിരേ ഒരു വീടെടുത്ത് താമസിക്കുന്നു. മോളി ആന്റിയുടെ ഭർത്താവ് ബെന്നിച്ചൻ തന്റെ രണ്ടു പെൺ മക്കളോടൊപ്പം അമേരിക്കയിൽ തന്നെയാണ്. മോളി ആന്റിയുടേ പല രീതികളും ബെന്നിച്ചന്റെ അമ്മച്ചിക്കും (കെ പി ഏ സി ലളിത) സഹോദരൻ സണ്ണിച്ചനും (രാജേഷ് ഹെബ്ബാർ) കുടൂംബത്തിനും ഇഷ്ടപ്പെടുന്നില്ല. എങ്കിലും തന്റെ ജീവിതത്തിൽ തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ മോളി ആന്റി സ്വയം തീരുമാനിക്കുകയും അങ്ങിനെ ജീവിക്കുകയും ചെയ്യുന്നു.

നാട്ടിൽ തനിക്കും ഭർത്താവിനും ഉണ്ടായിരുന്ന കുറച്ച് സ്ഥലം വിൽക്കുന്നത് ബെന്നിച്ചന്റെ അമ്മച്ചിക്കും സഹോദരനും ഇഷ്ടപ്പെടുന്നില്ല. എങ്കിലും മോളി ആന്റി അത് വില്പന നടത്തി പണം സ്വരൂപിക്കുന്നു. ബാങ്കിൽ നിന്ന് വി ആർ എസ് എടുത്ത് തിരികെ അമേരിക്കയിലേക്ക് പോകാനൊരുങ്ങുന്ന മോളി ആന്റിക്ക് ഇൻകം ടാക്സിൽ നിന്നൊരു രജിസ്റ്റർ കത്ത് ലഭിക്കുന്നു. തന്റെ വരുമാനത്തിൽ നിന്ന് സർക്കാരിനു കൊടുക്കാനുള്ള മുപ്പതിനായിരം ടാക്സ് ഉടനെ അടച്ചു തീർക്കണമെന്നായിരുന്നു ഉള്ളടക്കം. അതിൽ പക്ഷെ തെറ്റുണ്ടെന്നും താൻ അങ്ങിനെ ഒരു ബാദ്ധ്യതയുള്ള ആളല്ല എന്ന വിശ്വാസം കൊണ്ട് മോളി ആന്റി അതിന്റെ വിശദാംശങ്ങൾക്കു വേണ്ടി ഇൻ കം ടാക്സ് ഓഫീസുമായി ബന്ധപ്പെടുന്നു. പക്ഷെ ഓഫീസിൽ നിന്ന് വളരെ മോശമായ പ്രതികരണവും പെരുമാറ്റവുമാണ് മോളി ആന്റിക്ക് ലഭിച്ചത്. അതിനെത്തുടർന്ന് ഒരു സ്റ്റാഫുമായി പോലീസ് കേസ് വരെ ഉണ്ടാകുന്നു. ഇതിനിടയിൽ ഇൻ കം ടാക്സ് ഓഫീസിൽ നിന്ന് മറ്റൊരു കത്ത് വരികയും ടാക്സ് ഇനത്തിൽ പത്ത് ലക്ഷത്തോളം രൂപ സർക്കാരിനു കൊടുക്കണമെന്നായിരുന്നു പുതിയ നിർദ്ദേശം. കൈക്കൂലി കൊടുക്കാതെ നിയമപരമായി ഏറ്റുമുട്ടാൻ തന്നെയായിരുന്നു മോളി ആന്റിയുടേ ഉദ്ദേശം. അതിനു വേണ്ടി ഇൻ കം ടാക്സ്  അസിസ്റ്റന്റ് കമ്മീഷണറെ കാണണമെന്നുള്ള വാശിയിൽ അവർ ഒരു ദിവസം അസി. കമ്മീഷണർ പ്രണവ് റോയി(പൃഥീരാജ്)യെ കാണുന്നു. പക്ഷെ അവരിൽ നിന്നും നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത് എന്നു മാത്രമല്ല മോളി ആന്റിക്കെതിരെയുള്ള ഡിപ്പാർട്ട്മെന്റ് നീക്കത്തിനു അനുകൂലമായ നടപടിയാണ് പ്രണവ് റോയ് സ്വീകരിച്ചത്. ഇത് മോളി ആന്റിയേയും പ്രണവ് റോയിയേയും ബദ്ധശത്രുക്കളാക്കുന്നു.

പിന്നീട് ഈ കേസിൽ നിന്നും മുക്തമാകാനുള്ള മോളി ആന്റിയുടേ ശ്രമങ്ങളാണ് തുടർന്നുള്ള സിനിമ.

റിലീസ് തിയ്യതി
Submitted by Achinthya on Fri, 09/14/2012 - 13:14