ഗാന്ധർവ്വം

U
റിലീസ് തിയ്യതി
അതിഥി താരം
Gandharvam
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1993
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Associate Director
വസ്ത്രാലങ്കാരം
അതിഥി താരം
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ചെന്നൈ
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
ചമയം
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
  • നിർമ്മാതാവ് സുരേഷ് ബാലാജി മോഹൻ ലാലിന്റെ ഭാര്യാ സഹോദരനാണു.
  • കാഞ്ചന്റെ ഒരേ ഒരു മലയാള ചിത്രം ഇതാണു.
  • തമിഴ് നടൻ വിജയകുമാറിന്റെ ആദ്യ മലയാള ചിത്രം
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സാംസ്  ഗ്രാരേജിന്റെ നടത്തിപ്പുകാരനും പ്രധാന മെക്കാനിക്കുമാണ് സാം അലക്സാണ്ടർ. സ്വന്തമായി നാടകങ്ങൾ എഴുതുവാനും സംവിധാനം ചെയ്യുവാനുമുള്ള ഒരു അഭിനിവേശം സാമിനുണ്ട്, അത് പാരമ്പര്യമായി ലഭിച്ചതുമാണ്. കാളിദാസന്റെ ശാകുന്തളത്തെ ആധാരമാക്കിയുള്ള ഒരു നാടകം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം.പക്ഷേ അതിനിടയിൽ ശകുന്തളയായി അഭിനയിക്കാനിരുന്ന കൊട്ടാരക്ക കോമളം എന്ന നടി നാടകത്തിലെ ദുർവ്വാസാവ് കൃഷ്ണൻകുട്ടിയുമായി ഒളിച്ചോടുന്നു. കോമളത്തിനു പകരക്കാരിയായ ഒരു നടിയെ കണ്ടെത്താൻ പെട്ടെന്ന് സാമിനും കൂട്ടർക്കും കഴിയുന്നില്ല. അങ്ങനെയിരിക്കെ അവിചാരിതമായി സാം ശ്രീദേവി മേനോനെ കണ്ടുമുട്ടുന്നു. അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സാം അവളുടെ പിന്നാലെ നടക്കുന്നു. ആദ്യമൊക്കെ  സാമിനെ ഒഴിവാക്കാൻ ശ്രമിക്കുന്ന അവൾ, പിന്നീട് സാമിന്റെ നാടകത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുന്നു. നാടകം കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ശ്രീദേവിയുടെ സഹോദരൻ വിഷ്ണു മേനോനും ഐ ജി രവീന്ദ്രൻ നായരും ചേർന്ന് തടയുന്നു. രവീന്ദ്രൻ നായർക്ക് തന്റെ മകനെ കൊണ്ട് ശ്രീദേവിയെ വിവാഹം  നിഗൂഢമായ ഒരുദ്ദേശ്യം ഉണ്ട്. രവീന്ദ്രൻ നായരുടെ സഹായത്തോടെ, സാമിനെ പോലീസിനെ കൊണ്ട് തള്ളിച്ചതക്കുന്നു. പുറത്തിറങ്ങുന്ന സാം, ശ്രീദേവിയേയും കൊണ്ട് ഒളിച്ചോടുന്നു. കുറച്ച് ദിവസം അവർ ഒളിച്ച് കഴിയുന്നുവെങ്കിലും വീണ്ടും വിഷ്ണു മേനോൻ അവരെ കണ്ടുപിടിക്കുന്നു. ശ്രീദേവിയെ തട്ടിക്കൊണ്ടു പോയി എന്നാ കുറ്റം ചാർത്തി സാമിനെ ജയിലിൽ അടക്കുന്നു. ജയിലിൽ വച്ച ശ്രീദേവി ഗർഭിണിയാണെന്ന് സാം അറിയുന്നു. മേനോനും വിഷ്ണുവും അവളെ ദൂരെ ഒരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുന്നു. കുട്ടി ജനിക്കുന്നതോടെ അവരുടെ മനോഭാവത്തിൽ മാറ്റം വരുന്നു. ആ കുട്ടിയെ തങ്ങളുടെ അടുത്ത അവകാശിയായി അവർ കാണുന്നു. അതോടെ രവീന്ദ്രൻ നായരും മേനോന്റെ സുഹൃത്തും അവർക്കെതിരെ തിരിയുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

രവീന്ദ്രൻ നായരും രാജ് കുമാറും ചേർന്ന് ആ കുട്ടിയെ തട്ടിയെടുക്കുന്നു. അവരുടെ പ്ലാനുകൾ മനസ്സിലാക്കുന്ന വിഷ്ണു മേനോൻ അവരെ തടയാൻ ശ്രമിക്കുന്നു. ജയിൽ മോചിതനാവുന്ന സാം ശ്രീദേവിയുടെ വീട്ടില് എത്തുമ്പോൾ, രാജ്കുമാറിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനായി അവൾ ആത്മഹത്യക്ക് ശ്രമിക്കുന്നത് കാണുകയും അവളെ രക്ഷിക്കുകയും ചെയ്യുന്നു. അതിനു ശേഷം രാജ് കുമാറിന്റെ കയ്യിൽ നിന്നും കുട്ടിയെ ഒരു പോരാട്ടത്തിനൊടുവിൽ അയാൾ രക്ഷിക്കുന്നു. സാമും ശ്രീദേവിയും ഒന്നാകുന്നു.

റീ-റെക്കോഡിങ്
റിലീസ് തിയ്യതി
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by Vinayan on Sat, 02/14/2009 - 23:13