കോമഡി ത്രില്ലർ

ആമയും മുയലും

Title in English
Amayum muyalum malayalam movie

ഗീതാഞ്ജലിക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമയും മുയലും. ജയസൂര്യ, പിയ ബാജ്പയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ നെടുമുടിവേണു ,കൊച്ചുപ്രേമൻ,ഹരിശ്രീ അശോകൻ ,ഇടവേള ബാബു,ഇന്നസെന്റ് ,സുകന്യ ,നന്ദുലാൽ തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ജെയ്സണ്‍ പുലിക്കോട്ടിൽ  ആണ് ചിത്രം നിർമ്മിയ്ക്കുന്നത്

Amayum muyalum movie poster

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/AamayumMuyalum
കഥാസന്ദർഭം

ഗൗളിപ്പാടി എന്ന സാങ്കല്‌പിക ഗ്രാമത്തിന്‍റെ പശ്‌ചാത്തലത്തിലൂടെയാണ്‌ ആമയും മുയലും ഒരുക്കുന്നത്‌
കാശിനാഥനായി നെടുമുടിയും, നല്ലവനായി ഇന്നസെന്റും, കല്ലുവായി ജയസൂര്യയും, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂര്‍മബുദ്ധിക്കാരായ ആളുകളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്‍സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥയെന്ന് സംവിധായകൻ പ്രിയദര്‍ശന്‍. 

അനുബന്ധ വർത്തമാനം
  • ഹിന്ദിയില്‍ റീമേക്കുകള്‍ മാത്രം ചെയ്തിരുന്ന പ്രിയദര്‍ശന്റെ ആദ്യ ഒറിജിനല്‍ ഹിന്ദി ചിത്രമായ മലമാല്‍ വീക്ക് ലിയുടെ മലയാള രൂപാന്തരമാണ് ആമയും മുയലും.
  • പ്രിയദര്‍ശന്‍ ആദ്യമായി ജയസൂര്യയെ നായകനാക്കി ചെയ്യുന്ന സിനിമ
  • ചിത്രത്തിൽ പ്രിയദർശനും ഒരു ഗാനം രചിച്ചിട്ടുണ്ട്.
  • വെട്ടം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ നായിക ഭാവന പാനി ഈ സിനിമയില്‍ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 11/30/2014 - 12:04

ഇവൻ മര്യാദരാമൻ

Title in English
Ivan maryadaraman malayalam movie

ഉദയ് കൃഷ്ണ ,സിബി കെ തോമസിന്റെ തിരക്കഥയിൽ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം ഇവൻ 'മര്യാദരാമൻ'. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് ,നിക്കി ഗൽറാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു.

Ivan maryadaraman poster

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/IvanMaryadaramanpage
കഥാസന്ദർഭം

പൂനെയിൽ താമസമാക്കിയ രാമൻ ഒരു റൈസ് മില്ലിലെ തൊഴിലാളിയാണ്. ഒരു ജോലി ഉണ്ടെന്നതിനപ്പുറം കാര്യമായ മെച്ചമൊന്നും അയാൾക്കില്ല. എന്നാൽ പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യാം എന്ന മോഹം അയാളിൽ ഉദിച്ചു. ഒരു ഓട്ടോറിക്ഷ വാങ്ങാം എന്ന ഉദ്ധേശത്തിൽ നാട്ടിലെത്തിയ രാമൻ, തൻറെ പൈതൃക സ്വത്ത് വിൽക്കാൻ വേണ്ടി പുറപ്പെടുന്നു. വഴിയിൽ നിക്കിയുടെ കഥാപാത്രത്തെ കാണുന്ന രാമൻ അവളുമായി സൗഹൃദത്തിലാകുന്നു. ഇരുവരുടെയും യാത്ര ഒരേ സ്ഥലത്തേക്ക്. പക്ഷെ അവൾക്കൊപ്പം നാട്ടിലെത്തിയ രാമന് കാണേണ്ടി വന്നത് തന്നെ കൊല്ലാനായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. പൈതൃകമായി കൈമാറിയ പകയുടെ ആ കളിയിൽ രാമനെ കൊല്ലാൻ വെറിപൂണ്ടവരും മരിക്കാതിരിക്കാനുള്ള രാമൻറെ കഷ്ടപ്പാടുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • 2010ലെ തെലുങ്ക് ബ്ലോക്ക്ബസ്റ്ററായ 'മര്യാദ രാമണ്ണ'യുടെ റീമേക്കാണ് മര്യാദ രാമൻ. 1923ലെ ഹോളിവുഡ് ചിത്രം 'അവർ ഹോസ്പിറ്റാലിറ്റി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ് എസ് രാജമൌലി 'മര്യാദരാമണ്ണ' ഒരുക്കിയത്. ഹിന്ദിയിൽ 'സണ്‍ ഓഫ് സർദാർ' എന്ന പേരിലും തമിഴിൽ 'വല്ലവനുക്ക് പുല്ലും ആയുധം'എന്ന പേരിലും ഈ സിനിമ റീമേക്ക് ചെയ്തിരുന്നു.
  • ഈ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയിൽ ഒരു കോടി രൂപ മുടക്കിയാണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 75ലക്ഷത്തിന്റെ ഗ്രാഫിക്സ് ജോലികളും സിനിമയ്ക്കായി ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 10 കോടിയാണ്.
  • നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്ന സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന സിനിമ. സുരേഷ് ദിവാകറുമായി ഒരുമിച്ച് അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ച രാജാധിരാജ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അജയ് വാസുദേവ് ഈ ചിത്രത്തിൽ സുഹൃത്തിനുവേണ്ടി അസിസ്റ്റന്റ് സംവിധായകന്റെ വേഷം വീണ്ടും അണിയുന്നു.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Neeli on Thu, 11/27/2014 - 13:29