Director | Year | |
---|---|---|
അഭിയുടെ കഥ അനുവിന്റേയും | ബി ആർ വിജയലക്ഷ്മി | 2018 |
ബി ആർ വിജയലക്ഷ്മി
Director | Year | |
---|---|---|
അഭിയുടെ കഥ അനുവിന്റേയും | ബി ആർ വിജയലക്ഷ്മി | 2018 |
ബി ആർ വിജയലക്ഷ്മി
Director | Year | |
---|---|---|
നരി | ബാബു പള്ളാശ്ശേരി | 2019 |
ബാബു പള്ളാശ്ശേരി
Director | Year | |
---|---|---|
പുതുക്കോട്ടയിലെ പുതുമണവാളൻ | റാഫി മെക്കാർട്ടിൻ | 1995 |
സൂപ്പർമാൻ | റാഫി മെക്കാർട്ടിൻ | 1997 |
പഞ്ചാബി ഹൗസ് | റാഫി മെക്കാർട്ടിൻ | 1998 |
സത്യം ശിവം സുന്ദരം | റാഫി മെക്കാർട്ടിൻ | 2000 |
തെങ്കാശിപ്പട്ടണം | റാഫി മെക്കാർട്ടിൻ | 2000 |
ചതിക്കാത്ത ചന്തു | റാഫി മെക്കാർട്ടിൻ | 2004 |
പാണ്ടിപ്പട | റാഫി മെക്കാർട്ടിൻ | 2005 |
ഹലോ | റാഫി മെക്കാർട്ടിൻ | 2007 |
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി മെക്കാർട്ടിൻ | 2009 |
ചൈനാ ടൌൺ | റാഫി മെക്കാർട്ടിൻ | 2011 |
റാഫി മെക്കാർട്ടിൻ
Director | Year | |
---|---|---|
വ്യൂഹം | സംഗീത് ശിവൻ | 1990 |
ഡാഡി | സംഗീത് ശിവൻ | 1992 |
യോദ്ധാ | സംഗീത് ശിവൻ | 1992 |
ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 |
ജോണി | സംഗീത് ശിവൻ | 1993 |
നിർണ്ണയം | സംഗീത് ശിവൻ | 1995 |
സ്നേഹപൂർവ്വം അന്ന | സംഗീത് ശിവൻ | 2000 |
സംഗീത് ശിവൻ
- അരവിന്ദ് സ്വാമിയുടെ ആദ്യ മലയാള ചിത്രം
- മാസ്റ്റർ ശരണിന്റെ ആദ്യ ചിത്രം
- തമിഴ് ഛായാഗ്രാഹിക ബി ആർ വിജയലക്ഷ്മി ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി.
സ്ഥലം സർക്കിൾ ഇൻസ്പെക്ടർ ആയി സ്ഥലം മാറി വരുന്ന ആനന്ദ് ആദ്യം പരിചയപ്പെടുന്നത് അമ്മുവിനേയും വിനുവിനേയുമാണ്. മഹാ കുസൃതികളായ അവർ നാട്ടുകാർക്ക് എന്നും തലവേദനയാണ്. ആനന്ദിനെ അവർ വട്ടം കറക്കുന്നു. ഒടുവിൽ വിനുവിന്റെ രക്ഷകർത്താവായ ഫാദർ റൊബേരോ ഇടപെടുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ആനന്ദിന് അമ്മുവിനെ, കുടിയനും പെണ്ണുപിടിയനുമായ അമ്മാവനിൽ നിന്നും രക്ഷിച്ച് കൂടെ താമസിപ്പിക്കേണ്ടി വരുന്നു. അനാഥനായി വളർന്ന ആനന്ദ്, വിനുവിനെ മകനായി ഏറ്റെടുക്കാൻ തയ്യാറാകുന്നു. ഫാദർ അത് സമ്മതിക്കുന്നു. അതേ സമയം, രണ്ടു പേരെ കൊലപ്പെടുത്തിയ കുറ്റത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ട വിനുവിന്റെ അച്ഛൻ, ആന്റണി അവനെ കാണാനായി എത്തുന്നു. ഫാദർ അയാളെ മടക്കി അയക്കാൻ ശ്രമിക്കുകയും ആനന്ദിന്റെയടുത്തു നിന്നും വിവരങ്ങളെല്ലാം മറച്ച് വയ്ക്കുകയും ചെയ്യുന്നു. ആന്റണിയെ പിടിക്കാനുള്ള ഉത്തരവാദിത്വം ആനന്ദിൽ നിക്ഷിപ്തമാകുന്നു.
വിനുവിന്റെ അച്ഛനാണ് ആന്റണി എന്ന് ആനന്ദിന് മനസ്സിലാകുന്നു. ഫാദർ ആന്റണിയെ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും ആനന്ദ് അവിടെയെത്തി ആന്റണിയെ കീഴ്പ്പെടുത്തുന്നു. എന്നാൽ ആന്റണിയുടെ അപേക്ഷക്ക് മുന്നിൽ ആനന്ദ് തളരുന്നു. വിനുവിനൊപ്പം ഒരു ദിവസം കഴിയാൻ അയാളെ ആനന്ദ് അനുവദിക്കുന്നു. ആന്റണിയാണ് വിനുവിന്റെ അച്ഛൻ എന്ന് വിനുവിനോട് പറയരുത് എന്ന വ്യവസ്ഥയിലാണ് ആനന്ദ് അതിനു സമ്മതിക്കുന്നത്, എന്നാൽ ആരും പറയാതെ തന്നെ വിനു അത് മനസിലാക്കുന്നു. ഒടുവിൽ ആന്റണി തൂക്കുമരത്തിലേക്ക് യാത്രയാകുന്നു.