കോമഡി/റോമാൻസ്

വെള്ളിമൂങ്ങ

Title in English
Vellimoonga

സിനിമ കമ്പനി, ഭാര്യ അത്ര പോര തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ജിബു ജേക്കബ്, ബിജു മേനോനെ നായക കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളിമൂങ്ങ. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഭാവന മീഡിയ വിഷന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത് 'തിലകം ,ക്രേസി ഗോപാലൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ ശശിധരന്‍ ഉള്ളാട്ടിലാണ്. കഥ, തിരക്കഥ, സംഭാഷണം ജോജി തോമസിന്റെതാണ്. ബിജു മേനോനെ കൂടാതെ അജു വര്‍ഗീസ്‌, ടിനി ടോം, കെ പി എ സി ലളിത, അസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 1983 എന്ന ചിത്രത്തിലൂടെ സുപരിചിതയായ നിക്കി ഗല്‍രാനിയാണ് നായിക.

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
Runtime
130mins
സർട്ടിഫിക്കറ്റ്
Executive Producers
കഥാസന്ദർഭം

കാഞ്ഞിരപ്പിള്ളിയില്‍ നിന്നും വടക്കേമലബാറിലേക്ക്‌ കുടിയേറിയ കര്‍ഷകകുടുംബങ്ങളുടെ കഥ പറയുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായ 42 വയസായ അവിവാഹിതൻ സി.പി മാമച്ചനെന്ന യുവരാഷ്‌ട്രീയക്കാരന്റെ വേഷത്തിലാണ്‌ ബിജു മേനോന്‍ എത്തുന്നത്‌. സിനിമയില്‍ രാഷ്‌ട്രീയം ചര്‍ച്ചെചയ്യുന്നില്ല. മാമച്ചന്‍ ധരിച്ച ഖദറിന്റെ കഥയാണിത്‌. രാഷ്‌ട്രീയ സ്വപ്‌നങ്ങളുടെയും വിവാഹ സ്വപ്‌നങ്ങളുടേയും കഥ ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ്‌ അവതരിപ്പിക്കുന്നത്.

കഥാസംഗ്രഹം

സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു കാഞ്ഞിരപ്പള്ളിക്കാരൻ സി പി അഥവാ ചെറിയാൻ പകലോമറ്റം, രാഷ്ട്രീയത്തെ സേവനമായി കണ്ടിരുന്ന അയാൾ രാഷ്ട്രീയത്തിന്റെ പേരിൽ തനിക്ക് ലഭിച്ച സമ്പത്ത് മുഴുവൻ വിറ്റു തുലച്ചു. ഒടുവിൽ കടം കയറിയപ്പോൾ ബാക്കിയുണ്ടായിരുന്ന സ്വത്ത് വിറ്റ്‌ കടം വീട്ടി മലബാറിലേക്ക് കുടിയേറി. അവിടെ സമാധാനപരമായ ഒരു ജീവിതം സിപിയുടെ ഭാര്യയും മക്കളും ആഗ്രഹിച്ചുവെങ്കിലും, സി പി വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഒടുവിൽ മരണക്കിടക്കയിൽ തന്റെ കടങ്ങളും കുടുംബത്തെയും മൂത്ത മകനായ മാമച്ചനെ ഏൽപ്പിച്ച് സി പി ഈ ലോകം വിട്ടു പോയി. അതോടെ ഖദറിനെയും രാഷ്ട്രീയത്തെയും വെറുത്ത മാമച്ചൻ, തന്റെ കുടുംബത്തിനായി നന്നായി അധ്വാനിച്ചു. ഒരിക്കൽ അലക്കി തേച്ച ഷർട്ടില്ലാത്തതിനാൽ, അപ്പന്റെ ഖദറുമിട്ട് പുറത്തിറങ്ങിയ മമാച്ചനു തന്റെ പരിചയക്കാരന് വേണ്ടി പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. അന്നാണ് രാഷ്ട്രീയക്കാർക്ക് ജനങ്ങളും പോലീസും നൽകുന്ന ബഹുമാനം മാമച്ചൻ മനസ്സിലാക്കുന്നത്. അതോടെ മാമച്ചൻ രാഷ്ട്രീയത്തിലേക്കിറങ്ങി. കേരളത്തിലെ പാർട്ടികളിൽ പ്രവർത്തിച്ചാൽ ഒരു വാർഡ്‌ മെമ്പർ പോലുമാകാൻ കഴിയില്ല എന്ന് മനസ്സിലാക്കുന്ന മാമച്ചൻ, ആ സമയം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ഡി.എൻ.സി എന്ന ഉത്തരേന്ത്യൻ പാർട്ടിയിൽ ചേർന്നു യൂത്ത് വിങ്ങ് അഖിലേന്ത്യ സെക്രട്ടറിയായി മാറി, പാർട്ടിയുടെ നേതാവ് ആനന്ദ്‌ ശർമ്മ കണ്‍കണ്ട ദൈവവും.

ദേശീയ നേതാവായി മാമച്ചൻ നാട്ടിൽ ഞെളിഞ്ഞു നടക്കുന്നുണ്ടെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും അയാളെ വലിയ വിലയൊന്നും ഇല്ല. കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന പല പദ്ധതികളുടേയും പിതൃത്വം ചുളുവിൽ അടിച്ചു മാറ്റുന്ന മാമച്ചനെ നാട്ടിലെ രാഷ്ട്രീയക്കാർക്കും ചതുർത്ഥിയാണ്. പലപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ഷെർലിയും വൈസ് പ്രസിഡന്റ് ജോസും ചേർന്ന് മാമാച്ചനിട്ട് പാരകൾ പണിയുമെങ്കിലും അതെല്ലാം ബൂമറാങ്ങ് പോലെ അവര്ക്ക് നേരെ തിരിച്ചു വരികയാണ് പതിവ്. ഭാഗം വെപ്പ് നടത്താത്തതിനാൽ തന്റെ അനുജൻ മത്തായിച്ചനുമായും അല്പം അസ്വാരസ്യത്തിലാണ് മാമച്ചൻ. രാഷ്ട്രീയ പ്രവർത്തനത്തിനും കുടുംബത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിനുമിടയിൽ മാമച്ചൻ പെണ്ണു കെട്ടിയില്ല. വയസ്സ് 42 ആയെങ്കിലും, പ്രായക്കൂടുതൽ പറഞ്ഞു കൊണ്ടു വന്ന പല ആലോചനകളും മാമച്ചൻ മുടക്കിയിരുന്നു. ആ സമയത്താണ് പള്ളിയിൽ വച്ച് മാമച്ചൻ ഡൽഹിയിൽ നഴ്സായ ലിസയെ കാണുന്നു. തന്റെ സുഹൃത്ത് പാച്ചൻ വഴി മാമച്ചൻ അവളെ കല്യാണം ആലോചിക്കുന്നു. എന്നാൽ പെണ്ണ് കാണലിനു ചെല്ലുമ്പോഴാണ് തന്റെ കൂടെ സ്കൂളിൽ പഠിച്ച മോളിക്കുട്ടിയുടേയും താൻ ചെറുപ്പത്തിൽ വഴക്കിട്ട വറീതിന്റെയും മകളാണ് ലിസ എന്ന് മാമച്ചൻ മനസ്സിലാക്കുന്നത്. വറീത് അവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്നു. ഈ വിവരം നാട്ടിൽ പാട്ടാകുന്നു. ലിസയെ കണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന മാമച്ചനോട് തന്റെ പിറകെ നടക്കേണ്ട എന്ന് ലിസ പറയുന്നു. അതിനിടയിൽ അവിടെയെത്തുന്ന വറീത് മാമച്ചനുമായി വഴക്കിടുന്നു. വർഷങ്ങൾക്ക് മുന്നേ നാടു വിട്ടു പോയ ചാർലി ആ സമയത്താണ് നാട്ടിലേക്ക് തിരികെയെത്തുന്നത്. പണക്കാരനായി മടങ്ങിയെത്തിയ അയാളുടെ പ്രധാന സുഹൃത്തുക്കൾ ജോസും കൂട്ടരുമായിരുന്നു. മാമച്ചനു ലിസയെ ഇഷ്ടമാണെന്നു മനസ്സിലാക്കുന്ന ജോസ്, ചാർലിയെ ലിസക്ക് വേണ്ടി ആലോചിക്കുന്നു. മാമച്ചനോടുള്ള ദേഷ്യത്തിൽ വറീത് അതിനു സമ്മതിക്കുന്നു. കല്യാണം ഉറപ്പിച്ച ശേഷം ലിസ ഡൽഹിയിലേക്ക് ജോലിക്കായി മടങ്ങുന്നു. 

അതേ സമയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. അതോടെ ഏതെങ്കിലും ഒരു മുന്നണിയിൽ കയറി പറ്റാനായി മാമച്ചന്റെ പാർട്ടി ശ്രമം തുടങ്ങുന്നു. അതിനായി ഡൽഹിയിൽ പോകുന്ന മാമച്ചൻ ലിസയെയും കാണുന്നു. തനിക്ക് മാമച്ചനോട് ദേഷ്യം ഒന്നും ഇല്ല എന്നും അപ്പൻ സമ്മതിക്കാതെ കല്യാണം നടക്കില്ല എന്നും ലിസ പറയുന്നു. കേരളത്തിലെ ഒരു പാർട്ടിയിൽ ഡി എൻ സിക്ക് കയറി പറ്റുന്നു. തിരികെ നാട്ടിലെത്തുന്ന മാമച്ചനെയും പാർട്ടി പ്രസിഡന്റ് ഗോപിയും ആനന്ദ് ശർമ്മയുടെ പി എ സ്വാമി വന്നു കാണുന്നു. ഗോപിയെ കേരളത്തിൽ മത്സരിപ്പിക്കാനും മാമച്ചനെ കേന്ദ്രത്തിൽ ഒരു സഹമന്ത്രിയാക്കാനുമാണ് പാർട്ടിയുടെ പദ്ധതി എന്ന് സ്വാമി പറയുന്നു. മാമ്മച്ചൻ കേന്ദ്രമന്ത്രിയാകും എന്ന് കാണുന്ന ഗോപി, മാമച്ചന്റെ നിയോജക മണ്ഡലം മത്സരിക്കാനായി മുന്നണിയിൽ നിന്നും ചോദിച്ചു വാങ്ങുകയും മാമച്ചനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയുന്നു.ഗോപിയുടെ നീക്കം മനസ്സിലാക്കുന്ന മാമച്ചൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിയാൻ നോക്കുന്നു. പക്ഷേ ഗോപി പിടി മുറുക്കുന്നതോടെ മാമച്ചൻ സ്ഥാനാർത്ഥിയാകുന്നു. നാട്ടിലെ തന്റെ ജനപിന്തുണ അറിയാവുന്ന മാമച്ചൻ താൻ തോൽക്കും എന്ന് ഉറപ്പിക്കുന്നു. മാമച്ചൻ ചേർന്നത് ജോസിന്റെ പാർട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിയിലായത് ജോസിനൊരു അടിയാകുന്നു. താൻ മാമച്ചനു വേണ്ടി പ്രചരണത്തിനു ഇറങ്ങില്ല എന്ന് ജോസ് പറയുന്നുവെങ്കിലും ഗോപി ജോസിനെ കണ്ട് മാമച്ചൻ കേന്ദ്രമന്ത്രിയാകുമെന്ന് പറയുന്നതോടെ അതൊഴിവാക്കാനായി മാമച്ചനെ ജയിപ്പിക്കുവാൻ ജോസ് കളത്തിലിറങ്ങുന്നു. പാച്ചൻ മാമച്ചന്റെ വോട്ട് പരമാവധി കുറയ്ക്കാനായി പ്രവർത്തിക്കുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ഏറെക്കാലത്തിനു ശേഷം ബിജുമേനോന്‍ നായക വേഷം ചെയ്യുന്നചിത്രമാണ്‌ 'വെള്ളിമൂങ്ങ'.
  • പ്രശസ്ത ക്യാമറാമാന്‍ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
  • ചിത്രത്തെ പരിചയപ്പെടുത്തുന്നത് സംവിധായകൻ ലാൽ ജോസാണ്‌.
നിർമ്മാണ നിർവ്വഹണം
Editing
കഥാവസാനം എന്തു സംഭവിച്ചു?

തെരഞ്ഞെടുപ്പ ഫലം വരുമ്പോൾ മാമച്ചൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്നു. പാച്ചൻ നിരാശനാകുന്നു, പക്ഷേ ഇതിന്റെ പിറകിൽ മാമച്ചന്റെ കുതന്ത്രമായിരുന്നു എന്ന് പാച്ചൻ അറിയുന്നത് ഫലം വന്നതിനു ശേഷം മാത്രമായിരുന്നു. കേന്ദ്രമന്ത്രിയാകുമെന്ന് മാമച്ചൻ സ്വാമിയെ കൊണ്ട് കള്ളം പറയിച്ചതായിരുന്നു. അതറിഞ്ഞാൽ തിരഞ്ഞെടുപ്പിൽ പാര വയ്ക്കുമെന്ന് ഉറപ്പായിരുന്ന ഗോപിയും ജോസും തനിക്ക് വേണ്ടി പ്രവർത്തിച്ച് തന്നെ  വിജയിപ്പിക്കും എന്ന കണക്കു കൂട്ടലായിരുന്നു മാമച്ചന്. മാമച്ചന്റെ പിന്തുണയില്ലാതെ മുന്നണിക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയില്ല എന്നൊരു അവസ്ഥയിലെത്തുമ്പോൾ മാമച്ചൻ മന്ത്രിയാകും എന്നൊരു അഭ്യൂഹം പരക്കുന്നു. ലിസയുടെയും ചാർലിയുടേയും മനസമ്മത ദിവസം വരുന്നു. എന്നാൽ ചാർലിയെ കാണാതാകുന്നതോടെ ആ കല്യാണം മുടങ്ങുന്നു. എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി മാമച്ചനെ കൊണ്ട് ലിസയെ കല്യാണം കഴിപ്പിക്കാൻ വറീത് തീരുമാനിക്കുന്നു. അവരുടെ കല്യാണം നടക്കുന്നു. റവന്യൂവിൽ നോട്ടമിട്ടിരുന്ന മാമച്ചൻ  സ്പോർട്സ് മന്ത്രിയാകാനുള്ള ക്ഷണം നിരസിക്കുന്നു. മാമച്ചൻ ലിസയുമൊന്നിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നുവെങ്കിലും ചാർലി അവരെ വഴിയിൽ തടയുന്നു. ചാർലിയുടെ വരവ് ലിസയെ ഭയപ്പെടുത്തുന്നു. എന്നാൽ ചാർലി അല്ലെന്നും ജോസൂട്ടിയാണെന്നും താൻ മാമച്ചന്റെ സുഹൃത്താണെന്നും അയാൾ പറഞ്ഞിട്ടാണ് താനീ നാടകമൊക്കെ കളിച്ചതെന്നും അയാൾ പറയുന്നു. മാമച്ചനോട് ലിസക്ക് ദേഷ്യം തോന്നുന്നുവെങ്കിലും അയാളുടെ സ്നേഹം മനസ്സിലാക്കുന്ന അവൾ അയാളോട് ക്ഷമിക്കുന്നു. മാമച്ചൻ മന്ത്രിയാകുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴ, ഉപ്പുകുന്ന്
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Tue, 09/16/2014 - 13:51