Director | Year | |
---|---|---|
ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 |
ആനക്കള്ളൻ | സുരേഷ് ദിവാകർ | 2018 |
സുരേഷ് ദിവാകർ
പൂനെയിൽ താമസമാക്കിയ രാമൻ ഒരു റൈസ് മില്ലിലെ തൊഴിലാളിയാണ്. ഒരു ജോലി ഉണ്ടെന്നതിനപ്പുറം കാര്യമായ മെച്ചമൊന്നും അയാൾക്കില്ല. എന്നാൽ പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യാം എന്ന മോഹം അയാളിൽ ഉദിച്ചു. ഒരു ഓട്ടോറിക്ഷ വാങ്ങാം എന്ന ഉദ്ധേശത്തിൽ നാട്ടിലെത്തിയ രാമൻ, തൻറെ പൈതൃക സ്വത്ത് വിൽക്കാൻ വേണ്ടി പുറപ്പെടുന്നു. വഴിയിൽ നിക്കിയുടെ കഥാപാത്രത്തെ കാണുന്ന രാമൻ അവളുമായി സൗഹൃദത്തിലാകുന്നു. ഇരുവരുടെയും യാത്ര ഒരേ സ്ഥലത്തേക്ക്. പക്ഷെ അവൾക്കൊപ്പം നാട്ടിലെത്തിയ രാമന് കാണേണ്ടി വന്നത് തന്നെ കൊല്ലാനായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. പൈതൃകമായി കൈമാറിയ പകയുടെ ആ കളിയിൽ രാമനെ കൊല്ലാൻ വെറിപൂണ്ടവരും മരിക്കാതിരിക്കാനുള്ള രാമൻറെ കഷ്ടപ്പാടുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
ഉദയ് കൃഷ്ണ ,സിബി കെ തോമസിന്റെ തിരക്കഥയിൽ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം ഇവൻ 'മര്യാദരാമൻ'. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് ,നിക്കി ഗൽറാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു.
Attachment | Size |
---|---|
Theater List | 94.57 KB |

- 2010ലെ തെലുങ്ക് ബ്ലോക്ക്ബസ്റ്ററായ 'മര്യാദ രാമണ്ണ'യുടെ റീമേക്കാണ് മര്യാദ രാമൻ. 1923ലെ ഹോളിവുഡ് ചിത്രം 'അവർ ഹോസ്പിറ്റാലിറ്റി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ് എസ് രാജമൌലി 'മര്യാദരാമണ്ണ' ഒരുക്കിയത്. ഹിന്ദിയിൽ 'സണ്‍ ഓഫ് സർദാർ' എന്ന പേരിലും തമിഴിൽ 'വല്ലവനുക്ക് പുല്ലും ആയുധം'എന്ന പേരിലും ഈ സിനിമ റീമേക്ക് ചെയ്തിരുന്നു.
- ഈ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയിൽ ഒരു കോടി രൂപ മുടക്കിയാണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 75ലക്ഷത്തിന്റെ ഗ്രാഫിക്സ് ജോലികളും സിനിമയ്ക്കായി ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 10 കോടിയാണ്.
- നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്ന സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന സിനിമ. സുരേഷ് ദിവാകറുമായി ഒരുമിച്ച് അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ച രാജാധിരാജ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അജയ് വാസുദേവ് ഈ ചിത്രത്തിൽ സുഹൃത്തിനുവേണ്ടി അസിസ്റ്റന്റ് സംവിധായകന്റെ വേഷം വീണ്ടും അണിയുന്നു.

- 1848 views