നാദത്തിൽ ആദ്യമായിട്ടാവാം ഒരു ഭൂപ്രദേശത്തെ വിവരിച്ചു കൊണ്ട് ഒരു ഗാനം പിറവി എടുക്കുന്നത്.പത്തനം തിട്ട ജില്ലയേക്കുറിച്ച് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയ വരികൾക്ക് ശ്രീമാൻ പോളി വർഗ്ഗീസ് ഈണം ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മനോജ്,ശ്രീരേഖ എന്നിവരാണ്.നിർമ്മാണം ശ്രീ.അജിത്ത്.
ഹരിതമനോഹരമീ - നാദം
ഹരിത മനോഹരമീ നാട്
ചരിതമെഴുതുമീ പൂനാട്
മലയാളത്തിൻ തനിമ
തികഞ്ഞ നന്മയുള്ള നാട്
മാമലകള് പൂവൊലി പാടും
പൊന്നണിഞ്ഞ നാട്
(ഹരിത മനോഹരമീ )
ശബരിഗിരിയും പരുമലയും
പെരുമ ഉണര്ത്തും ഒരു മകളായ്
പമ്പയാറിന് കുളിരലകള്
തഴുകി വരുന്നൊരു പുങ്കാറ്റും
കടമ്മനിട്ടക്കാവിന്റെ നെഞ്ചില് നിന്നും പടയണിയും
ആറന്മുള വാൽക്കണ്ണാടി തിരയിളകി വള്ളംകളിയും
ഓ തിത്തിതാരോ തിത്തിത്തൈ
തിത്തെയ് തക തെയ്തെയ് തോം
പത്തംതിട്ടതന് മഹിമ പാടി
ആടാം കൂട്ടരേ തൈയ് തൈയ്
മാരാമണ് സമ്മേളനത്തിന്
അലയൊലിയും ഉണര്ത്തി തെയ് തെയ്
ജാതിമത ഭേദമില്ലാതിവിടെ മര്ത്ത്യര് തുല്യരല്ലോ
നാട്ടുനന്മകള് ചൊല്ലിയാടും പഴം പാട്ടിൻ ഈണമുണ്ടേ
കാട്ടു ചോലകള് താലമേകും സ്നേഹധാരകള് നാട് നീളെ
കീര്ത്തിയേകും നാടിനെന്നും മംഗളം പാടീടട്ടെ
(ഹരിത മനോഹരമീ നാട് )
Good song. I loved the tune
poli sirinte music
Kollam..mashe....entharanna
santhoshamayi polyetta
kollaam nannaayittundu
നന്നായിരിക്കുന്നു.പ്രത്യേകിച്
പത്തനം‌തിട്ടക്കാര്‍ക
ഒന്നാംതരം പാട്ട്. ലിറിക്സ്
നന്നായിരിയ്ക്കുന്നു.
പാട്ട് നന്നായിരിക്കുന്നു. ഒരു
പോളി ചേട്ടാ .. നമസ്കാരംനിശി പ